ഹത്രാസിലും മണിപ്പൂരിലും പോകാം; കൊൽക്കത്തയിലേക്ക് തിരിഞ്ഞു നോക്കിയില്ല; രാഹുലിനെയും പ്രിയങ്കയെയും വിമർശിച്ച് അഗ്നിമിത്ര പോൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹത്രാസിലും മണിപ്പൂരിലും പോകാം; കൊൽക്കത്തയിലേക്ക് തിരിഞ്ഞു നോക്കിയില്ല; രാഹുലിനെയും പ്രിയങ്കയെയും വിമർശിച്ച് അഗ്നിമിത്ര പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 12:23 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് അഗ്നിമിത്ര പോൾ. രാഹുലും പ്രിയങ്കയും ഉൾപ്പെട്ട ഇൻഡി നേതാക്കൾ പറയുന്നതും പ്രവർത്തിക്കുന്നതുമെല്ലാം കാപട്യമാണെന്നും ഇവർ വിമർശിച്ചു. പൊലീസിനെ വെല്ലുവിളിച്ച് ഹത്രാസിലും മണിപ്പൂരിലും പോകാൻ സമയമുള്ള ഇക്കൂട്ടർക്ക് മമതയ്‌ക്കെതിരെ ഒരു വിമർശനം ഉന്നയിക്കാൻ പോലും ധൈര്യമില്ലെന്നും അഗ്നിമിത്ര പരിഹസിച്ചു.

” രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമെല്ലാം ആവർത്തിച്ച് പറയുന്ന ഒരു കാര്യമുണ്ട്. ”ലഡ്കി ഹൂ, ലഡ് സക്തി ഹൂ”( പെൺകുട്ടിയാണ്, പോരാടാനും കഴിയും) എന്ന്. അവരോടൊപ്പമുള്ള അഖിലേഷ് യാദവ് ഉൾപ്പെടെ ഇൻഡി സഖ്യത്തിലെ പലരുംഇരട്ടത്താപ്പിന്റെ ആൾക്കാരാണ്. അവർക്ക് കൃത്യമായ നിലപാടുകളില്ല. ഇക്കൂട്ടർക്ക് ഹത്രാസിലേക്ക് പോകാൻ സമയമുണ്ട്. പൊലീസിനെ വെല്ലുവിളിച്ച് കൊണ്ട് ഇവർ ഉന്നാവോയിലും മണിപ്പൂരിലും പോകും. പക്ഷേ ബംഗാളിലേക്ക് തിരഞ്ഞു നോക്കാൻ പോലും ഇവർക്ക് സമയമില്ല.

രാഹുൽ ഈ വിഷയത്തിൽ ഒരു ട്വീറ്റ് എഴുതി. പക്ഷേ മമത ബാനർജിയുടെ രാജി ആവശ്യപ്പെടാൻ അദ്ദേഹത്തിന് ധൈര്യമില്ല. രാഹുലിന് നിലപാട് ഉണ്ടെങ്കിൽ അതും എഴുതുമായിരുന്നു. കൊൽക്കത്ത സംഭവത്തിൽ മമത ബാനർജിയുടെ ഇടപെടലുകൾ സംശയാസ്പദമാണ്. സിബിഐ മമതയെ ചോദ്യം ചെയ്യണമെന്നും” അഗ്നിമിത്ര പോൾ ആവശ്യപ്പെട്ടു. അതേസമയം കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് ബംഗാളിൽ മെഡിക്കൽ വിദ്യാർത്ഥികളുടേയും വിവിധ സംഘടനകളുടേയും നേതൃത്വത്തിലുള്ള സമരം തുടരുകയാണ്. സമരം കടുത്തതിന് പിന്നാലെ ആർജി മെഡിക്കൽ കോളേജ് പരിസരത്ത് ഏഴ് ദിവസത്തേക്ക് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മെഡിക്കൽ കോളേജിന് സമീപത്ത് കൂട്ടംകൂടി നിൽക്കുകയോ പ്രതിഷേധ സമരങ്ങൾ നടത്തുകയോ ചെയ്യരുതെന്നാണ് നിർദേശം.

 

Tags: Rahul GandhiFEATURED2Kolkata rape-murder caseagnimithra paul
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies