ഒളിമ്പിക്‌ മെഡൽ നേടിയ ഹോക്കി താരങ്ങളെ ആദരിച്ച് യുപി സർക്കാർ; രാജ്കുമാർ പാലിന് നേരിട്ട് പൊലീസിൽ ഡെപ്യൂട്ടി സൂപ്രണ്ടായി നിയമനം നൽകുമെന്ന് യോഗി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒളിമ്പിക്‌ മെഡൽ നേടിയ ഹോക്കി താരങ്ങളെ ആദരിച്ച് യുപി സർക്കാർ; രാജ്കുമാർ പാലിന് നേരിട്ട് പൊലീസിൽ ഡെപ്യൂട്ടി സൂപ്രണ്ടായി നിയമനം നൽകുമെന്ന് യോഗി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 01:29 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: പാരിസ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടി മടങ്ങിയെത്തിയ താരങ്ങളെ ആദരിച്ച് യുപി സർക്കാർ. യുപിയിൽ നിന്നുളള ലളിത് ഉപാദ്ധ്യായ്, രാജ്കുമാർ പാൽ എന്നിവരെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ആദരിച്ചത്.

ഗാസിപൂരിൽ ശനിയാഴ്ചയാണ് താരങ്ങളെ ആദരിച്ചത്. ഇരുവരുടെയും കുടുംബാംഗങ്ങളെ ഉൾപ്പെടെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. നമ്മുടെ ഹോക്കി പ്രതാപം വീണ്ടെടുക്കാൻ പാരിസ് ഒളിമ്പിക്‌സിലൂടെ അതുല്യമായ സംഭാവനയാണ് കളിക്കാർ നൽകിയതെന്ന് യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.

കായിക മേഖലയ്‌ക്ക് സംസ്ഥാന സർക്കാർ നൽകുന്ന പ്രാധാന്യത്തെക്കുറിച്ച് യോഗി ആദിത്യനാഥ് ഓർമ്മിപ്പിച്ചു. ഒളിമ്പിക്‌സ് ആയാലും കോമൺവെൽത്ത് ഗെയിംസ്, ലോക ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ഗെയിംസ് സാഫ് ഗെയിംസ് അങ്ങനെ ഏത് കായിക മാമാങ്കം ആയാലും മത്സരിക്കുകയും മെഡൽ നേടുകയും ചെയ്യുന്ന യുപിയിലെ താരങ്ങൾക്ക് സംസ്ഥാന സർക്കാർ സ്വന്തം നിലയിൽ പുരസ്‌കാരങ്ങൾ നൽകാറുണ്ടെന്ന് യോഗി ചൂണ്ടിക്കാട്ടി.

കായിക താരങ്ങൾക്ക് ജോലിക്കുളള അവസരവും സർക്കാർ ഒരുക്കുന്നുണ്ട്. 500 കായിക താരങ്ങൾക്ക് പൊലീസിലും മറ്റ് ഡിപ്പാർട്ട്‌മെന്റുകളിലുമായി നിയമനക്കത്ത് നൽകിക്കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. ഒളിമ്പിക് മെഡൽ നേടിയ രാജ്കുമാർ പാലിന് നേരിട്ട് ഡെപ്യൂട്ടി സൂപ്രണ്ടായി പൊലീസിൽ നിയമനം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിലമതിക്കാനാകാത്ത പ്രഖ്യാപനമെന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകളോട് രാജ്കുമാർ പാൽ പ്രതികരിച്ചത്. ഒളിമ്പിക്‌സിലെ പ്രകടനത്തിന് ഇരുവർക്കും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഒരു കോടി രൂപ വീതം ചടങ്ങിൽ കൈമാറുകയും ചെയ്തു.

സ്‌പെയിനിനെ തോൽപിച്ചാണ് ഹർമൻപ്രീത് സിംഗിന്റെ നേതൃത്വത്തിലുളള ഇന്ത്യൻ ഹോക്കി ടീം രാജ്യത്തിനായി വെങ്കല മെഡൽ നേടിയത്. 52 വർഷത്തിന് ശേഷമാണ് തുടർച്ചയായ രണ്ട് ഒളിമ്പിക്‌സുകളിലും രാജ്യം ഹോക്കിയിൽ മെഡൽ നേടുന്നത്. ടോക്കിയോ ഒളിമ്പിക്‌സിലും വെങ്കല മെഡൽ ഇന്ത്യയ്‌ക്കായിരുന്നു. അഞ്ച് വെങ്കല മെഡലുകളും ഒരു വെളളിയുമാണ് പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യ നേടിയത്.

Tags: India Olympic Teamയുപി സർക്കാർഒളിമ്പിക്‌ മെഡൽUPsportsCM Yogi adityanathയോഗി ആദിത്യനാഥ്PARIS OLYMPICS 2024Hockey Players
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

Latest News

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies