ബുഷ്റാ ബീബിയുടെ ആത്മീയ പരിവേഷം തട്ടിപ്പ്; ഇമ്രാൻഖാനെ കബളിപ്പിച്ചത് സ്വന്തം ഭാര്യ; എല്ലാം ഫായിസ് ഹമീദിൻ്റെ കളി; ‍ഞെട്ടി പാക് ജനത
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബുഷ്റാ ബീബിയുടെ ആത്മീയ പരിവേഷം തട്ടിപ്പ്; ഇമ്രാൻഖാനെ കബളിപ്പിച്ചത് സ്വന്തം ഭാര്യ; എല്ലാം ഫായിസ് ഹമീദിന്റെ കളി; ‍ഞെട്ടി പാക് ജനത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2024, 12:21 pm IST
FacebookTwitterWhatsAppTelegram

പാകിസ്താൻ മുൻ പ്രസിഡന്റ് ഇമ്രാൻഖാന്റെ ഭാര്യ ബുഷ്റാ ബീബിയുടെ ആത്മീയ ശക്തി തട്ടിപ്പെന്ന് വെളിപ്പെടുത്തലുമായി പാക് ദിനപത്രം. ബുഷ്റ ബീബി ഇത്രയും കാലം തനിക്ക് പ്രവചന ശക്തിയുണ്ടെന്ന് പറഞ്ഞ് ഇമ്രാൻഖാനെ ​കബളിപ്പിക്കുകയായിരുന്നു. ബുഷ്റാ ബീവിയും അറസ്റ്റിലായ ഐഎസ്ഐ മുൻ ഡയറക്ടർ ജനറൽ ലെഫ്റ്റനൻ്റ് ജനറൽ (റിട്ട) ഫായിസ് ഹമീദും തമ്മിലുള്ള വഴിവിട്ട ബന്ധമുണ്ടെന്നും  റിപ്പോർട്ടിൽ പറയുന്നു.

ജനറൽ ഹമീദുമായി ബുഷ്‌റാ ബീബിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇമ്രാൻ പ്രധാനമന്ത്രിയായിരുന്ന സമയത്തെ ഐഎസ്ഐ മേധാവി ആയിരുന്നു ഫായിസ് ഹമീദ്. ഇമ്രാനെ അറിയിക്കുന്നതിന് മുമ്പേ ഹമീദ് ബുഷ്റാ ബീബിക്ക് പല രഹസ്യവിവരങ്ങളും മുൻകൂറായി കൈമാറിയിരുന്നു. ഇക്കാര്യങ്ങൾ ബുഷ്റാ ബീബി തന്റെ പ്രവചനം പോലെ ഇമ്രാന് മുന്നിൽ അവതരിപ്പിച്ചു. ഇതിൽ പലകാര്യങ്ങളും ഫലിച്ചപ്പോൾ തന്റെ ഭാര്യയ്‌ക്ക് ദൈവിക ശക്തിയുണ്ടെന്ന് ഇമ്രാൻ വിശ്വസിച്ചു. ഇമ്രാൻ പരസ്യമായി ഇക്കാര്യം പറയുകയും ചെയ്തിരുന്നു. ഇതോടെ പാക് മാദ്ധ്യമങ്ങളും ജനങ്ങളും ബുഷ്റാ ബിബിയെ ആത്മീയ പരിവേഷത്തോടെ നോക്കി കാണാൻ തുടങ്ങി.

ഇമ്രാൻ ഖാന്റെ മൂന്നാമത്തെ ഭാര്യയാണ് ബുഷ്റാ ബീബി. ഇമ്രാൻ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നതിന് ആറ് മാസം മുമ്പാണ് ഇരുവരും വിവാഹിതരായത്. ക്യാമറക്കണ്ണുകളിൽനിന്ന് അകന്നുനിന്ന ബുഷ്‌റാ 2018 ഫെബ്രുവരിയിലാണ് ഇമ്രാന്റെ ജീവിതസഖിയാകുന്നത്. ലാഹോറിലെ വീട്ടിലായിരുന്നു ചടങ്ങുകൾ. അന്ന് തന്റെ നാൽപതുകളിലായിരുന്നു ബുഷ്‌റാ ബീബി. ഇമ്രാൻ ഖാന്റെ പ്രായം 66. ബുഷ്‌റയുടെ വ്യക്തിത്വവും ബുദ്ധിയുമാണ് അവളിലേക്ക് തന്നെ അടുപ്പിച്ചത് എന്നായിരുന്നു ഇമ്രാൻ പറഞ്ഞിരുന്നത്. എന്നാൽ ബുഷ്‌റയ്‌ക്ക് ചില നിഗൂഢ ശക്തികളുണ്ടെന്ന് ഇമ്രാൻ വിശ്വസിച്ചിരുന്നുവെന്നും തന്റെ ഉപദേഷ്ടാവ് എന്ന നിലയിലാണ് ഇമ്രാൻ അവരെ ജീവിതത്തിലേക്ക് ക്ഷണിച്ചതെന്നും ആരോപണങ്ങളുണ്ടായി.

മുൻ ഐഎസ്ഐ മേധാവി ഫായിസ് ഹമീദിനെ ദിവസങ്ങൾക്ക് മുമ്പാണ് സൈന്യം അറസ്റ്റ് ചെയ്തത്. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇമ്രാന്റെ വിശ്വസ്തനായാണ് ഇയാൾ അറിയപ്പെട്ടിരുന്നത്.

 

Tags: Imran KhanBushra Bibi
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

‘ എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies