തിരുവനന്തപുരം: രക്ഷാബന്ധനോടനുബന്ധിച്ച് മഹിളാ സമന്വയ വേദി ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പത്‌നി രേഷ്മ ആരിഫിനും രാഖി ബന്ധിച്ചു. രാജ്ഭവനിലെത്തിയാണ് പ്രവർത്തകർ രാഖി ബന്ധിച്ചത്.
സഹോദര്യത്വത്തിന്റെ ഉദാത്ത മാതൃകയാണ് ഭാരതത്തിൽ നൂറ്റാണ്ടുകളായി തുടരുന്ന രക്ഷാബന്ധനെന്ന് ഗവർണർ പറഞ്ഞു. മഹിളാസമന്വയ വേദി സംസ്ഥാന കോർഡിനേറ്ററും ഭാരതീയ വിചാരകേന്ദ്രം സംസ്ഥാനസമിതി അംഗവുമായ അഡ്വ. ജി.അഞ്ജനാദേവി, ജില്ലാ കോർഡിനേറ്റർ ഡോ വി സുജാത, രാഷ്‌ട്രസേവിക സമിതി സംസ്ഥാന സമ്പർക്ക പ്രമുഖ് നീലിമ ആർ കുറുപ്പ്, സേവാഭാരതി ജില്ലാ സമിതിയംഗം എൻ ജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി.
രക്ഷാബന്ധനോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് അൻപതിലേറെ പ്രമുഖ വനിതകൾക്കാണ് മഹിളാ സമന്വയവേദി രാഖിബന്ധിച്ചത്.















