''പുണ്യമീ മണ്ണ് പവിത്രമീ ജന്മം''; ശ്രികൃഷ്ണജയന്തി ദിനത്തിൽ ബാലഗോകുലം ഉത്തരകേരളം 3000 ശോഭായാത്രകൾ സംഘടിപ്പിക്കും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

”പുണ്യമീ മണ്ണ് പവിത്രമീ ജന്മം”; ശ്രികൃഷ്ണജയന്തി ദിനത്തിൽ ബാലഗോകുലം ഉത്തരകേരളം 3000 ശോഭായാത്രകൾ സംഘടിപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2024, 01:52 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: തൃശ്ശൂർ മുതൽ കാസർകോഡ് വരെ ബാലഗോകുലം ഉത്തരകേരളം ഈ വർഷത്തെ ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷത്തിൽ 3000 ശോഭായാത്രകൾ സംഘടിപ്പിക്കും. പുണ്യമീ മണ്ണ് പവിത്രമീ ജൻമം എന്ന സന്ദേശം സമൂഹത്തിനു നൽകിയാണ് ബാലഗോകുലം ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ബാലദിനം ആഘോഷിക്കുന്നത്. കേരളത്തിലെ പ്രമുഖരായ കലാ സാഹിത്യ സാംസ്‌കാരിക നായകരും ബാലപ്രതിഭകളും ശോഭായാത്രകൾ ഉദ്ഘാടനം ചെയ്യും.

ആഘോഷത്തിന് മുന്നോടിയായി 10000 കേന്ദ്രങ്ങളിൽ നാളെ കാവി പതാകകൾ ഉയർത്തും. തുടർന്ന് സാംസ്‌കാരിക സമ്മേളനം, ഗോപൂജ, കുട്ടികൾ നടത്തുന്ന സെമിനാറുകൾ, കളിമുറ്റം, ഭജന സന്ധ്യ, കണ്ണനൂട്ട്, എന്നിവ നടക്കും. 22-ാം തിയതി പൊതു സ്ഥലങ്ങളിലും വീടുകളിലും വൃക്ഷത്തൈകൾ നടും. 26ന് ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കുള്ള അനുശോചനം, പുനരധിവാസ പ്രവർത്തനത്തിലേക്ക് പൊതു സമൂഹത്തിൽ നിന്നും സ്‌നേഹനിധി സമർപ്പണം നടത്തി സേവാഭാരതിക്ക് കൈമാറും.

വയനാട്ടിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിലും നിലമ്പൂർ താലൂക്കിലും പേരാമ്പ്ര വിലങ്ങാടും നാമജപം നടത്തും. ഈ മാസം 4-ാം തീയതി കേരളത്തിലെ മുഴുവൻ ബാലഗോകുലങ്ങളിലും വയനാട് പ്രകൃതി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കുള്ള ആദരാഞ്ജലിയും പുനരധിവാസത്തിനായുള്ള പ്രവർത്തനത്തിലേക്ക് സ്‌നേഹനിധി സമർപ്പണവും നടന്നിരുന്നു. വാർത്താ സമ്മേളനത്തിൽ എൻ ഹരീന്ദ്രൻ മാസ്റ്റർ, സംസ്ഥാന കാര്യാലയ പ്രമുഖ് പ്രമോദ് പി.ആർ, തൃശ്ശിവപേരൂർ ജില്ലാ കാര്യദർശി ഷമ്മി പനയ്‌ക്കൽ, ബാലഗോകുലം മഹാനഗർ അദ്ധ്യക്ഷൻ വി.എൻ ഹരി എന്നിവർ പങ്കടുത്തു.

Tags: balagokulamSreekrishna Jayanthi
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies