കൊച്ചി: ബിഎസ്എൻഎൽ സേവനങ്ങളിൽ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പുതിയ 4ജി ടവറുകൾ സ്ഥാപിക്കുമ്പോഴുള്ള ട്യൂണിങ് കൃത്യമാക്കൽ പ്രക്രിയ കാരണമെന്ന് കമ്പനി. കോളുകളിലാണ് പ്രശ്നം നേരിടുകയെന്നും ട്യൂണിംഗ് പൂർത്തിയാകുന്നതോടെ പരിഹരിക്കപ്പെടുമെന്ന് കമ്പനി അറിയിച്ചു.
തദ്ദേശീയമായി വികസിപ്പിച്ച 4ജി ടവറുകൾ കേരളത്തിൽ വ്യാപകമായി സ്ഥാപിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് നെറ്റ്‌വർക്ക് പ്രശ്‌നങ്ങളെന്നും വൈകാതെ ഇത് ഭേദമാകുമെന്നും അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ 1,000 ടവറുകളിൽ 4ജി ഉപകരണങ്ങൾ ഘടിപ്പിച്ചു. 700 എണ്ണം പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞു.















