ഉത്തർപ്രദേശിലെ അയോദ്ധ്യ സ്വദേശിയായ യുവതിയാണ് ഇന്ന് സമൂഹ മാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം. 23 വർഷത്തെ ദാമ്പത്യത്തിനിടെ 24 കുട്ടികൾക്ക് ജന്മം നൽകിയെന്ന അവകാശവാദം ഉന്നയിച്ചാണ് ഖുഷ്ബു പഥക് വൈറലാകുന്നത്. രണ്ട് മുതൽ 18 വയസ് വരെയുള്ള കുട്ടികളാണ് തനിക്കുള്ളതെന്നും യുവതി പറയുന്നു.
സംഭവം തരംഗമായതോടെ ഖുഷ്ബുവിനെ തേടി അംബേദേ്കർ നഗറിലെ വീട്ടിലെത്തിയവർ അമ്പരന്നു. ആ വീട്ടിൽ രണ്ട് മക്കൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ബാക്കിയുള്ള ’22 മക്കൾ’ അവർ ഓമനിച്ച് നട്ടുപിടിപ്പിച്ച വൃക്ഷത്തൈകളായിരുന്നു!
നിരവധി പേരാണ് യുവതിക്കെതിരെ രംഗത്ത് വന്നത്. സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള വില കുറഞ്ഞ അടവ് മാത്രമാണ് ഇതെന്നായിരുന്നു ഒരു ഉപയോക്താവ് കുറിച്ചത്. റേഷൻ കാർഡിൽ 24 മക്കളെയും കാണിക്കുവെന്നായിരുന്നു മറ്റൊരാൾ അഭിപ്രായപ്പെട്ടത്.















