സാവകാശം ചോദിച്ചതിൽ എന്താണ് തെറ്റ്? ഹേമ കമ്മറ്റി 'അമ്മ'യ്ക്ക് എതിരല്ല, 'അമ്മ' ഹേമ കമ്മിറ്റിക്കും എതിരല്ല; റിപ്പോർട്ട് പരിപൂർണമായി സ്വാ​ഗതം ചെയ്യുന്നു
Wednesday, August 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സാവകാശം ചോദിച്ചതിൽ എന്താണ് തെറ്റ്? ഹേമ കമ്മറ്റി ‘അമ്മ’യ്‌ക്ക് എതിരല്ല, ‘അമ്മ’ ഹേമ കമ്മിറ്റിക്കും എതിരല്ല; റിപ്പോർട്ട് പരിപൂർണമായി സ്വാ​ഗതം ചെയ്യുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2024, 03:22 pm IST
Facebook
Twitter
WhatsAppTelegram

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ ഔദ്യോ​ഗിക പ്രതികരണം നടത്തി താരസംഘടനയായ അമ്മ. ജനറൽ സെക്രട്ടറി സിദ്ദിഖ് ആണ് വാർത്താസമ്മേളനത്തിൽ പ്രതികരിച്ചത്. താരനിശ ഉണ്ടായിരുന്നതിനാൽ അതിന്റെ തിരക്ക് മൂലമാണ് അമ്മ പ്രതികരിക്കാൻ വൈകിയതെന്ന് സിദ്ദിഖ് അറിയിച്ചു. അതല്ലാതെ ഒളിച്ചോടിയതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോർട്ട് പുറത്തുവന്ന് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് പ്രതികരണം. സംഘടനയുടെ കൊച്ചിയിലെ ആസ്ഥാനത്താണ് വാർത്താസമ്മേളനം നടത്തിയത്.

ഹേമാ കമ്മിറ്റി റിപ്പോർട്ട് സ്വാ​ഗതാർ​ഹമാണ്. റിപ്പോർട്ട് പുറത്ത് വരുന്നതിനെയും അമ്മ സ്വാഗതം ചെയ്തിരുന്നു. അമ്മ സംഘടന ഹേമ കമ്മറ്റി റിപ്പോർട്ടിനെതിരല്ല, റിപ്പോർട്ട് അമ്മയ്‌ക്ക് എതിരുമല്ല. സിനിമാ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങളാണ് അതിലുള്ളത്. എന്നാൽ റിപ്പോർട്ട് വന്നതോടെ മാദ്ധ്യമങ്ങൾ ചേർന്ന് അമ്മ സംഘടനയെ പ്രതിസ്ഥാനത്ത് നിർത്തുകയാണ് ചെയ്തത്. ഈ സംഘടനയിലും വനിതകളുണ്ട്. റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിൽ വരുത്തിയാൽ അമ്മയിലെ വനിതകൾക്ക് കൂടിയാണ് പ്രയോജനമുണ്ടാകുന്നത്. സിനിമാ മേഖലയിലെ വനിതാ ജീവനക്കാരിൽ ഭൂരിഭാ​ഗം പേരും അമ്മ സംഘടനയിലുള്ളവരാണ്. അതിനാൽ പ്രതിസ്ഥാനത്ത് നിൽക്കുന്നവരെ സംരക്ഷിക്കാൻ അമ്മ ശ്രമിക്കില്ല. അമ്മ എന്നും ഹേമ കമ്മിറ്റിക്കൊപ്പം തന്നെയാണ്. റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കണമെന്ന് തന്നെയാണ് അമ്മയ്‌ക്കും പറയാനുള്ളത്.

റിപ്പോർട്ടിനെക്കുറിച്ച് മറുപടി പറയാൻ സമയം ആവശ്യപ്പെട്ടതിൽ, സാവകാശം ചോദിച്ചതിൽ എന്താണ് തെറ്റ്? ഹേമ കമ്മിറ്റി റിപ്പോർട്ട് പരിപൂർണമായി അമ്മ സ്വാ​ഗതം ചെയ്യുന്നു. പൊലീസ് അന്വേഷണം നടത്തണം. യഥാർത്ഥ കുറ്റവാളികൾ പുറത്തുവരണം. അവർ ശിക്ഷിക്കപ്പെടണം. എല്ലാ തൊഴിലിടങ്ങളിലും പ്രശ്നങ്ങളുണ്ട്. അതുകൊണ്ട് അമ്മ എന്ന സംഘടനയെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. അമ്മയെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമങ്ങളിൽ വേദനയുണ്ട്. – സിദ്ദിഖ് പ്രതികരിച്ചു

 

Tags: ammaHema Committee
Share
Tweet
SendShare

More News from this section

‘സ്വന്തം അച്ഛനെക്കുറിച്ച് മോശമായി സംസാരിക്കുകയും തള്ളിപ്പറയുകയും ചെയ്ത ആളാണ്’; കെ.ബി. ഗണേഷ് കുമാറിന് മറുപടിയുമായി ജി. സുകുമാരൻ നായർ.

ബ്രഡിനുള്ളിൽ ചത്ത പല്ലികൾ; ബേക്കറി ഉടമയ്‌ക്കെതിരെ കോർപറേഷൻ നടപടി

‘മാമാജി’യെ കേരളത്തിലേക്ക് ക്ഷണിച്ച് നാട്ടുകാർ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിലെത്താമെന്ന് ഹിമന്ത ബിശ്വ ശർമ്മ; സോഷ്യൽ മീഡിയയിൽ വൈറലായ ക്ഷണം

മെസ്സിയുടെ പേരും പറഞ്ഞ് വിദേശയാത്ര; ഖജനാവിന് നഷ്ടമായത് 14 ലക്ഷം; വി. അബ്ദുറഹ്‌മാനെതിരെ ഗുരുതര ആരോപണങ്ങൾ; സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തെന്ന് കായികമന്ത്രി

പഞ്ചായത്തിലെ താൽക്കാലിക ജോലി നഷ്ടപ്പെട്ടത് കഴിഞ്ഞ ദിവസം; ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി; ഓട്ടോയ്‌ക്ക് സമീപം മൃതദേഹം

മെസ്സിയും കേരളവും!!! സർക്കാറിനെ മറയാക്കി ‘ചാനൽ മുതലാളിക്ക്’ പണമുണ്ടാക്കാനുള്ള ഒത്താശ; വി. അബ്ദുറഹിമാന്റെ  പങ്ക് വ്യക്തമാക്കുന്ന കൂടുതൽ രേഖകൾ പുറത്ത്; AFAയ്‌ക്ക് അയച്ച ഇ-മെയിൽ പുറത്ത്

Latest News

‘ഇമ്രാൻ ഖാൻ മരിച്ചു, അതാണ് ആരെയും ജയിലിൽ പോകാനോ കാണാനോ അനുവദിക്കാത്തത്’; ഗുരുതര ആരോപണവുമായി പാക് മാധ്യമപ്രവർത്തകൻ

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ വന്‍ അഴിച്ചുപണി; മൈക്കല്‍ ഹസി കോച്ച്; സഞ്ജു ക്യാപ്റ്റന്‍; ധോണി മെന്റര്‍ സ്ഥാനത്തേക്ക് എന്ന് റിപ്പോര്‍ട്ട്

സോഷ്യൽ മീഡിയയിലൂടെ പ്രണയം; ഒളിച്ചോടി റെയിൽവേ സ്റ്റേഷനിൽ വച്ച് താലിചാർത്തി ഫോട്ടോ ഇൻസ്റ്റഗ്രാമിലിട്ടു, മണിക്കൂറുകൾക്കുള്ളിൽ 19കാരിക്ക് ദാരുണാന്ത്യം

ലോകകപ്പില്‍ അമേരിക്ക തടഞ്ഞു; ചരിത്ര ദൗത്യവുമായി സൊമാലിയന്‍ റഫറി ഒമര്‍ അര്‍ത്താന്‍; യുവേഫ സൂപ്പര്‍ കപ്പ് ഫൈനല്‍ നിയന്ത്രിക്കും

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

വിവാഹ റിസപ്ഷന് കളർ കോഡ്; വധൂവരന്മാരുടെ ലുക്കിനൊപ്പം അതിഥികളും ട്രെൻഡിയാകാം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിന റോഡ്രിഗസും വിവാഹിതരായി; പൂവണിഞ്ഞത് പത്ത് വര്‍ഷത്തെ പ്രണയം

‘ഓരോ ഇന്ത്യക്കാരനും പ്രചോദനം’; ഗ്രാമത്തിൽ നിന്ന് രാഷ്‌ട്രപതി ഭവനിലേക്ക്, രാംനാഥ് കോവിന്ദിന്റെ ആത്മകഥ പ്രധാനമന്ത്രി പ്രകാശനം ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies