കശ്മീരിന് പ്രത്യേക പതാക, സ്ഥലങ്ങൾക്ക് ഇസ്ലാമിക നാമം: സഖ്യകക്ഷിയുടെ വാഗ്ദാനങ്ങൾ കോൺഗ്രസ് പാലിക്കുമോ? വിമർശനവുമായി അമിത്ഷാ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിന് പ്രത്യേക പതാക, സ്ഥലങ്ങൾക്ക് ഇസ്ലാമിക നാമം: സഖ്യകക്ഷിയുടെ വാഗ്ദാനങ്ങൾ കോൺഗ്രസ് പാലിക്കുമോ? വിമർശനവുമായി അമിത്ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2024, 08:04 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജമ്മു കശ്മീർ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാഷണൽ കോൺഫറൻസുമായി സഖ്യമുണ്ടാക്കിയ കോൺഗ്രസ് നീക്കത്തെ വിമർശിച്ച് അമിത് ഷാ. നാഷണൽ കോൺഫറൻസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞിരിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളിൽ കോൺഗ്രസിന്റെ നിലപാട് ചോദ്യം ചെയ്തായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വിമർശനം.

അധികാരക്കൊതി തീർക്കാൻ രാജ്യത്തിന്റെ ഐക്യവും സുരക്ഷയും പലതവണ പണയപ്പെടുത്തിയ പാർട്ടിയാണ് കോൺഗ്രസ്. ജമ്മു കശ്മീർ തെരഞ്ഞെടുപ്പിൽ അബ്ദുള്ള കുടുംബത്തിന്റെ നാഷണൽ കോൺഫറൻസുമായി സഖ്യമുണ്ടാക്കി കോൺഗ്രസ് അതിന്റെ ഗൂഢലക്ഷ്യങ്ങൾ ഒരിക്കൽക്കൂടി തുറന്നുകാട്ടിയെന്നും അമിത് ഷാ പറഞ്ഞു. കോൺഗ്രസിനും രാഹുലിനുമെതിരെ 10 ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.

ജമ്മു കശ്മീരിന് പ്രത്യേക പതാക, കശ്മീരിന് പ്രത്യേക സ്വയംഭരണാവകാശം നൽകുന്ന ആർട്ടിക്കിൾ 370, 35 എ എന്നിവ പുനഃസ്ഥാപിക്കുമെന്ന നാഷണൽ കോൺഫറൻസിന്റെ വാഗ്ദാനം എന്നിവ കോൺഗ്രസ് പിന്തുണയ്‌ക്കുന്നുണ്ടോയെന്ന് അമിത് ഷാ ചോദിച്ചു. കശ്മീരിനെ അശാന്തിയുടെയും ഭീകരതയുടെയും യുഗത്തിലേക്ക് തിരികെ കൊണ്ട് പോകുന്ന വാഗ്ദാനങ്ങളാണിവയെന്നും അദ്ദേഹം വിമർശിച്ചു. ദേശീയ സുരക്ഷയ്‌ക്കും ഏകീകരണത്തിനുമായി 2019 ൽ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയിരുന്നു.

പാകിസ്താനുമായി LoC വ്യാപാരം ആരംഭിക്കുമെന്ന കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യത്തിന്റെ നിലപാടിനെയും അദ്ദേഹം ചോദ്യം ചെയ്തു. ജമ്മു കശ്മീരിലെ പ്രമുഖ സ്ഥലങ്ങളായ ശങ്കരാചാര്യ ഹിൽ, ഹരി ഹിൽ തുടങ്ങിയ സ്ഥലങ്ങളുടെ പേര് ഇസ്‌ലാമിക അർത്ഥങ്ങളുള്ള പേരുകളാക്കാനുള്ള സഖ്യകക്ഷിയുടെ നീക്കത്തെ പിന്തുണയ്‌ക്കുന്ന കോൺഗ്രസ് പാർട്ടിയുടെ നിലപാടിനെയും ആഭ്യന്തരമന്ത്രി ശക്തമായി വിമർശിച്ചു.

Tags: CongressPakistanAmit Shahnational conferenceAllianceUnion Home Minister
Share
Tweet
SendShare

More News from this section

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies