ന്യൂഡൽഹി: മെഡിക്കൽ ബിരുദദാനച്ചടങ്ങിൽ നിന്ന് കറുത്ത ഗൗണും തൊപ്പിയും പുറത്ത്. കേന്ദ്ര സർക്കാരിന് കീഴിലുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദദാനച്ചടങ്ങിനുള്ള വസ്ത്രധാരണത്തിൽ മാറ്റങ്ങൾ വരുത്താൻ കേന്ദ്രം നിർദ്ദേശിച്ചു. എയിംസ്, ഐ.എൻ.ഐ.എസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇത് സംബന്ധിച്ച നിർദ്ദേശം നൽകി.
കൊളോണിയൽ കാലത്തിന്റെ ബാക്കിപത്രമായ ഗൗണും തൊപ്പിയും ഒഴിവാക്കണമെന്നും പകരം അതതു സംസ്ഥാനങ്ങളിലെ സംസ്കാരത്തിന് അനുയോജ്യമായ വസ്ത്രങ്ങൾ തെരഞ്ഞെടുക്കാനാണ് നിർദ്ദേശം. വസ്ത്രങ്ങൾ രൂപകൽപന ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം അതത് സ്ഥാപനങ്ങൾക്കാകും. പുതിയ ഡ്രസ് കോഡിന് മന്ത്രാലയ സെക്രട്ടറിയുടെ അനുമതി തേടണമെന്നും നിർദേശമുണ്ട്.
നവ ഭാരതത്തിൽ മധ്യകാലഘട്ടത്തിലെ യൂറോപ്യൻ രീതിയാണ്. കോളനി വാഴ്ചയുടെ അടയാളങ്ങൾ ഇനിയും പേറുന്നത് ശരിയല്ലെന്നും രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യം ഉയർത്തിക്കാട്ടുന്ന തരത്തിലേക്ക് വിദ്യാഭ്യാസ രീതികൾ മാറണമെന്നും മന്ത്രാലയം നിർദ്ദേശിക്കുന്നു.















