"രഞ്ജിത്ത് എന്റെ സുഹൃത്താണ്, രാജി വെക്കണമെന്ന് പറയില്ല, നിരപരാധിയാണെങ്കിൽ അയാളുടെ മുഖത്ത് എങ്ങനെ നോക്കും?": മുകേഷ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“രഞ്ജിത്ത് എന്റെ സുഹൃത്താണ്, രാജി വെക്കണമെന്ന് പറയില്ല, നിരപരാധിയാണെങ്കിൽ അയാളുടെ മുഖത്ത് എങ്ങനെ നോക്കും?”: മുകേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2024, 05:56 pm IST
Facebook
Twitter
WhatsAppTelegram

ബംഗാളി നടിയുടെ ആരോപണത്തെ തുടർന്ന് രഞ്ജിത്ത് ചുമതല ഒഴിയണമെന്ന് ആവശ്യപ്പെടാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി നടനും സിപിഎം എംഎൽഎയുമായ മുകേഷ്. രഞ്ജിത്ത് തന്റെ സഹപ്രവർത്തകനും അടുത്ത സുഹൃത്തുമാണെന്ന് മുകേഷ് വ്യക്തമാക്കി.

“കലാരം​ഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളെയും സഹോദരിമാരെയും ആരെങ്കിലും ഏതെങ്കിലും തരത്തിൽ ദ്രോഹിക്കുകയോ വിഷമിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഞാൻ ഒരു കലാകുടുംബത്തിൽ നിന്നുള്ളയാളാണ്. എന്റെ അമ്മ, സഹോദരി എല്ലാം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും അഭിനയിക്കുന്നു. കുടുംബത്തിൽ ഒരുപാട് പേർ നാടകരം​ഗത്തും സീരിയൽ രം​ഗത്തും ഒക്കെ പ്രവർത്തിക്കുന്നുണ്ട്. കലാരം​ഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ജോലി ചെയ്യാൻ അനുയോജ്യമായ സാഹചര്യം അവിടെ ഉണ്ടാകണമെന്ന് തന്നെയാണ് പറയാനുള്ളത്. എന്റെയടുത്ത് ആരും പരാതിയായി വന്നിട്ടില്ല. പണ്ടുമുതലേ അങ്ങനെ വന്നിട്ടില്ല.

പവർ ​ഗ്രൂപ്പ് സിനിമയിൽ ഉള്ളതായി അറിയില്ല. അങ്ങനെയൊരു പവറൊന്നും സിനിമയിൽ വരാൻ സാധ്യതയില്ല. കോടിക്കണക്കിന് രൂപ മുതൽമുടക്കുന്ന സിനിമയിൽ പവർ ​ഗ്രൂപ്പ് കൊണ്ടുവരുന്ന ആൾ അഭിനയിച്ച് ആ സിനിമ പൊളിഞ്ഞുപോയാൽ എന്തു ചെയ്യും?

രഞ്ജിത്തിന്റെ കേസ് അന്വേഷിക്കട്ടെ, അദ്ദേഹം രാജിവയ്‌ക്കണമെന്നോ വെക്കേണ്ട എന്നോ ഞാൻ പറയില്ല. കാരണം അയാൾ രാജിവയ്‌ക്കണമെന്ന് ‍ആവശ്യപ്പെട്ടതിന് ശേഷം അയാൾ നിരപരാധിയാണെന്ന് തെളിഞ്ഞാൽ പിന്നെ അയാളുടെ മുഖത്ത് ഞാൻ എങ്ങനെ നോക്കും? രാജി വെക്കേണ്ടതില്ലെന്ന് പറഞ്ഞാലും ഇതുപോലെ തന്നെയാണ്. രഞ്ജിത്ത് എന്റെ സഹപ്രവർത്തകനാണ്. ഏറ്റവും അടുത്ത സുഹൃത്താണ്. അദ്ദേഹം പറയുന്നത് തെറ്റ് ചെയ്തിട്ടില്ലെന്നാണ്. ഈയൊരു സാഹചര്യത്തിൽ സംഭവം അന്വേഷിക്കട്ടെ. എന്നിട്ട് കണ്ടുപിടിക്കട്ടെ.” – മുകേഷ് പ്രതികരിച്ചു.

 

Tags: mukeshranjith
Share
Tweet
SendShare

More News from this section

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

Latest News

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies