Miss India-യിൽ ദളിതരില്ലെന്ന് രാഹുൽ; കേന്ദ്രസർക്കാരല്ല മിസ് ഇന്ത്യയെ സെലക്ട് ചെയ്യുന്നതെന്ന് മറുപടി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

Miss India-യിൽ ദളിതരില്ലെന്ന് രാഹുൽ; കേന്ദ്രസർക്കാരല്ല മിസ് ഇന്ത്യയെ സെലക്ട് ചെയ്യുന്നതെന്ന് മറുപടി

ദളിതർ മിസ് ഇന്ത്യ ആയില്ല, ജാതി സെൻസസ് വേണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം. ബാലിശമാകുന്നത് രസമൊക്കെ തന്നെ, പക്ഷെ പിന്നാക്കക്കാരെ പരിഹസിച്ചും ഭിന്നിപ്പിച്ചുമാകരുതെന്ന് കിരൺ റിജിജു മറുപടി നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2024, 02:21 pm IST
FacebookTwitterWhatsAppTelegram

മിസ് ഇന്ത്യ പട്ടം നേടിയവരിൽ ദളിതരില്ലെന്ന കോൺ​ഗ്രസ് നേതാവ് രാഹുലിന്റെ വാ​​ദം ബാലിശമെന്ന് കിരൺ റിജിജു. ഇതുവരെ ‘മിസ് ഇന്ത്യ’യായി തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് താൻ പരിശോധിച്ചെന്നും അതിൽ ദളിതരും വനവാസികളുമില്ലെന്നും അതിനാൽ രാജ്യത്ത് ജാതി സെൻസസ് നടത്തണമെന്നുമായിരുന്നു ലോക്സഭാ പ്രതിപക്ഷ നേതാവിന്റെ ചുമതല വഹിക്കുന്ന രാഹുലിന്റെ വിമർശനം. എന്നാലിത് തീർത്തും ബാലിശമായ ആരോപണമാണെന്ന് കേന്ദ്ര പാർലമെന്റററികാര്യ മന്ത്രി കിരൺ റിജിജു പ്രതികരിച്ചു.

മിസ് ഇന്ത്യ മത്സരത്തിലും സിനിമയിലും സ്പോർട്സിലും ജാതി സംവരണം വേണമെന്നാണ് ഇപ്പോൾ രാഹുലിന്റെ ആവശ്യം. രാഹുലിന്റെ ബാലിശമായ ബുദ്ധിയുടെ പ്രശ്നം മാത്രമല്ല ഇത്, രാഹുലിനെ പ്രോത്സാഹിപ്പിച്ച് വിടുന്നവർക്കും ഇതിൽ ഉത്തരവാദിത്വമുണ്ട്. ബാലിശമായ പെരുമാറ്റം രസകരമാണെങ്കിലും പിന്നാക്ക സമുദായത്തിലുള്ളവരെ പരിഹസിക്കുന്നതിനുള്ള ഒരു ഭിന്നിപ്പിക്കൽ തന്ത്രമായി അത് ഉപയോ​ഗിക്കരുതെന്നും കിരൺ റിജിജു പ്രതികരിച്ചു. കേന്ദ്രസർക്കാരല്ല, മിസ് ഇന്ത്യയെ തിരഞ്ഞെടുക്കുന്നതെന്നും രാഹുലിനെ കിരൺ റിജിജു ഓർമിപ്പിച്ചു. ഒളിമ്പിക്സിന് വേണ്ട അത്ലെറ്റുകളെയോ സിനിമയിൽ അഭിനയിക്കേണ്ട നടീനടന്മാരെയോ മിസ് ഇന്ത്യയേയോ തിരഞ്ഞെടുക്കുന്നത് സർക്കാരല്ലെന്നും അദ്ദേഹം രാഹുലിന് മറുപടി നൽകി.

ദളിതരോ വനവാസികളോ ഇതുവരെ മിസ് ഇന്ത്യാ പട്ടം നേടിയിട്ടില്ലെന്നായിരുന്നു രാഹുലിന്റെ പരാതി. സംവിധാൻ സമ്മാൻ സമ്മേളൻ എന്ന പരിപാടിക്കിടെയായിരുന്നു രാഹുലിന്റെ പരാമർശം. രാജ്യവ്യാപകമായ ജാതി സെൻസസ് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ‘മിസ് ഇന്ത്യ’ വിഷയം രാഹുൽ എടുത്തുപറഞ്ഞത്. മിസ് ഇന്ത്യ പട്ടം ഇതുവരെ നേടിയവരുടെ പട്ടിക പരിശോധിച്ചു. അതിൽ ദ​ളിതരില്ല, വനവാസികളില്ല, ഒബിസി വിഭാ​ഗത്തിൽ നിന്നുള്ളവരില്ല. മാദ്ധ്യമ സ്ഥാപനങ്ങളുടെ തലപ്പത്ത് ജോലി ചെയ്യുന്നവരിലും ഇതേ അവസ്ഥയാണ്. അവിടെയും ദളിതരും വനവാസികളും മേധാവികളായി ജോലി ചെയ്യുന്നില്ല. രാജ്യത്തെ 90 ശതമാനം വരുന്ന ആളുകളുടെ പങ്കാളിത്തം ഇല്ലാതെപോകുന്നത് ശരിയല്ല. ‌‌‌സ്ഥാപനങ്ങൾ, കോർപ്പറേറ്റുകൾ, ബോളിവുഡ്, മിസ് ഇന്ത്യ എന്നിവയിൽ രാജ്യത്തെ 90 ശതമാനം വരുന്ന ജനവിഭാ​ഗത്തിൽ നിന്നുള്ള എത്രപേർ ഉണ്ടെന്ന് എല്ലാവരും അറിയണം. അതിന് ജാതി സെൻസസ് നടത്തണമെന്നുമായിരുന്നു രാഹുലിന്റെ വിചിത്ര വാദം.

Tags: Rahul GandhiKiren RijijuMiss India
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies