രാജ്യത്തിന്റെ അവകാശങ്ങൾക്ക് മേൽ കടന്നുകയറാൻ ആരേയും അനുവദിക്കില്ല, അതേ നാണയത്തിൽ മറുപടി നൽകും; ലെബനന് മുന്നറിയിപ്പുമായി ബെഞ്ചമിൻ നെതന്യാഹു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

രാജ്യത്തിന്റെ അവകാശങ്ങൾക്ക് മേൽ കടന്നുകയറാൻ ആരേയും അനുവദിക്കില്ല, അതേ നാണയത്തിൽ മറുപടി നൽകും; ലെബനന് മുന്നറിയിപ്പുമായി ബെഞ്ചമിൻ നെതന്യാഹു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2024, 07:34 am IST
FacebookTwitterWhatsAppTelegram

ജറുസലേം: ഹിസ്ബുള്ള ഇസ്രായേലിൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ലെബനന് ശക്തമായ താക്കീതുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ലെബനനിൽ ഇപ്പോൾ നടത്തിയ ആക്രമണങ്ങൾ ഒരിക്കലും അവസാനമല്ലെന്ന് നെതന്യാഹു പറയുന്നു. ഹിസ്ബുള്ളയെ തകർക്കാൻ അപ്രതീക്ഷിത പ്രഹരങ്ങളാണ് നൽകുന്നത്. വടക്കൻ മേഖലയിലുള്ള ഞങ്ങളുടെ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന് വേണ്ടിയുള്ള നീക്കം കൂടിയാണിത്. ഇത് ഒന്നിന്റേയും അവസാനമല്ലെന്ന കാര്യം ആവർത്തിക്കുകയാണെന്നും നെതന്യാഹു കാബിനറ്റ് യോഗത്തിൽ വ്യക്തമാക്കി.

ഇസ്രായേൽ സൈന്യം ആയിരക്കണക്കിന് ഹ്രസ്വദൂര റോക്കറ്റുകൾ തകർത്ത കാര്യവും നെതന്യാഹു ആവർത്തിച്ചു. രാജ്യത്തിന്റെ അവകാശങ്ങൾക്ക് മേൽ കടന്നുകയറാൻ ആരേയും അനുവദിക്കില്ലെന്നും, അത്തരത്തിൽ ആക്രമിക്കുന്നവർക്ക് തിരിച്ചും അതേ രീതിയിൽ മറുപടി നൽകുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ഗലീലിയിലെ സാധാരണക്കാരായ ആളുകളേയും ഇസ്രായേൽ സൈന്യത്തേയും ലക്ഷ്യമിട്ടെത്തിയ റോക്കറ്റുകളാണ് തകർത്തത്. ഇസ്രായേലിലേക്ക് ഹിസ്ബുള്ള അയച്ച ഡ്രോണുകൾ പ്രതിരോധ സേന തകർത്തിരുന്നു. ടെൽ അവീവിന് സമീപമുള്ള മൊസാദിന്റെ ആസ്ഥാനം ലക്ഷ്യമിട്ടാണ് ഈ ഡ്രോണുകൾ എത്തിയതെന്നാണ് വിവരം.

മൊസാദ് ആസ്ഥാനം ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങൾ ശക്തമായി തന്നെ പ്രതിരോധിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ സേന പറയുന്നു. കഴിഞ്ഞ ദിവസം ഇസ്രായേലിന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് മുന്നൂറിലധികം റോക്കറ്റുകളാണ് ഹിസ്ബുള്ള വിക്ഷേപിച്ചത്. പിന്നാലെ ഹിസ്ബുള്ളയുടെ റോക്കറ്റ് ലോഞ്ചർ കേന്ദ്രങ്ങളിൽ ഇസ്രായേലും തിരിച്ചടിച്ചിരുന്നു. യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. സ്വയം പ്രതിരോധത്തിനുള്ള ഇസ്രായേലിന്റെ അവകാശങ്ങളെ എല്ലാ രീതിയിലും പിന്തുണയ്‌ക്കുമെന്ന് അമേരിക്ക അറിയിച്ചു.

Tags: HezbollahISRAEL PMBenjamin NetanyahuFEATURED2Strikes In Lebanon
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies