പുരി: വിഖ്യാത മണൽ കലാകാരനായ സുദർശൻ പട്നായിക് ഒഡീഷയിലെ പുരി ബീച്ചിൽ ജന്മാഷ്ടമി ദിനത്തിൽ നിർമ്മിച്ച മണൽ ശിൽപം ശ്രദ്ധേയമാകുന്നു. ‘തിന്മയെ നശിപ്പിക്കൂ’ എന്ന ശക്തമായ സന്ദേശം ഉൾക്കൊള്ളുന്ന ഈ ശിൽപം കാണുവാൻ നിരവധിപേരാണ് തീരത്ത് എത്തിച്ചേരുന്നത് .
ഇതും വായിക്കുക
പത്മശ്രീ പുരസ്കാര ജേതാവും പ്രശസ്ത കലാകാരനുമായ പട്നായിക്ക് പുരി ബീച്ചിൽ ഒരു സാൻഡ് ആർട്ട് സ്കൂൾ നടത്തുന്നു. 65-ലധികം അന്താരാഷ്ട്ര സാൻഡ് ആർട്ട് മത്സരങ്ങളിലും ഫെസ്റ്റിവലുകളിലും പങ്കെടുത്ത പട്നായിക്ക് ഇന്ത്യക്കായി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
ഇതും വായിക്കുക
ശിവഭഗവാന്റെ അനുഗ്രഹം എല്ലാ സഹോദരങ്ങൾക്കും ലഭിക്കട്ടെ; മണലിൽ തീർത്ത വിസ്മയവുമായി സുദർശൻ പട്നായിക്……
എച്ച്ഐവി/എയ്ഡ്സ്, ആഗോളതാപനം, ഭീകരത, പ്ലാസ്റ്റിക് മലിനീകരണം, കോവിഡ്-19, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ സാമൂഹിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന അദ്ദേഹത്തിന്റെ മണൽ സൃഷ്ടികൾ കലാപരമായി ആകർഷണീയമാണ്. ഇവ എല്ലായ്പ്പോഴും സാമൂഹിക അവബോധത്തിനുള്ള മാദ്ധ്യമമായി പ്രവർത്തിക്കുന്നു.
ഇതും വായിക്കുക
രാമനവമി; കടൽതീരത്ത് മണൽ തരികളിൽ ശ്രീരാമ ശില്പം തീർത്ത് സുദർശൻ പട്നായിക്……
ഓരോ വിശേഷാവസരങ്ങളിലും പുരി കടൽത്തീരത്ത് അദ്ദേഹം നിർമ്മിക്കുന്ന മണൽ ശില്പങ്ങൾ വൻ തോതിൽ ശ്രദ്ധ നേടാറുണ്ട്.















