''ചരിത്രപരമായ സന്ദർശനം''; സമാധാനത്തിന്റെ സന്ദേശം നൽകി കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുക്രെയ്ൻ യാത്രയെ പ്രശംസിച്ച് ജോ ബൈഡൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ചരിത്രപരമായ സന്ദർശനം”; സമാധാനത്തിന്റെ സന്ദേശം നൽകി കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുക്രെയ്ൻ യാത്രയെ പ്രശംസിച്ച് ജോ ബൈഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2024, 07:16 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പോളണ്ടിലേക്കും യുക്രെയ്‌നിലേക്കും പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ സന്ദർശനങ്ങളെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ചരിത്രപരമായ സന്ദർശനമാണിതെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ സമാധാന സന്ദേശത്തിന് വലിയ പ്രാധാന്യമുണ്ടെന്നും വൈറ്റ് ഹൗസ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ദിവസം ഇരുനേതാക്കളും തമ്മിൽ ഫോൺ സംഭാഷണം നടത്തിയിരുന്നു. ഇരുരാജ്യങ്ങളിലും പ്രധാനമന്ത്രി നടത്തിയ യാത്രയും, സെപ്തംബറിൽ നടക്കാനിരിക്കുന്ന യുഎൻ ജനറൽ അസംബ്ലി യോഗത്തെ കുറിച്ചുമാണ് പ്രധാനമായും ചർച്ചകൾ നടത്തിയത്.

”പതിറ്റാണ്ടുകൾക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇതാദ്യമായി പോളണ്ടിലേക്കും യുക്രെയ്‌നിലേക്കും ചരിത്രപരമായ സന്ദർശനം നടത്തിയിരിക്കുകയാണ്. അദ്ദേഹം നൽകിയ സമാധാന സന്ദേശത്തിനും മാനുഷിക പിന്തുണയ്‌ക്കും പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ചു. അന്താരാഷ്‌ട്ര നിയമങ്ങൾ പാലിച്ചു കൊണ്ട്, സംഘർഷങ്ങളെ സമാധാനപരമായ രീതിയിൽ പരിഹരിക്കുന്നതിനുള്ള പിന്തുണ ഉണ്ടാകുമെന്ന് ഇരുനേതാക്കളും ഉറപ്പ് നൽകിയതായും” വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറയുന്നു.

ഇന്തോ-പസഫിക് മേഖലയിലെ സ്ഥിരതയ്‌ക്കും സമാധാനത്തിനും വേണ്ടിയുള്ള ക്വാഡ് സഖ്യത്തിലുൾപ്പെടെ യോജിച്ച് പ്രവർത്തിക്കുന്നതിനുള്ള പ്രതിബദ്ധതയും ഇരുവരും എടുത്ത് പറഞ്ഞു. യുക്രെയ്‌നിൽ സമാധാനം പുന:സ്ഥാപിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര തലത്തിലുള്ള സംഭാഷണത്തിൽ ഏർപ്പെടണമെന്ന നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചു. ഇന്ത്യ ഒരുഘട്ടത്തിലും നിഷ്പക്ഷരായിരുന്നില്ലെന്നും, എല്ലായ്‌പ്പോഴും സമാധാനത്തിന്റെ പക്ഷത്ത് ആയിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സെലൻസ്‌കിയോട് പറഞ്ഞിരുന്നു. സെലൻസ്‌കിയുടെ ആവശ്യങ്ങൾക്കനുസരിച്ച് സമാധാനം പുനസ്ഥാപിക്കാനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നത് ഗുണകരമാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ജോ ബൈഡനും തമ്മിൽ ഫോൺ സംഭാഷണം നടത്തിയ വിവരം സംബന്ധിച്ച് ഇന്നലെ പ്രധാനമന്ത്രിയുടെ ഓഫീസും പ്രസ്താവന ഇറക്കിയിരുന്നു.

 

 

Tags: joe bidenpm modiHistoric VisitPM's Ukraine VisitMessage Of Peace
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies