സംഘടന നിലനിൽക്കണം എന്ന് വിചാരിച്ച് മാത്രമാണ് ലാലേട്ടൻ ഇത്രയും നാൾ രാജിവെക്കാതിരുന്നത്; ചില അം​ഗങ്ങളും ഭാരവാഹികളുമാണ് പ്രശ്നക്കാർ; നടി ഉഷ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംഘടന നിലനിൽക്കണം എന്ന് വിചാരിച്ച് മാത്രമാണ് ലാലേട്ടൻ ഇത്രയും നാൾ രാജിവെക്കാതിരുന്നത്; ചില അം​ഗങ്ങളും ഭാരവാഹികളുമാണ് പ്രശ്നക്കാർ; നടി ഉഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2024, 04:51 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: അമ്മ സംഘടനയിലെ എക്സിക്യൂട്ടീവ് അം​ഗങ്ങൾ രാജിവെച്ച തീരുമാനം സ്വാ​ഗതാർഹമാണെന്ന് നടി ഉഷ. അം​ഗങ്ങൾ രാജിവച്ചത് നല്ല കാര്യമാണെന്നും പുതിയ അം​ഗങ്ങൾ വരട്ടെയുമെന്നും ഉഷ പറഞ്ഞു. അമ്മ സംഘടനയിലെ കൂട്ടരാജിക്ക് പിന്നാലെ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു നടി.

“എക്സിക്യൂട്ടീവ് അം​ഗങ്ങൾക്കെതിരെ പോലും ആരോപണങ്ങൾ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അം​ഗങ്ങൾ രാജിവെച്ചത് നല്ല തീരുമാനമാണ്. അമ്മയിലെ ചില അം​ഗങ്ങളും ഭാരവാഹികളുമാണ് പ്രശ്നക്കാർ. അവരാണ് തെറ്റ് ചെയ്യുന്നത്. പുതിയ തീരുമാനത്തെ സ്വാ​ഗതം ചെയ്യുന്നു. നല്ല പ്രവർത്തനങ്ങൾക്കായി പുതിയ കമ്മിറ്റി രൂപീകരിക്കണം.

പ്രത്യേകിച്ച് സ്ത്രീകൾ സംഘടനയുടെ നേതൃനിരയിലേക്ക് വരണം. സ്ത്രീകൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതിൽ ധൈര്യപൂർവ്വം ഇടപെടാനും ഒരാൾ വന്ന് പരാതി പറയുമ്പോൾ അത് ഉൾക്കൊണ്ട് നടപടി സ്വീകരിക്കാനും കെൽപ്പുണ്ടാകണം. ആരെ കുറിച്ചാണ് പരാതി ഉയരുന്നത് അവർക്ക് നേരെ വിരൽ ചൂണ്ടുന്നതിന് ധൈര്യം ഉണ്ടായിരിക്കണം. ചോദിക്കാൻ ആ​ർജ്ജവമുള്ള സ്ത്രീ പ്രതിനിധിയായിരിക്കണം ഇനി അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗങ്ങളായി വരേണ്ടത്.

സംഘടന നിലനിൽക്കണം എന്ന് വിചാരിച്ച് മാത്രമാണ് ലാലേട്ടൻ ഇത്രയും നാൾ രാജിവെക്കാതിരുന്നത്. രാജിവെക്കണം എന്ന് മുമ്പ് തന്നെ വിചാരിച്ചിരുന്ന ആളാണ് അദ്ദേഹം. വാദിഭാ​ഗത്തും പ്രതിഭാ​ഗത്തുള്ളതും അമ്മയിലെ അം​ഗങ്ങൾ തന്നെയാണ്.
മുഖം നോക്കാതെ പ്രതികരിക്കുന്ന സ്ത്രീ പ്രതിനിധികൾ രം​ഗത്ത് വരണം. മുഖത്ത് നോക്കി സംസാരിക്കാൻ കഴിവുള്ള വ്യക്തികളാണ് മുന്നിലേക്ക് വരേണ്ടത്”.

പുതിയ തലമുറയിലെ ആളുകൾ വരണം എന്ന് ലാലേട്ടൻ പലപ്പോഴും പറയാറുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതോടെ എല്ലാ മേഖലകളിലും സ്ത്രീകൾക്ക് സുരക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവർക്കും ഒരു ഭയം വന്നിട്ടുണ്ട്. തങ്ങൾ വർഷങ്ങളോളമായി ആ​ഗ്രഹിക്കുന്ന മാറ്റങ്ങൾ ഇനി ഉണ്ടാകുമെന്ന് വിശ്വസിക്കുന്നുവെന്നും ഉഷ പറഞ്ഞു.

Tags: mohanlalammaUsha
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies