ന്യൂഡൽഹി: ഉരുൾപൊട്ടൽ നാശം വിതച്ച വയനാടിന് പ്രത്യേക ധനസഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ഉരുൾപൊട്ടിലിലെ ദുരിതബാധിതർക്ക് പുനരധിവാസത്തിന് ആവശ്യമായ കേന്ദ്രസഹായം പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ധനസഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രത്യേക നിവേദനവും പ്രധാനമന്ത്രിക്ക് കൈമാറി. ന്യൂഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിയിൽ വച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഉരുൾപൊട്ടൽ ബാധിത പ്രദേശം പ്രധാനമന്ത്രി സന്ദർശിച്ച ശേഷം വിശദമായ മെമ്മോറാണ്ടം കേന്ദ്രത്തിന് നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമുള്ള വിശദമായ മെമ്മോറാണ്ടവും അദ്ദേഹം പ്രധാനമന്ത്രിക്ക് കൈമാറി.
Kerala Chief Minister Pinarayi Vijayan met Prime Minister Narendra Modi today in Delhi. The rehabilitation of Wayanad was discussed in the meeting. The state government has submitted an additional, detailed memorandum also which was requested by the Centre: Kerala CMO
(Pics:… pic.twitter.com/veTCOULIVm
— ANI (@ANI) August 27, 2024
പ്രധാനമന്ത്രിക്ക് ശ്രീപത്മനാഭ സ്വാമിയുടെ അനന്തശയനത്തിലുള്ള രൂപവും മുഖ്യമന്ത്രി നൽകിയിരുന്നു. പുനരധിവാസത്തിനായി 2,000 കോടി രൂപയുടെ ധനസഹായം കേരളം ആവശ്യപ്പെട്ടതായാണ് പുറത്തുവരുന്ന വിവരങ്ങൾ. വയനാട് പുനരധിവാസത്തിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയിരുന്നു.