'ഒരു മുഖ്യമന്ത്രിയുടെയല്ല, ദേശവിരുദ്ധനായ വ്യക്തിയുടെ വാക്കുകളാണത്'; മമതയുടെ വിവാദ പരാമർശത്തിനെതിരെ ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ച് സുകാന്ത മജുംദാർ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഒരു മുഖ്യമന്ത്രിയുടെയല്ല, ദേശവിരുദ്ധനായ വ്യക്തിയുടെ വാക്കുകളാണത്’; മമതയുടെ വിവാദ പരാമർശത്തിനെതിരെ ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ച് സുകാന്ത മജുംദാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2024, 08:28 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പരിപാടിക്കിടെ മമത ബാനർജി നടത്തിയ രാജ്യവിരുദ്ധ പരാമർശങ്ങൾക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ച് പശ്ചിമ ബംഗാൾ ബിജെപി അദ്ധ്യക്ഷൻ സുകാന്ത മജുംദാർ. കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് നടന്ന ബന്ദിനിടെയാണ് ബംഗാൾ കത്തിച്ചാൽ അസമും ഡൽഹിയുമെല്ലാം കത്തിക്കുമെന്ന വിവാദ പ്രസ്താവന മമത നടത്തിയത്.

മമതയുടെ വാക്കുകൾ അക്രമത്തിന് പ്രേരിപ്പിക്കുന്നതാണെന്ന് സുകാന്ത മജുംദാർ ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് അയച്ച കത്തിൽ പറയുന്നു. ഒരു സംസ്ഥാനത്തിന്റെ അധികാര സ്ഥാനത്തിരിക്കുന്ന വ്യക്തിയിൽ നിന്ന് വന്നത് നഗ്നമായ നിയമലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അസം, ബിഹാർ, ഝാർഖണ്ഡ്, ഒഡിഷ, ഡൽഹി എന്നീ സംസ്ഥാനങ്ങളെല്ലാം കത്തിക്കുമെന്നാണ് അവർ പറയുന്നത്. ഇതൊരിക്കലും ഭരണഘടനയുടെ ഉന്നത സ്ഥാനം വഹിക്കുന്ന ഒരു വ്യക്തിയുടെ ശബ്ദമല്ല. ദേശവിരുദ്ധനായ ഒരു വ്യക്തിയിൽ നിന്ന് വന്ന വാക്കുകളാണ്.

ജനങ്ങളെ ഭീഷണിപ്പെടുത്താനും അക്രമവും വിദ്വേഷവും പടർത്താനുമുള്ള വ്യക്തമായ ശ്രമമാണ് നടന്നിരിക്കുന്നത്. മുഖ്യമന്ത്രി പദം പോലെ ഒരു സുപ്രധാന പദവി വഹിക്കാൻ ഇനിയും അവർക്ക് യാതൊരു അധികാരവും. എത്രയും വേഗം മമത രാജി വച്ച് ഒഴിയുകയാണ് വേണ്ടത്. സമാധാനം പ്രോത്സാഹിപ്പിക്കുകയും, ഏതൊരു തരത്തിലുള്ള അക്രമങ്ങളേയും നിരുത്സാഹപ്പെടുത്തുകയുമാണ് ഓരോ പൊതുപ്രവർത്തകന്റേയും പ്രത്യേകിച്ച് ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ഒരു വ്യക്തിയുടെ കടമ.

എന്നാൽ ഒരു പൊതുപരിപാടിയിൽ മമത ബാനർജി നടത്തിയ പരാമർശം അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നതാണ്. സംസ്ഥാനത്തിന്റെ അഖണ്ഡതയ്‌ക്കും ബംഗാളിലെ ജനങ്ങളുടെ സുരക്ഷയ്‌ക്കും ഇതൊരു ഭീഷണിയാണ്. ഗൗരവമേറിയ വിഷയമാണിത്. ഈ സാഹചര്യത്തെ മനസിലാക്കി, നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും” സുകാന്ത മജുംദാറിന്റെ കത്തിൽ പറയുന്നു.

 

 

Tags: Amit ShahMamata BanerjeeFEATURED2Bengal BJP Chiefburn' remark
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies