കൊളോണിയൽ കാലത്തെ അപരിഷ്‌കൃത നിയമങ്ങൾ ഇനിയില്ല, മുസ്‌ലിം വിവാഹ നിയമം റദ്ദാക്കാൻ ബിൽ പാസാക്കി അസം സർക്കാർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊളോണിയൽ കാലത്തെ അപരിഷ്‌കൃത നിയമങ്ങൾ ഇനിയില്ല, മുസ്‌ലിം വിവാഹ നിയമം റദ്ദാക്കാൻ ബിൽ പാസാക്കി അസം സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2024, 05:50 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മുസ്‌ലിം വിവാഹ നിയമം റദ്ദാക്കാനുള്ള ബിൽ നിയമസഭയിൽ പാസാക്കി അസം സർക്കാർ. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള സുപ്രധാന നീക്കമാണ് നടപടി. സംസ്ഥാനത്തെ മുസ്‌ലിം വിവാഹങ്ങളും വിവാഹ മോചനങ്ങളും സംബന്ധിച്ച നിയമം റദ്ദാക്കിക്കൊണ്ടുള്ള ബില്ലാണ് സഭയിൽ പാസാക്കിയത്. അസം മുസ്ലീം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമം 1935, അസം റിപ്പീലിംഗ് ഓർഡിനൻസ് 2024 എന്നിവ അസാധുവാക്കികൊണ്ടുള്ള അസം റിപ്പീലിംഗ് ബിൽ 2024 ആണ് പാസാക്കിയത്.

ശൈശവ വിവാഹങ്ങൾ അവസാനിപ്പിക്കുന്നതിനും മുസ്‌ലിം വിവാഹങ്ങളും വിവാഹ മോചനങ്ങളും സർക്കാരിന്റെ രജിസ്‌ട്രേഷൻ നിയമത്തിന് കീഴിൽ കൊണ്ടവരുന്നതിനുമായിട്ടാണ് ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി ഗവൺമെന്റ് ബിൽ പാസാക്കിയത്. ബ്രിട്ടീഷുകാരുടെ കാലത്തെ നിയമം പ്രായപൂർത്തിയാകാത്തവർ ഉൾപ്പെട്ട വിവാഹങ്ങൾ പ്രത്യേക വ്യവസ്ഥകളിൽ രജിസ്റ്റർ ചെയ്യാൻ അനുവദിച്ചിരുന്നു. പുതിയ നിയമം, അസം കമ്പൽസറി രജിസ്ട്രേഷൻ ഓഫ് മുസ്ലീം മാരേജ് ആൻഡ് ഡിവോഴ്സ് ബിൽ, 2024, ശൈശവ വിവാഹങ്ങളുടെ രജിസ്ട്രേഷൻ നിരോധിക്കുകയും എല്ലാ വിവാഹങ്ങളും സർക്കാരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

പ്രായപൂർത്തിയാകാത്ത വിവാഹങ്ങൾ, സമ്മതമില്ലാതെയുള്ള വിവാഹം, ബഹുഭാര്യത്വം എന്നിവ തടയുന്നതിനൊപ്പം സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വിവാഹ നിയമങ്ങൾ ശക്തിപ്പെടുത്തുന്നതിനും പുതിയ ബിൽ ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി പറഞ്ഞു. അസമിലെ മുസ്‌ലിം ജനസംഖ്യ ക്രമാതീതമായി വർദ്ധിക്കുകയാണെന്ന യാഥാർഥ്യം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പലതവണ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്തെ മുസ്‌ലിം ജനസംഖ്യ ഓരോ പത്ത് വർഷം കൂടുമ്പോഴും 30 ശതമാനം എന്ന തോതിൽ വർദ്ധിക്കുന്നുണ്ടെന്നും 2041 ഓടുകൂടി മുസ്‌ലിം വിഭാഗം ഭൂരിപക്ഷ ജനസംഖ്യയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി ഏകീകൃത സിവിൽ കോഡിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Tags: uniform civil codeHimanta Biswa Sarma2024assam governmentAssam CMThe Assam Repealing BillMuslim marriageschild marriages
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies