മുകേഷിന്റെ രാജി ആവശ്യം; തീവ്രത കുറഞ്ഞ പ്രതികരണവുമായി മലക്കം മറിഞ്ഞ് സിപിഎം വനിതാ നേതാക്കൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുകേഷിന്റെ രാജി ആവശ്യം; തീവ്രത കുറഞ്ഞ പ്രതികരണവുമായി മലക്കം മറിഞ്ഞ് സിപിഎം വനിതാ നേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2024, 06:07 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഗുരുതരമായ ലൈംഗിക പീഡന ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ കൊല്ലം എംഎൽഎയും സിപിഎം നേതാവുമായ എം മുകേഷിന്റെ രാജി ആവശ്യത്തിൽ മലക്കം മറിഞ്ഞ് സിപിഎം വനിതാ നേതാക്കൾ. നേരത്തെ പല ഘട്ടങ്ങളിലും മറ്റ് പലർക്കുമെതിരെ ഉയർന്ന സമാനമായ ആരോപണങ്ങളിൽ ആഞ്ഞടിച്ചിരുന്ന സിപിഎമ്മിന്റെ മുതിർന്ന വനിതാ നേതാക്കൾ ഇക്കാര്യത്തിൽ പക്ഷെ മലക്കം മറിയുകയാണ്.

മുകേഷിനെതിരെ ഉയരുന്ന പ്രതിഷേധത്തിന്റെ തീവ്രത മനസിലാക്കാതെയും ധാർമ്മികതയുടെ അളവുകോലിൽ വെളളം ചേർത്തുമാണ് സിപിഎം നേതാക്കളുടെ പ്രതികരണങ്ങളെന്ന വിമർശനം സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നുകഴിഞ്ഞു. കുറെ ആളുകളെ സന്തോഷിപ്പിക്കാൻ വേണ്ടി രാജിവക്കാൻ ആവശ്യപ്പെടുകയല്ല വേണ്ടത്. ഇത് വിൻസെന്റിന്റെയോ എൽദോസിന്റെയോ പ്രശ്‌നം പോലെയല്ല സർക്കാരാണ് മുൻകൈയ്യെടുത്തതെന്ന് ആയിരുന്നു ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ അദ്ധ്യക്ഷ കൂടിയായ പികെ ശ്രീമതിയുടെ പ്രതികരണം. ഒരു സ്വകാര്യ വാർത്താചാനലിന് നൽകിയ ടെലിഫോൺ പ്രതികരണത്തിലാണ് പി.കെ ശ്രീമതി ഇക്കാര്യം പറഞ്ഞത്.

രണ്ട് ദിവസം മുൻപ് വരെ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടി വേണമെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ ഘോരഘോരം വാദിച്ച നേതാവാണ് പി.കെ ശ്രീമതി. എന്നാൽ മുകേഷിനെതിരെ ഒന്നിനു പിറകേ ഒന്നായി ഗൗരവമേറിയ ആരോപണങ്ങൾ പുറത്തുവന്നതോടെ നിലപാട് മാറി. സിപിഎം എംഎൽഎ മുകേഷിനും സിപിഎം സഹയാത്രികനായ സംവിധായകൻ രഞ്ജിത്തിനുമെതിരെയാണ് നിലവിലെ വെളിപ്പെടുത്തലുകളിൽ ഏറ്റവും ഗുരുതരമായ ആരോപണങ്ങൾ ഉളളത്.

സൈ്വര്യവും സമാധാനവും സുരക്ഷിതത്വവും ഏവരുടേയും മൗലികാവകാശമാണ്. സ്ത്രീകൾക്ക് തൊഴിലെടുക്കുന്ന സ്ഥലങ്ങളിൽ അത് നിഷേധിക്കരുത്. നൈസർഗ്ഗികമായ കഴിവുകളുള്ള പ്രതിഭകളാണ് അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. സിനിമാരംഗത്തെ പുരുഷമേധാവിത്വ സമീപനം മാറണം. ചൂഷണവും പീഡനവും അവസാനിക്കണം എന്നൊക്കെയാണ് രണ്ട് ദിവസം മുൻപ് വരെ പി.കെ ശ്രീമതി സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രതികരിച്ചത്.

മുൻമന്ത്രി കെ.ക ശൈലജയും മുകേഷിന്റെ രാജി ആവശ്യത്തിൽ പ്രതികരണം മയപ്പെടുത്തി. ആർക്കെങ്കിലും എതിരെ ആരോപണം ഉയർന്നാൽ ഉടനെ രാജിവക്കാൻ പറയാൻ സർക്കാരിനാകില്ലെന്ന് ആയിരുന്നു കെകെ ശൈലജയുടെ പ്രതികരണം. അതിന് നിയമപരമായ വശമുണ്ട്. നേരത്തെയും ചിലർക്കെതിരെ ആരോപണങ്ങൾ വന്നപ്പോൾ ജനപ്രിതിനിധി സ്ഥാനത്ത് തുടർന്നുകൊണ്ടാണല്ലോ ആരോപണങ്ങൾ നേരിട്ടതെന്ന് ന്യായവും കെകെ ശൈലജ ക്യാപ്‌സൂളായി നിരത്തി. മുകേഷ് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ജനപ്രതിനിധി സ്ഥാനത്ത് തുടരാൻ അർഹതയുണ്ടാകില്ല. നടപടിെയടുക്കും. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ചോദിച്ചാൽ എങ്ങനെയാണ് ഞങ്ങളെപ്പോലുളളവർ മറുുപടി പറയുകയെന്നും ശൈലജ ചോദിക്കുന്നു.

മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്‌ക്കണമെന്ന് കെകെ രമ എംഎൽഎ ഉൾപ്പെടെയുളളവർ ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. യുവമോർച്ചയും ബിജെപിയും ഉൾപ്പെടെയുളള രാഷ്‌ട്രീയ പാർട്ടികളും മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കിക്കഴിഞ്ഞു. മുകേഷിനെതിരെ പരസ്യമായ പ്രതികരണവുമായി സിപിഐയുടെ ആനി രാജ ഉൾപ്പെടെയുളള വനിതാ നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തെത്തിയിരുന്നു.

മുകേഷിനെതിരെ ഒന്നിലധികം യുവതികളാണ് ലൈംഗിക ആരോപണം ഉന്നയിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ജൂനിയർ നടിമാരും മറ്റും നടത്തിയ വെളിപ്പെടുത്തലുകളാണ് മുൻനിര താരങ്ങളെയടക്കം പ്രതിക്കൂട്ടിലാക്കിയത്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അമ്മ സംഘടനയുടെ ഭരണസമിതി പോലും ഒരുമിച്ച് രാജിവച്ചിട്ടും മുകേഷിനെ പാർട്ടി എന്തിനാണ് സംരക്ഷിക്കുന്നതെന്ന വിമർശനവും സമൂഹമാദ്ധ്യമങ്ങളിൽ ശക്തമാണ്. മുകേഷിനെതിരെ പരാതി ലഭിച്ചതോടെ പൊലീസ് കേസും എടുത്തിട്ടുണ്ട്.

Tags: pk sreemathiHema Committeeഹേമ കമ്മിറ്റിMLA kollamCPIM Women Leadersകെ.ക ശൈലജkk shylajaCpim leaders
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies