ആത്മീയ ടൂറിസത്തിന് ഉത്തേജനം; രാജ്യത്തിന് മൂന്ന് വന്ദേ ഭാരത് എക്സ്പ്രസുകൾ കൂടി; പ്രധാനമന്ത്രി ഇന്ന് ഫ്ലാ​ഗ് ഓഫ് ചെയ്യും; റൂട്ടുകളറിയാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആത്മീയ ടൂറിസത്തിന് ഉത്തേജനം; രാജ്യത്തിന് മൂന്ന് വന്ദേ ഭാരത് എക്സ്പ്രസുകൾ കൂടി; പ്രധാനമന്ത്രി ഇന്ന് ഫ്ലാ​ഗ് ഓഫ് ചെയ്യും; റൂട്ടുകളറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2024, 07:39 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തിന് മൂന്ന് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ കൂടി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാ​ഗ് ഓഫ് ചെയ്യും. വീഡിയോ കോൺഫറൻസിലൂടെയാകും ഫ്ലാ​ഗ് ഓഫ്. ഉത്തർപ്രദേശ്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ ​ഗതാ​ഗതത്തെ സു​ഗമമാക്കുന്നതിൽ പുതിയ വന്ദേ ഭാരത് ട്രെയിനുകൾ നിർണായക പങ്ക് വഹിക്കും.

ചെന്നൈ സെൻട്രൽ- നാഗർകോവിലിൽ, മധുര-ബെംഗളൂരു കൻ്റോൺമെൻ്റ്, മീററ്റ് സിറ്റി-ലക്നൗ എന്നിവിടങ്ങളിലേക്കാണ് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് നടത്തുക.

നാഗർകോവിലിലേക്കുള്ള ട്രെയിൻ ചെന്നൈ സെൻട്രലിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യുമെങ്കിലും ചെന്നൈ എഗ്മോറിൽ നിന്നാകും സർവീസ് (ട്രെയിൻ നമ്പർ- 20627) നടത്തുക. ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും സർവീസുണ്ടാകും. ചെന്നൈ എഗ്മോറിൽ നിന്ന് രാവിലെ അഞ്ച് മണിക്ക് പുറപ്പെട്ട് ഉച്ചയ്‌ക്ക് 1.50-ന് നാഗർകോവിലിലെത്തും, താംബരം, വില്ലുപുരം, തിരുച്ചിറപ്പള്ളി, ദിണ്ടുഗൽ, മധുരൈ, കോവിൽപട്ടി, തിരുനെൽവേലി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. മടക്ക ട്രെയിൻ (നമ്പർ 20628) നാഗർകോവിലിൽ നിന്ന് ഉച്ചയ്‌ക്ക് 2.20-ന് പുറപ്പെട്ട് രാത്രി 11-ന് ചെന്നൈയിലെത്തും. മീനാക്ഷി അമ്മൻ ക്ഷേത്രം, മധുര, കുമാരി അമ്മൻ ക്ഷേത്രം, കന്യാകുമാരി എന്നിവിടങ്ങളിലേക്ക് എത്തുന്ന തീർത്ഥാടകർക്കും സഞ്ചാരികൾക്കും ​പ്രയോജനപ്രദമാകും.

മധുര-ബെം​ഗളൂരു വന്ദേ ഭാരത് ട്രെയിൻ (20671) ചൊവ്വാഴ്ച ഒഴികെ മറ്റെല്ലാ ദിവസവും സർവീസ് നടത്തും. രാവിലെ 5.15-ന് പുറപ്പെട്ട് ഉച്ചയ്‌ക്ക് ഒരു മണിക്ക് ബെംഗളൂരുവിലെത്തും. ദിണ്ടുഗൽ, തിരുച്ചിറപ്പള്ളി, കരൂർ, നാമക്കൽ, സേലം, കൃഷ്ണരാജപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. തിരിച്ചു (ട്രെയിൻ നമ്പർ- 20672) ബെംഗളൂരുവിൽ നിന്ന് 1: 30-ന് പുറപ്പെട്ട് രാത്രി 9:45-ന് മധുരയിൽ എത്തിച്ചേരും.

മീററ്റ് സിറ്റി-ലക്‌നൗ വന്ദേ ഭാരത് (22490) ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ സർവീസ് നടത്തും. മീററ്റ് സിറ്റിയിൽ നിന്ന് രാവിലെ 6.35-ന് പുറപ്പെട്ട് ലക്നൗവിലെ ചാർബാഗ് റെയിൽവേ സ്റ്റേഷനിൽ ഉച്ചയ്‌ക്ക് 1.45-ന് എത്തിച്ചേരും. മൊറാദാബാദിലും ബറേലിയിലും സ്റ്റോപ്പുകൾ ഉണ്ടാകും. മടക്കയാത്ര (22489) ചാർബാഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഉച്ചയ്‌ക്ക് 2.45-ന്. രാത്രി പത്തിന് മീററ്റ് സിറ്റിയിൽ എത്തിച്ചേരും. ദിഗംബർ ജൈന ക്ഷേത്രം, മാനസ ദേവി മന്ദിർ, സൂരജ്കുണ്ഡ് ക്ഷേത്രം, ഔഘർനാഥ് ക്ഷേത്രം തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് അതിവേഗത്തിൽ എത്തിച്ചേരാൻ ഈ സർവീസ് സഹായിക്കും. രാജ്യത്തെ ആത്മീയ ടൂറിസത്തിന് ഉത്തേജനം നൽകുന്നതാണ് പുതിയ വന്ദേ ഭാരത് സർവീസുകൾ.

Tags: Vande Bharat Trainpm modi
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies