ജോലി തട്ടിപ്പിൽ ലാവോസിൽ കുടുങ്ങിയ 47 പേരെ രക്ഷപ്പെടുത്തി ഇന്ത്യൻ എംബസി; ഇതുവരെ രക്ഷപ്പെട്ടത് 635 ഇന്ത്യക്കാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജോലി തട്ടിപ്പിൽ ലാവോസിൽ കുടുങ്ങിയ 47 പേരെ രക്ഷപ്പെടുത്തി ഇന്ത്യൻ എംബസി; ഇതുവരെ രക്ഷപ്പെട്ടത് 635 ഇന്ത്യക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2024, 06:38 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വിദേശ ജോലി വാഗ്ദാന തട്ടിപ്പിൽ കുടുങ്ങിയ 47 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി ഇന്ത്യൻ എംബസി. ലാവോസിലെ ഗോൾഡൻ ട്രയാങ്കിൾ സ്‌പെഷ്യൽ ഇക്കണോമിക് സോണിൽ സൈബർ തട്ടിപ്പ് സംഘങ്ങളുടെ വലയിലകപ്പെട്ട ഇന്ത്യക്കാരെയാണ് കേന്ദ്രസർക്കാർ തിരിച്ച് നാട്ടിലെത്തിച്ചത്. ഇതുവരെ 635 ഇന്ത്യക്കാരെ തട്ടിപ്പിൽ നിന്നും രക്ഷപ്പെടുത്താൻ കഴിഞ്ഞതായി ഇന്ത്യൻ എംബസി അറിയിച്ചു.

സൈബർ തട്ടിപ്പിന് ലാവോസ് അധികൃതർ കേസെടുത്ത 29 പേരെ ഉൾപ്പെടെയാണ് രക്ഷപെടുത്തിയത്. 18 പേർ സഹായം അഭ്യർത്ഥിച്ച് എംബസിയെ ബന്ധപ്പെടുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കഴിഞ്ഞ മാസത്തെ ലാവോസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി സോനെക്സെ സിഫാൻഡോണുമായി വിഷയം ചർച്ച ചെയ്തിരുന്നു. ഇന്ത്യൻ പൗരന്മാരെ കടത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡാറ്റ എൻട്രി ജോലികൾ എന്ന വ്യാജേനയാണ് ലാവോസിലേക്ക് ഇന്ത്യക്കാരെ കടത്തുന്നത്. എന്നാൽ ഇവിടെ എത്തിയതിന് ശേഷമാണ് വ്യാജ ഇൻസ്റ്റഗ്രാം ഐഡി ഉപയോഗിച്ച് ട്രേഡിംഗിനായി വ്യവസായികളെ വലയിൽ വീഴ്‌ത്തുന്ന ജോലിയാണെന്ന് ഇരകൾക്ക് മനസിലാവുന്നത്. പെൺകുട്ടികളുടെ വ്യാജ ഇൻസ്റ്റഗ്രാം ഐഡിയായിരുന്നു ഇതിനായി തട്ടിപ്പ് സംഘം ഉപയോഗപ്പെടുത്തിയിരുന്നത്.

ഇരകളെ വിശ്വസിപ്പിക്കാൻ യുവതികളെ കൊണ്ട് ഫോൺകോളുകളും ചെയ്യിക്കുമായിരുന്നു. ചെറിയ നിക്ഷേപങ്ങൾക്ക് ഇരട്ടി ലാഭം വാഗ്ദാനം ചെയ്തായിരുന്നു നിക്ഷേപകരെ തട്ടിപ്പുകാർ കയ്യിലെടുത്തിരുന്നത്. എന്നാൽ നിക്ഷേപ തുക കൂടുന്നതോടെ ഇവർ പണം തട്ടുകയും ഇരകളെ ബ്ലോക്ക് ചെയ്ത് അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയുമാണ് പതിവ്.

കഴിഞ്ഞ ദിവസം ഇത്തരത്തിൽ ജോലി തട്ടിപ്പിന് ഇരയായ കോഴിക്കോട് സ്വദേശിയെ ഇന്ത്യൻ എംബസി രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലാണ് യുവാവിനെ രക്ഷപ്പെടുത്താൻ നിർണായകമായത്.

Tags: IndiansCyber CrimeRescuedLaos
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies