എടാ മോനേ.. ​ഗൂ​ഗിൾ‌ പേ ഇനി വേറെ ലെവൽ; ഒന്നല്ല, ഒരുപാട് ഫീച്ചറുകളുമായി ​ഗൂ​ഗിൾ; ഞൊടിയിടയിൽ ഇനി കാര്യം നടക്കും!
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എടാ മോനേ.. ​ഗൂ​ഗിൾ‌ പേ ഇനി വേറെ ലെവൽ; ഒന്നല്ല, ഒരുപാട് ഫീച്ചറുകളുമായി ​ഗൂ​ഗിൾ; ഞൊടിയിടയിൽ ഇനി കാര്യം നടക്കും!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2024, 02:20 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിൽ വ്യാപകമായി ഉപയോ​ഗിക്കുന്ന പേയ്‌മെന്റ് ആപ്പാണ് ​ഗൂ​ഗിൾ പേ. രാജ്യത്തെ ഡിജിറ്റൽ മുന്നേറ്റത്തിന്റെ നേർചിത്രമാണ് ​ഗൂ​ഗിൾപേ. നിരവധി ഫീച്ചറുകളാണ് ​ഗൂ​ഗിൾ പുതുതായി അവതരിപ്പിക്കാനൊരുങ്ങുന്നത്. ഈ വർഷം അവസാനത്തോടെ ഇവയെല്ലാം പുറത്തിറങ്ങും. ഡിജിറ്റൽ  പേയ്‌മെൻ്റുകൾ കൂടുതൽ കാര്യക്ഷമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. പുതിയ ഫീച്ചറുകളറിയാം..

യുപിഐ സർക്കിൾ

സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും പണമിടപാട് നടത്താൻ അനുവദിക്കുന്നതാണ് യുപിഐ സർക്കിൾ. ഒരാൾക്ക് അയാളുടെ അക്കൗണ്ടിലെ നിശ്ചിത തുക മറ്റൊരാൾക്ക് യുപിഐ വഴി ഉപയോ​ഗിക്കാന നൽകുന്നതാണ് ഈ സേവനം. മറ്റൊരാൾക്ക് എത്ര തുക ഉപയോ​ഗിക്കാമെന്ന് നമുക്ക് തീരുമാനിക്കാം. കുട്ടികൾക്ക് ഇത് ഉപകാരപ്രദമായിരിക്കും. രണ്ട് തരത്തിലാണ് ഈ സൗകര്യം ഉപയോ​ഗിക്കാൻ സാധിക്കുക.

പാർഷ്യൽ ഡെലി​ഗേഷൻ, ഫുൾ ഡെലി​ഗേഷൻ എന്നിങ്ങനെയാണ് രണ്ട് രീതികൾ. ആദ്യത്തേതിൽ‌ അക്കൗണ്ട് ഉടമ ഓരോ ഇടപാടിനും അം​ഗീകാരം നൽകണം. ഉദാഹരണത്തിന് മകൻ കടയിൽ പോയി യുപിആ വഴി 200 രൂപ നൽകാൻ ശ്രമിച്ചാൽ അച്ഛന് സ്വന്തം ഫോണിൽ പേയ്മെൻ്റ് റിക്വസ്റ്റ് ലഭിക്കും. അദ്ദേഹം പിൻ ടൈപ്പ് ചെയ്താൽ മാത്രമാകും ഇടപാട് നടക്കുക. ഒരു മാസത്തേക്ക് പരമാവധി ചെവഴിക്കാവുന്ന തുക മുൻകൂട്ടി നിശ്ചയിക്കുന്നതാണ് ഫുൾ ഡെലി​ഗേഷൻ.

യുപിഐ വൗച്ചറുകൾ ‌അഥവാ eRupi

റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസിയായ ഇ-റുപ്പി ഇനി ​ഗൂ​ഗിൽ പേയിലും ലഭ്യമാകും. ഡിജിറ്റൽ പേയ്മെൻ്റുകൾ നടത്താനായി പ്രീ പെയ്ഡ് വൗച്ചറുകൾ ലഭ്യമാക്കും. യുപിഐയുമായി ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്തിട്ടില്ലെങ്കിലും ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ഉപയോ​ഗിച്ച് സേവനം ആസ്വദിക്കാം. എൻ.പി.സി.ഐ, ഫിനാൻഷ്യൽ സർവീസസ് വകുപ്പുമായി സഹകരിച്ചാണ് ഈ ഫീച്ചർ ഗൂഗിൾ പേയിൽ കൊണ്ടുവരുന്നത്.

ക്ലിക്ക്‌പേ ക്യൂആർ

ആപ്പിനുള്ളിൽ ഒരു ക്യുആർ കോഡ് സ്കാൻ ചെയ്തുകൊണ്ട് ഗൂഗിൾ പേ വഴി ബില്ലുകൾ അടയ്‌ക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചർ ആണ് ക്ലിക്ക്‌പേ ക്യൂആർ. ബില്ലർ പ്രത്യേകമായി ക്യൂആർ കോഡ‍് നൽകിയാൽ മാത്രമേ ഈ ഫീച്ചർ ഉപയോ​ഗിക്കാനാകൂ.

പ്രീപെയ്ഡ് യൂട്ടിലിറ്റീസ് പേയ്മെൻ്റ്

വൈദ്യുത ബിൽ പോലുള്ള ഉപഭോക്തൃ ബില്ലുകൾ ​ഗൂ​ഗിൾ പേയിൽ നിന്ന് നേരിട്ട് അടയ്‌ക്കാൻ അനുവദിക്കുന്ന സംവിധാനമാണിത്. പേടിഎമ്മിന് സമാനമായി ഉപഭോക്താവിന്റെ ഉപഭോക്തൃ വിവരങ്ങൾ ചേർത്ത് കഴിഞ്ഞാൽ ബില്ലുകൾ ആപ്പ് തിരിച്ചറിയും. പ്രീപെയ്ഡായി ബില്ലുകൾ അടയ്‌ക്കാനും സാധിക്കും. എൻപിസിഐ ഭാരത് ബിൽപേയുടെ സഹായത്തോടെയാകും ഫീച്ചർ അവതരിപ്പിക്കുന്നത്.

യുപിഐ ലൈറ്റിന് ഓട്ടോപേ

യുപിഐ ലൈറ്റിലെ ബാലൻസ് തുക നിശ്ചിത തുകയിൽ താഴെയാകുമ്പോൾ ടോപ്പ് അപ്പ് ചെയ്യാൻ അനുവദിക്കുന്ന സൗകര്യം.

Tags: google payNew Features
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies