കാർ മുതൽ വാച്ച് വരെ..എല്ലാം മെയ്ഡ് ഇൻ ഇന്ത്യ; സൈനിക കാന്റീനിൽ ഇറക്കുമതി നിർത്തിയിട്ട് 4 വർഷം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാർ മുതൽ വാച്ച് വരെ..എല്ലാം മെയ്ഡ് ഇൻ ഇന്ത്യ; സൈനിക കാന്റീനിൽ ഇറക്കുമതി നിർത്തിയിട്ട് 4 വർഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2024, 12:58 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ ഭാരത് അഭിയാന്റെ ഭാഗമായി മാറിയിരിക്കുകയാണ് സൈനിക കാന്റീനുകൾ. സൈനികർക്കും വിമുക്തഭടന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സബ്‌സിഡി നിരക്കിൽ സാധനങ്ങൾ വിൽക്കുന്ന കാന്റീൻ സ്റ്റോഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ് ഔട്ട്‌ലെറ്റുകളിൽ ഇറക്കുമതി ചെയ്ത വസ്തുക്കളുടെ വിൽപ്പന നാല് വർഷം മുമ്പ് നിർത്തിയിരുന്നു. ഇതാണ് മെയ്‌ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കൂടുതൽ പ്രചോദനമായി മാറിയത്. ഇന്ന് കാന്റീനിൽ വിൽക്കുന്ന എല്ലാ ഉത്പന്നങ്ങളും രാജ്യത്ത് തന്നെ നിർമ്മിക്കുന്നവയാണ്.

ആത്മനിർഭർ ഭാരത് അഭിയാന്റെ ഭാഗമായി 2020 ഒക്ടോബറിലാണ് പ്രതിരോധ മന്ത്രാലയം ഇറക്കുമതി ചെയ്ത ഉത്പന്നങ്ങൾ കാന്റീനിൽ വിൽക്കുന്നത്  നിരോധിച്ചത്. രാജ്യത്തുടനീളമുള്ള സിഎസ്‌ഡി ഔട്ട്‌ലെറ്റുകളിൽ നേരിട്ട് ഇറക്കുമതി ചെയ്ത 431 ഇനങ്ങളുടെ വിൽപ്പനയാണ് നിർത്തിവച്ചത്. ഈ തീരുമാനം ഗുണകരമായ രീതിയിലാണ് പ്രതിഫലിച്ചത്. പല കമ്പനികളും അവരുടെ ഉൽപ്പാദനം ഇന്ത്യയിലേക്ക് മാറ്റി. തൽഫലമായി, നിരോധിക്കപ്പെട്ട 421 ഇനങ്ങളിൽ 255 എണ്ണം വീണ്ടും തിരികെ കാന്റീൻ ഔട്ട്ലെറ്റുകളിൽ എത്തി.

കാറുകൾ, ഇരുചക്രവാഹനങ്ങൾ, മദ്യം, വൈറ്റ് ഗുഡ്‌സ്, വീട്ടിലേക്കുള്ള അവശ്യ വസ്തുക്കൾ, ഭക്ഷ്യവസ്തുക്കൾ, ലഗേജ്, വാച്ചുകൾ, പാദരക്ഷകൾ, സ്റ്റേഷനറികൾ, മറ്റ് പൊതു ഇനങ്ങൾ എന്നിങ്ങനെ എല്ലാം ഇവിടെ ലഭ്യമാണ്. പ്രതിവർഷം ആയിരം കോടിയുടെ സാധനങ്ങൾ കാന്റീനിൽ വിറ്റഴിക്കുന്നുണ്ട്. ടെലിവിഷൻ സെറ്റുകൾ, റഫ്രിജറേറ്ററുകൾ, സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ, സ്‌പോർട്‌സ് ഷൂകൾ, സൺഗ്ലാസുകൾ, ടേബിൾ ഫാനുകൾ എന്നിവയുടെ ബ്രാൻഡഡ് ഉത്പന്നങ്ങളും വീണ്ടും വില്പനയാരംഭിച്ചു. വിവിധ മേഖലകളിൽ സ്വാശ്രയത്വം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സൈനിക കാന്റീനുകളിലും മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് ഊന്നൽ നൽകിയത്.

Tags: imported goodsMAKE IN INDIAATHMA NIRBHAR BHARATHarmy canteensCanteen Stores Department outlets
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies