"അച്ഛനോട് ഒരു മണിക്കൂർ സംസാരിച്ചാൽ അഞ്ച് സിനിമ എടുക്കാം; പലതും എന്നെ പഠിപ്പിച്ചത് അമ്പിളി ചേട്ടൻ": ഷോബി തിലകൻ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“അച്ഛനോട് ഒരു മണിക്കൂർ സംസാരിച്ചാൽ അഞ്ച് സിനിമ എടുക്കാം; പലതും എന്നെ പഠിപ്പിച്ചത് അമ്പിളി ചേട്ടൻ”: ഷോബി തിലകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2024, 05:49 pm IST
Facebook
Twitter
WhatsAppTelegram

അച്ഛനെക്കുറിച്ച് വാചാലനായി മകൻ ഷോബി തിലകൻ. അച്ഛനോട് ഒരു മണിക്കൂർ സംസാരിച്ചാൽ അഞ്ച് സിനിമ എടുക്കാമെന്നും ചെറിയ പ്രായം മുതൽ അച്ഛൻ ലോക കാര്യങ്ങളൊക്കെയാണ് ഞങ്ങളോട് സംസാരിച്ചിരുന്നതെന്നും ഷോബി തിലകൻ പറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അച്ഛനെ കുറിച്ചുള്ള ഓർമകൾ ഷോ​ബി തിലകൻ പങ്കുവച്ചത്.

“അച്ഛൻ തിരുവനന്തപുരത്ത് താമസിക്കുമ്പോൾ കാശ് ചോദിക്കാനൊക്കെ ഞാൻ അച്ഛനെ കാണാൻ പോകും. എന്നെ കാണുമ്പോൾ മണിക്കൂറുകളോളമാണ് അദ്ദേഹം സംസാരിക്കുന്നത്. ലോക കാര്യങ്ങളൊക്കെയാണ് എന്നോട് പറയുന്നത്. അച്ഛന്റെ സംസാരം കേട്ട് ഭക്ഷണം കഴിക്കാൻ പോലും ഞാൻ മറന്നിട്ടുണ്ട്. നാല് മണിക്കൂറോളം ഒരേ പോലെ നിന്ന് അച്ഛൻ പറയുന്നത് കേൾക്കും”.

“ജീവിതത്തിൽ എനിക്ക് എന്തൊക്കെ നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടോ അതിനൊക്കെ എന്നെ പ്രാപ്തനാക്കിയ വ്യക്തിയാണ് അച്ഛൻ. ആദ്യമായി പഴശ്ശിരാജയിലാണ് എനിക്ക് അവാർഡ് കിട്ടിയത്. സാധാരണ ഒരു കുടുംബത്തിൽ മകന് അവാർഡ് കിട്ടിയാൽ എല്ലാവരും ആഘോഷിക്കുകയും ആശംസിക്കുകയുമൊക്കെ ചെയ്യും. എനിക്ക് അവാർഡ് കിട്ടിയ കാര്യം ഞാൻ അങ്ങോട്ട് വിളിച്ചാണ് പറഞ്ഞത്. അപ്പോൾ പോലും ഒന്ന് മൂളുക മാത്രമാണ് അച്ഛൻ ചെയ്തത്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അത് തന്നെയാണ് വലിയ കാര്യം”.

“ജീവിതത്തിലേക്ക് വരുന്ന ഓരോ ആളുകളിൽ നിന്നും നമുക്ക് കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് എന്നെ പഠിപ്പിച്ചത് അമ്പിളി ചേട്ടനാണ്. നമുക്ക് എവിടെ വച്ചാണോ ഉയരങ്ങളിലേക്ക് കയറാനുള്ള അവസരം കിട്ടുന്നത്. അവിടെ വച്ച് നമ്മൾ മുകളിലേക്ക് കയറണം. അപ്പോൾ കയറിയില്ലെങ്കിൽ അവിടെ വെറെ പല ആളുകളും കയറും. ആ സമയം നമുക്ക് നോക്കി നിൽക്കാൻ മാത്രമേ പറ്റുകയുള്ളൂവെന്നും അദ്ദേഹം എന്നെ പഠിപ്പിച്ചു”.

ഉസ്താദ് ഹോട്ടലിൽ ദുൽഖറിനൊപ്പം അഭിനയിക്കുന്ന സമയം ഞാൻ അച്ഛനോട് ചോദിച്ചു. അവൻ എങ്ങനെയുണ്ടെന്ന്. അവന്റെ പ്രായത്തിനനുസരിച്ച് അവൻ നന്നായി ചെയ്യുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന് മറുപടി. പുള്ളിയ്‌ക്ക് അത്രമാത്രം ഇഷ്ടമായതിനാലാണ് അങ്ങനെ പറഞ്ഞതെന്നും ഷോബി തിലകൻ പറഞ്ഞു.

Tags: interviewSHOBI THILAKANThilakan
Share
Tweet
SendShare

More News from this section

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies