ന്യൂഡൽഹി: നെറ്റ്ഫ്ലിക്‌സിന്റെ ഏറ്റവും പുതിയ വെബ് സീരീസായ ‘ഐസി 814: ദ കാണ്ഡഹാർ ഹൈജാക്ക്’ ബോയ്കോട്ട് ചെയ്യാൻ ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ ക്യാമ്പയിൻ. വസ്തുതകൾ വളച്ചൊടിച്ച് , ഭീകരവാദികളെ വെള്ളപൂശി വെബ് സീരീസ് പുറത്തിറക്കിയതിന് പിന്നാലെ നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ കണ്ടന്റ് മേധാവിയെ കേന്ദ്ര സർക്കാർ വിളിച്ചു വരുത്താൻ തീരുമാനിച്ചിട്ടുണ്ട് . നാളെ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത് .
പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയിലെ അംഗങ്ങളായ ഇബ്രാഹിം അക്തർ, ഷാഹിദ് അക്തർ സയ്യിദ്, സണ്ണി അഹമ്മദ് ഖാസി, സഹൂർ മിസ്ത്രി, ഷാക്കിർ എന്നിവരാണ് വിമാനം തട്ടിക്കൊണ്ടുപോയത്. എന്നാൽ ശങ്കര്‍, ഭോല, ചീഫ്, ഡോക്ടര്‍, ബര്‍ഗര്‍ തുടങ്ങിയ പേരുകളിലാണ് സീരീസില്‍ ഈ കഥാപാത്രങ്ങള്‍
എല്ലാ ഹൈജാക്കർമാരും ഹൈജാക്കിംഗിലുടനീളം പരസ്പരം പരാമർശിച്ചത് ഈ പേരുകൾ ആണെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ വാദം . എന്നാൽ ഭീകരവാദത്തെ പരമാവധി വെള്ളപൂശിയാണ് ഈ വെബ് സീരീസ് പുറത്തിറക്കിയിരിക്കുന്നത് .#BoycottIC814, #BoycottBollywood തുടങ്ങിയ ഹാഷ്‌ടാഗുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗാണ്. ഹിന്ദുക്കളെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണ് ഈ സീരീസിന് പിന്നില്ലെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയൂന്നു . ഇസ്‌ലാമിക ഭീകരവാദ പ്രവർത്തനങ്ങൾ മറച്ചുവെക്കാനുള്ള ശ്രമമാണ് ഈ പരമ്പരയിൽ നടന്നതെന്നും ആരോപണമുണ്ട് .
എയർക്രാഫ്റ്റ് ക്യാപ്റ്റൻ ദേവി ശരണിന്റെയും പത്രപ്രവർത്തകനായ ശ്രിൻജോയ് ചൗധരിയുടെയും ‘എയർക്രാഫ്റ്റ് ഇൻറ്റു ഫിയർ: ദി ക്യാപ്റ്റൻസ് സ്റ്റോറി’ എന്ന പുസ്തകമാണ് അനുൻഭവ് സിൻഹ സംവിധാനം ചെയ്യുന്ന വെബ് സീരീസിന് പ്രചോദനമായത്.















