ഓണാഘോഷങ്ങൾക്ക് തുടക്കമിടുന്ന തൃപ്പൂണിത്തുറ അത്തച്ചമയം; ചരിത്രമറിയാം; ഇക്കൊല്ലത്തെ അത്തച്ചമയം സെപ്റ്റംബർ 6 ന്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓണാഘോഷങ്ങൾക്ക് തുടക്കമിടുന്ന തൃപ്പൂണിത്തുറ അത്തച്ചമയം; ചരിത്രമറിയാം; ഇക്കൊല്ലത്തെ അത്തച്ചമയം സെപ്റ്റംബർ 6 ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 10:44 am IST
Facebook
Twitter
WhatsAppTelegram

കേരളത്തിലെ ഓണാഘോഷങ്ങൾക്ക് തുടക്കമിടുന്നത് തൃപ്പൂണിത്തുറയിലെ അത്തച്ചമയത്തിൽ നിന്നാണ്.കൊച്ചി മഹാരാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന  തൃപ്പൂണിത്തുറയെന്ന രാജനഗരിയുടെ തെരുവീഥികളെ പുളകച്ചാർത്തണിയിച്ചുകൊണ്ട് നടക്കുന്ന  അത്തം ഘോഷയാത്ര കണ്ണിനും കരളിനും നൽകുന്ന പരമാനന്ദം പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല.ചിങ്ങമാസത്തിലെ അത്തം നാളിലാണ് അത്തച്ചമയം നടക്കുക.

ജനാധിപത്യം പുലരുന്നതിനു മുൻപ് രാജഭരണകാലത്ത് കൊച്ചി നാട്ടുരാജ്യത്തിലെ രാജാക്കന്മാർ തുടക്കമിട്ടതാണ് തൃപ്പൂണിത്തുറ അത്തച്ചമയം
ഈ ആഘോഷം ഇന്ന് തൃപ്പൂണിത്തുറക്കാരുടെ മാത്രമല്ല കേരളീയരുടെ തന്നെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായി മാറി.

“അത്തം പത്തിന് പൊന്നോണം
അത്തച്ചമയം കെങ്കേമം” എന്ന ഈരടി തന്നെ അതിനുദാഹരണമാണ്


ചിങ്ങമാസത്തിലെ അത്തംനാളിൽ കൊച്ചിരാജാവ് സർവാഭരണ വിഭൂഷിതനായി സർവസൈന്യ സമേതനായും കലാസമൃദ്ധിയോടും കൂടി ഘോഷയാത്രയായി പ്രജകളെ കാണാനെത്തുന്ന വിശേഷ സംഭവമായിരുന്നു രാജഭരണകാലത്തെ അത്തച്ചമയം.  1947 ൽ സ്വാതന്ത്ര്യം കിട്ടുന്നത് വരെ തൃപ്പൂണിത്തുറയിൽ രാജവാഴ്ചയുമായി ബന്ധപ്പെട്ട ചടങ്ങായിത്തന്നെ അത്തച്ചമയം ആഘോഷിച്ചുപോന്നു. അന്നത്തെ അത്തച്ചമയക്രമം ചിട്ടപ്പെടുത്തിക്കൊണ്ട്‌ കൊച്ചി സർക്കാർ ഹുജൂർ സെക്രട്ടറിയേറ്റിൽ നിന്ന്‌ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 1947 ഓഗസ്റ്റ്‌ 20-ന്‌ നടന്ന അത്തം ഘോഷയാത്രയിൽ 24 ഇനങ്ങളാണുണ്ടായിരുന്നത്‌. 1949ൽ തിരുവിതാംകൂർ-കൊച്ചി സംയോജനത്തോടെ മഹാരാജാവു പങ്കെടുത്തുകൊണ്ടുള്ള രാജകീയമായ അത്തച്ചമയം നിർത്തലാക്കി. മഹാരാജാവിന്റെ എഴുന്നള്ളത്ത്‌ മാത്രം കേന്ദ്രബിന്ദുവാക്കിയുള്ള രാജകീയ അത്തച്ചമയത്തിന്‌ രാമവർമ്മ പരീക്ഷിത്ത്‌ മഹാരാജാവാണ്‌ ഏറ്റവുമൊടുവിൽ ദർശനം നൽകിയത്‌.

അത്തച്ചമയത്തിന്റെ തുടക്കത്തെക്കുറിച്ച് കൃത്യമായ ചരിത്രം ലഭ്യമല്ല. ചേര രാജാക്കന്മാരുടെ കാലത്ത് രാജപ്രൗഡി പ്രകടിപ്പിക്കാനായിട്ടാണ്  ഇത് നടത്തിയിരുന്നതെന്ന് പറയുന്നു.ആ വർഷത്തെ ഭരണ നേട്ടങ്ങളും വീഴ്ചകളും ചർച്ച ചെയ്ത് നടപടി എടുക്കാനുള്ള അവസരമായിരുന്നു ഇതെന്ന് വാദമുണ്ട്. ഈ ഘോഷയാത്രയിൽ എല്ലാ സാമന്ത രാജാക്കന്മാരും പ്രഭുക്കന്മാരും ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. ചേര രാജ്യ തലസ്ഥാനം തിരുവഞ്ചിക്കുളത്തേക്ക് മാറ്റും മുൻപ് തൃക്കാക്കരയിൽ വെച്ചും  അത്തച്ചമയം ആഘോഷിച്ചിരുന്നതെന്ന് പറയപ്പെടുന്നു. മഹാരാജാക്കൻമാരുടെ ആസ്ഥാനം എവിടെയാണോ അവിടെവച്ചാണ്‌ അത്തച്ചമയം നടക്കേണ്ടത്‌. ഇക്കാരണത്താൽ ചാഴൂർ കോവിലകത്തുവച്ചും, തൃശൂർ‍, കണയന്നൂർ‍, എറണാകുളം എന്നിവിടങ്ങളിൽ വച്ചും അത്തച്ചമയം നടന്നിട്ടുണ്ട്‌.

പഴയകാലത്ത് ജനങ്ങൾക്ക് അത്തച്ചമയത്തിനോടുണ്ടായിരുന്ന ഇഷ്ടം കാരണം തൃപ്പൂണിത്തുറയിലെപൗരസമിതി അത്തച്ചമയം പുനരാരംഭിക്കുകയായിരുന്നു. 1961 ൽ ഇത് ജനകീയ അത്തച്ചമയമായി മാറി. അതേ വർഷം തന്നെ കേരളസർക്കാർ ഓണത്തെ സംസ്ഥാനോത്സവമായി പ്രഖ്യാപിച്ചു. മുൻപ് ഹിൽപാലസിൽ നടന്നിരുന്ന ചമയം ഘോഷയാത്ര ഇപ്പോൾ തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിലെ അത്തം നഗറിൽ നിന്നു തുടങ്ങി നഗരം ചുറ്റി തിരികെ അത്തംനഗറിലെത്തുന്നു. നെറ്റിപ്പട്ടം കെട്ടിയ ആനകളും, വാദ്യ ആഘോഷങ്ങളും, കേരളത്തിന്റെ മാത്രം നാടൻ കലാരൂപങ്ങളും ചേർന്ന വർണ്ണ ശബളാഭമായ ഘോഷയാത്ര അനേകരെ ആകർഷിക്കുന്നു.

ഔദ്യോഗികതലത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിലെ ഒരിനമാണ്‌ അത്തച്ചമയം ഇന്ന്‌. തൃക്കാക്കര ക്ഷേത്രത്തിൽ നിന്ന്‌ കൊണ്ടുവരുന്ന ഓണപതാക ഉയർത്തുന്നതോടെയാണ്‌ ഔദ്യോഗിക തുടക്കം. മികച്ച പ്രദർശനത്തിനു സമ്മാനങ്ങളും നൽകിവരുന്നു.

Photo Courtesy : Tripunithura Athachamayam FB Page

Tags: Tripunithura Athachamayam
Share
Tweet
SendShare

More News from this section

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

Latest News

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies