സ്തനാർബുദത്തെ അതിജീവിച്ച 58 കാരിയുടെ വയറ്റിൽ മുഴ; മുറിവുകളില്ലാതെ നീക്കം ചെയ്ത് കിംസ്‌ ഹെൽത്ത് ആശുപത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്തനാർബുദത്തെ അതിജീവിച്ച 58 കാരിയുടെ വയറ്റിൽ മുഴ; മുറിവുകളില്ലാതെ നീക്കം ചെയ്ത് കിംസ്‌ ഹെൽത്ത് ആശുപത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 03:18 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സ്തനാർബുദത്തെ അതിജീവിച്ച 58 കാരിയുടെ വയറ്റിൽ കണ്ടെത്തിയ മുഴ മുറിവുകളില്ലാതെ സുരക്ഷിതമായി നീക്കം ചെയ്ത് ഡോക്ടർമാർ. തിരുവനന്തപുരം കിംസ്ഹെൽത്തിൽ നടത്തിയ നൂതന എൻഡോസ്‌കോപ്പിക് സബ് മ്യൂക്കോസൽ ഡിസെക്ഷൻ (ഇഎസ്ഡി) പ്രൊസീജിയറിലൂടെയാണ് വയറിനുള്ളിൽ നിന്ന് മുറിവുകളില്ലാതെ മുഴ നീക്കം ചെയ്തത്.

സ്തനാർബുദ ചികിത്സയുടെ ഭാഗമായി നടത്തിയ പെറ്റ് സിടി സ്‌കാനിൽ വയറിന്റെ ഭിത്തിയിൽ ഏകദേശം 2 സെന്റീമീറ്റർ നീളവും 1.5 സെന്റീമീറ്റർ വീതിയുമുള്ള മുഴയാണ് കണ്ടെത്തിയത്. ആദ്യത്തെ ബയോപ്സി റിപ്പോർട്ടുകൾ അർബുദ സാധ്യത തള്ളിക്കളഞ്ഞെങ്കിലും, തുടർന്നുള്ള സ്‌കാനിൽ ഈ മുഴ വലുതാകുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഭാവിയിൽ അർബുദമായി മാറാനുള്ള സാധ്യത കണക്കിലെടുത്താണ് രോഗിയെ അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കിയത്.

നേരത്തെ സ്തനാർബുദത്തിന് ശസ്ത്രക്രിയയ്‌ക്കും കീമോതെറാപ്പിക്കും ഇവർ വിധേയായിരുന്നു. ഈ പശ്ചാത്തലം കൂടി പരിഗണിച്ചാണ് ഡോക്ടർമാർ അടിയന്തരമായി മുഴ നീക്കം ചെയ്യാൻ തീരുമാനിച്ചത്. ഗാസ്‌ട്രോ എന്ററോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മധു ശശിധരന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. ‘ഹൈബ്രിഡ് നൈഫ് എന്ന അതിനൂതന ഉപകരണം വച്ച് മുഴ വയറിന്റെ ഭിത്തിയിൽ നിന്ന് വേർപെടുത്തി എൻഡോസ്‌കോപ്പ് വഴി പൂർണമായും നീക്കം ചെയ്യുകയും രക്തസ്രാവം തടയാനായി പ്രോസീജർ ചെയ്ത ഭാഗം വീണ്ടും പരിശോധിച്ചു ഉറപ്പ് വരുത്തുകയും ചെയ്തതായി ഡോക്ടർ പറഞ്ഞു.

ശസ്ത്രക്രിയയ്‌ക്ക് ശേഷമുള്ള മൂന്ന് ദിവസങ്ങളിൽ രോഗിക്ക് വെള്ളമോ ഭക്ഷണമോ നൽകിയിരുന്നില്ല. പോസ്റ്റ്-ബേറിയം മീൽ പരിശോധനയിൽ പ്രൊസീജിയർ ചെയ്ത ഭാഗത്ത് നിന്ന് യാതൊരു ലീക്കേജും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ആഹാരം നൽകിയത്. തൊട്ടടുത്ത ദിവസം തന്നെ ആശുപത്രി വിടുകയും ചെയ്തു.

ഗാസ്‌ട്രോ എന്ററോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ. അജിത്ത് കെ നായർ, ഡോ. ഹാരിഷ് കരീം, അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. അരുൺ പി, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. ശർമില എന്നിവരും പ്രൊസീജിയറിന്റെ ഭാഗമായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Tags: SUBHEALTH NEWSകീമോതെറാപ്പിഎൻഡോസ്‌കോപ്പിക്സ്തനാർബുദ ചികിത്സKIMS hospital
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies