ഹരിയാനയിൽ ഏഴ് സീറ്റുകൾ തരാമെന്ന് കോൺഗ്രസ്; പത്ത് വേണമെന്ന് ആം ആദ്മി; കോൺഗ്രസിന് ഒറ്റയ്ക്ക് മത്സരിക്കാനുള്ള ധൈര്യമില്ലെന്ന പരിഹാസവുമായി ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹരിയാനയിൽ ഏഴ് സീറ്റുകൾ തരാമെന്ന് കോൺഗ്രസ്; പത്ത് വേണമെന്ന് ആം ആദ്മി; കോൺഗ്രസിന് ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള ധൈര്യമില്ലെന്ന പരിഹാസവുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2024, 08:29 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഹരിയാന തെരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള ധൈര്യം കോൺഗ്രസിനില്ലെന്നും അതുകൊണ്ടാണ് ആം ആദ്മി പാർട്ടിയുമായി സഖ്യം ചേർന്ന് മത്സരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതെന്നുമുള്ള പരിഹാസവുമായി ബിജെപി നേതാവ് അനിൽ വിജ്. ആം ആദ്മിയുമായി സഖ്യം ചേർന്ന് മത്സരിക്കുന്നത് കോൺഗ്രസ് ദുർബലമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണെന്നും അനിൽ വിജ് പരിഹസിച്ചു. സീറ്റ് ചർച്ചകൾ നടത്തി ഏത് വിട്ടുവീഴ്‌ച്ചയ്‌ക്കും കോൺഗ്രസ് തയ്യാറാകുമെന്നും അവർക്ക് പരാജയഭീതിയാണെന്നും അദ്ദേഹം പരിഹസിച്ചു.

വരുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മിക്ക് ഏഴ് സീറ്റുകൾ വിട്ടു നൽകാൻ തയ്യാറാണെന്ന് കോൺഗ്രസ് അറിയിച്ചിരുന്നു. എന്നാൽ സഖ്യം ചേർന്ന് മത്സരിക്കണമെങ്കിൽ 10 സീറ്റുകളെങ്കിലും വിട്ടു നൽകണമെന്നാണ് ആം ആദ്മി കോൺഗ്രസിനെ അറിയിച്ചത്. ഇരുപക്ഷവും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആം ആദ്മി നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദയും മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാലും രണ്ട് വട്ടം ചർച്ചകൾ നടത്തിയിട്ടുണ്ട്. വിഷയത്തിൽ ഉന്നത നേതാക്കളുടെ കൂടിക്കാഴ്ച വരും ദിവസം നടത്തുമെന്നാണ് വിവരം.

90ൽ 66 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ കഴിഞ്ഞ ദിവസം ചേർന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്. സഖ്യ ചർച്ചകളുടെ ആദ്യഘട്ടം മാത്രമാണിതെന്നും, അന്തിമ തീരുമാനം വരും ദിവസങ്ങളിൽ എടുക്കുമെന്നും യോഗത്തിന് ശേഷം എഐസിസി ജനറൽ സെക്രട്ടറി ദീപക് ബാബരിയ പറഞ്ഞു. ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പൂനിയ എന്നിവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ അടുത്ത യോഗത്തിൽ തീരുമാനമാകുമെന്നും ദീപക് കൂട്ടിച്ചേർത്തു.

 

 

Tags: BJPaam aadmiHaryana assembly electionalliance talks
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies