ആക്റ്റ് ഈസ്റ്റ് പോളിസിയിലും, ഇന്തോ പസഫിക് വിഷനിലും ബ്രൂണെ ഇന്ത്യയുടെ പ്രധാന പങ്കാളി; സുൽത്താൻ ഹാജി ഹസനൽ ബോൾകിയയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആക്റ്റ് ഈസ്റ്റ് പോളിസിയിലും, ഇന്തോ പസഫിക് വിഷനിലും ബ്രൂണെ ഇന്ത്യയുടെ പ്രധാന പങ്കാളി; സുൽത്താൻ ഹാജി ഹസനൽ ബോൾകിയയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2024, 01:16 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് പോളിസിയിലും ഇന്തോ പസഫിക് വിഷനിലും ബ്രൂണെ പ്രധാന പങ്കാളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രൂണെ സുൽത്താൻ ഹാജി ഹസ്സനൽ ബോൾകിയയുമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. മികച്ച സാംസ്‌കാരിക പാരമ്പര്യമാണ് ഇരുരാജ്യങ്ങൾക്കുമിടയിലുള്ള സൗഹൃദത്തിന്റെ അടിസ്ഥാനമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബ്രൂണെയിൽ തനിക്കായി ഒരുക്കിയ സ്വീകരണത്തിനും രാജകുടുംബത്തോട് അദ്ദേഹം നന്ദി അറിയിച്ചു.

” ബ്രൂണെയിൽ എന്നെ സ്വാഗതം ചെയ്തതിനും ആതിഥ്യമര്യാദയ്‌ക്കുമെല്ലാം രാജകുടുംബത്തോട് എന്റെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുകയാണ്. 140 കോടി ഇന്ത്യക്കാർക്ക് വേണ്ടി നിങ്ങൾക്കും ബ്രൂണെയിലെ ഓരോ വ്യക്തികൾക്കും സ്വാതന്ത്ര്യത്തിന്റെ 40ാം വാർഷികത്തിലെ ആശംസകൾ അറിയിക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്‌കാരിക ബന്ധമാണ് ഇരുരാജ്യങ്ങളുടേയും ഇടയിലുള്ളത്. ബ്രൂണെ-ഇന്ത്യ സൗഹൃദം ശക്തവും സുദൃഢവുമായിരിക്കാനുള്ള പ്രധാനകാരണവും ഇതാണ്. താങ്കളുടെ നേതൃത്വത്തിൽ ഈ ബന്ധം ഓരോ ദിവസവും കഴിയും തോറും കൂടുതൽ ശക്തമായി വരികയാണെന്നും” പ്രധാനമന്ത്രി ബ്രൂണെ സുൽത്താനെ അറിയിച്ചു.

2018ൽ ബ്രൂണെ സുൽത്താൻ ഇന്ത്യയിലെത്തിയതും റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തതും പ്രധാനമന്ത്രി ഓർത്തെടുത്തു. അദ്ദേഹത്തിന്റെ സന്ദർശനത്തെ ഇന്ത്യയിലെ ജനങ്ങൾ അഭിമാനത്തോടെയാണ് ഓർക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ” ഈ സന്ദർശനം വളരെ അധികം സന്തോഷം നൽകുന്നതാണ്. പ്രധാനമന്ത്രി പദത്തിൽ മൂന്നാം വട്ടവും എത്തിയതിന് ശേഷം ആദ്യനാളുകളിൽ തന്നെ ബ്രൂണെയിലെത്താനും, ഭാവികാര്യങ്ങൾ ചർച്ച ചെയ്യാനും സാധിച്ചുവെന്നത് അഭിമാനമായാണ് കരുതുന്നത്. ഇന്ത്യയുടേയും ബ്രൂണെയുടേയും നയതന്ത്ര ബന്ധം 40ാം വർഷത്തിലേക്ക് എത്തി എന്നതും സന്തോഷം നൽകുന്ന മറ്റൊരു കാര്യമാണ്.

ഇന്ത്യയുടെ ആക്ട് ഈസ്റ്റ് പോളിസിയിലും, ഇന്തോപസഫിക് വിഷനിലും ബ്രൂണെ പ്രധാന പങ്കാളിയായി മാറുന്നത് നല്ലൊരു ഭാവി മുന്നിൽ കണ്ടാണെന്ന് ഉറപ്പാണ്. ഇരുപക്ഷവും ഈ ബഹുമാനം പുലർത്തുന്നുമുണ്ട്. ഇപ്പോഴത്തെ സന്ദർശനവും ചർച്ചകളും ഭാവിയിലേക്ക് ഇരുകൂട്ടരും തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്താനുള്ള മാർഗദർശിയായി മാറുമെന്ന് കരുതുന്നതായും” പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധം, വ്യാപാരം, നിക്ഷേപം, ഊർജ്ജം, സ്‌പേസ് ടെക്‌നോളജി, ആരോഗ്യം, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങീ വിവിധ മേഖലകൾ സംബന്ധിച്ച് ചർച്ചകൾ നടന്നു. ബ്രൂണെ സുൽത്താനുമായി പ്രധാനമന്ത്രി നിർണായക ചർച്ചകൾ നടത്തിയെന്നും, ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെ ഇരുനേതാക്കളും സ്വാഗതം ചെയ്തതായും വിദേശകാര്യ മന്ത്രാലയം പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.

Tags: pm modiBruneiIndia's Act East PolicyIndo-Pacific VisionSultan Haji Hassanal Bolkiah
ShareTweetSendShare

More News from this section

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies