എഡിജിപിക്കെതിരെ കേസെടുത്താൽ കസേര തെറിക്കുമെന്ന് മുഖ്യമന്ത്രിക്ക് അറിയാം; ദുർനടപ്പുകൾ പുറത്തുവരുമെന്ന പേടിയാണ് പിണറായിക്ക് : കെ സുരേന്ദ്രൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എഡിജിപിക്കെതിരെ കേസെടുത്താൽ കസേര തെറിക്കുമെന്ന് മുഖ്യമന്ത്രിക്ക് അറിയാം; ദുർനടപ്പുകൾ പുറത്തുവരുമെന്ന പേടിയാണ് പിണറായിക്ക് : കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2024, 01:11 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു ഭരണകക്ഷി എംഎൽഎ തന്നെ അജിത് കുമാറിനെതിരെ ​ഗുരുതര ആരോപണം ഉന്നയിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കാൻ പിണറായി വിജയൻ തയ്യാറാകുന്നില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

“മയക്കുമരുന്ന് കടത്തിന് സഹായിക്കുന്നു, കൊലപാതകം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിൽക്കുന്നു, കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം ഉണ്ടാക്കുന്നു. മുഖ്യമന്ത്രിയുടെ ഉൾപ്പെടെ ഫോൺ ചോർത്തുന്നു ഇത്രയും ​ഗുരുതരമായ ആരോപണങ്ങൾ വന്നിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ല. എഡിജിപി സ്ഥാനത്ത് നിന്ന് അജിത് കുമാറിനെ നീക്കാൻ പിണറായി വിജയൻ തയ്യാറാകുന്നില്ല”.

“പൊലീസ് അസോസിയേഷൻ പരിപാടിയിൽ മുഖം നോക്കാതെ നടപടിയെടുക്കും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ നടപടി എടുത്താൽ മുഖ്യമന്ത്രി കസേര തെറിക്കുമെന്ന് അദ്ദേഹത്തിന് അറിയാം. മുഖ്യമന്ത്രിയുടെ എല്ലാ ദുർനടപ്പുകളും അഴിമതികളും എല്ലാ നിയമലംഘന പ്രവൃത്തികൾക്കും കൃത്യമായ തെളിവുകൾ അജിത് കുമാറിന്റെ കയ്യിൽ ഉള്ളതുകൊണ്ട് അയാളെ തൊടാനുള്ള ധൈര്യം മുഖ്യമന്ത്രിക്കില്ല”.

“ഇപ്പോൾ നടക്കുന്നത് ഒരു നാടകം മാത്രമാണ്. സിപിഎം നേതാക്കളെ തന്നെ മുഖ്യമന്ത്രി കബളിപ്പിക്കുകയാണ്. ശക്തമായ നടപടി ഉണ്ടാകുമെന്ന് വലിയ വായിൽ എംവി ​ഗോവിന്ദൻ ഇന്നലെ പറഞ്ഞു. മുഖം നോക്കാതെ നടപടി എടുക്കുമെന്ന് എൽഡിഎഫ് കൺവീനറും പറഞ്ഞിരുന്നു”.

പാർട്ടി അണികളെ തന്നെ കബളിപ്പിക്കാനുള്ള ആസൂത്രിതമായ നീക്കമാണിത്. അജിത് കുമാറിനെ ക്രമസമാധന ചുമതലയിൽ ഇരുത്തിയിട്ടാണ് അദ്ദേഹത്തിന്റെ കീഴ് ഉദ്യോ​ഗസ്ഥരെ വച്ച് കേസ് അന്വേഷിക്കുന്നത്. എഡിജിപിക്കെതിരെ ഒരു അന്വേഷണവും ഇവിടെ നടക്കാൻ പോകുന്നില്ല. ഇത് കൃത്യമായൊരു കള്ളക്കളിയാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Tags: K SurendranADGPAJITH KUMAR
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies