റെക്കോർഡ് തിരുത്തിയ ഇന്ത്യയുടെ അഭിമാന താരങ്ങൾ; പാരിസ് പാരാലിമ്പിക്സ് കായിക താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റെക്കോർഡ് തിരുത്തിയ ഇന്ത്യയുടെ അഭിമാന താരങ്ങൾ; പാരിസ് പാരാലിമ്പിക്സ് കായിക താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2024, 06:29 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാരിസ് പാരാലിമ്പിക്‌സിൽ ഇന്ത്യക്കായി പ്രകടനം കാഴ്ചവച്ച താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ടോക്കിയോയിലെ റെക്കോർഡ് തിരുത്തികുറിക്കാൻ കായിക താരങ്ങൾക്ക് സാധിച്ചുവെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. പാരാലിമ്പിക്‌സ് കായിക താരങ്ങളുടെ ദൃഢനിശ്ചയവും അർപ്പണബോധവുമാണ് ഇതിലൂടെ പ്രകടമാവുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

” ഈ ചരിത്രനിമിഷത്തിൽ ഇന്ത്യ അഭിമാനിക്കുന്നു. പാരിസ് പാരാലിമ്പിക്‌സിൽ കായിക താരങ്ങൾ ഇന്ത്യക്കായി മെഡൽ വേട്ട തുടരുകയാണ്. ടോക്കിയോയിലെ റെക്കോർഡ് മറികടന്ന് മെഡൽപട്ടികയിൽ ഇന്ത്യയുടെ നില മെച്ചപ്പെടുത്താൻ നമ്മുടെ കായികതാരങ്ങൾക്ക് സാധിച്ചു. അവരുടെ അർപ്പണബോധവും ദൃഢനിശ്ചയവുമാണ് ഇതിലൂടെ ചൂണ്ടിക്കാട്ടുന്നത്. നമ്മുടെ കായികതാരങ്ങളുടെ പേരിൽ ഓരോ ഭാരതീയനും അഭിമാനിക്കാം.”- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

പാരിസ് പാരാലിമ്പിക്‌സിൽ 21 മെഡലുകളാണ് കായികതാരങ്ങൾ ഇന്ത്യക്ക് സമ്മാനിച്ചത്. മൂന്ന് സ്വർണ മെഡലുകളും 8 വെള്ളിമെഡലുകളും 10 വെങ്കല മെഡലുകളുമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്നലെ മാത്രം 5 മെഡലുകൾ ഇന്ത്യ നേടി. പുരുഷന്മാരുടെ ഹൈജമ്പ് ടി63 ഇനത്തിൽ ശരദ് കുമാർ വെള്ളിയും മാരിയപ്പൻ തങ്കവേലു വെങ്കലവും നേടി. എഫ്46 ജാവലിൻ ത്രോ ഫൈനലിൽ അജീത് സിംഗ് വെള്ളിയും സുന്ദർ സിംഗ് ഗുർജറും വെങ്കലവും കരസ്ഥമാക്കി.

വനിതകളുടെ 400 മീറ്റർ ടി20യിൽ ദീപ്തി ജീവൻജി വെങ്കലം നേടി. പുരുഷന്മാരുടെ ജാവലിൻ ത്രോ എഫ് 64-ൽ 70.59 മീറ്ററെന്ന റെക്കോർഡോടെ സുമിത് ആന്റിൽ ഇന്ത്യക്ക് മൂന്നാം സ്വർണ മെഡൽ സമ്മാനിച്ചു. 2021ലെ ടോക്കിയോ പാരാലിമ്പിക്‌സിൽ 19 മെഡലുകളാണ് ഇന്ത്യ നേടിയത്. ഇതിൽ 5 സ്വർണവും 8 വെള്ളിയും ആറ് വെങ്കലവും ഉൾപ്പെടുന്നു.

Tags: pm modiParis Paralympics 2024
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies