ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി; മുഖ്യമന്ത്രി നയാബ് സെയ്‌നി ലധ്വയിൽ നിന്ന് ജനവിധി തേടും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി; മുഖ്യമന്ത്രി നയാബ് സെയ്‌നി ലധ്വയിൽ നിന്ന് ജനവിധി തേടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2024, 10:10 pm IST
FacebookTwitterWhatsAppTelegram

ചണ്ഡിഗഢ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 67 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. മുഖ്യമന്ത്രി നയാബ് സെയ്‌നി ഉൾപ്പെടെയുളളവർ പട്ടികയിലുണ്ട്. ലധ്വയിൽ നിന്നാണ് മുഖ്യമന്ത്രി മത്സരിക്കുന്നത്.

മുൻ ആഭ്യന്തരമന്ത്രി അനിൽ വിജ് അംബാല കന്റോൺമെന്റ് സീറ്റിലും നിയമസഭാ സ്പീക്കർ ഗ്യാൻചന്ദ് ഗുപ്ത പാഞ്ച്കുളയിൽ നിന്നും ജനവിധി തേടും. 2009 മുതൽ മൂന്ന് തവണയായി അനിൽ വിജ് മത്സരിച്ചുവിജയിക്കുന്ന സീറ്റാണ് അംബാല കന്റോൺമെന്റ് മണ്ഡലം.  ഹരിയാന ബിജെപി മുൻ അദ്ധ്യക്ഷൻ ഓം പ്രകാശ് ധൻകർ ബാദ്‌ലിയിലും മുൻ സ്പീക്കർ കൻവാർ പാൽ ഗുർജാർ ജഗാദ്രിയിലും മത്സരിക്കും.

അടുത്തിടെ ബിജെപിയിലെത്തിയ ദേവേന്ദർ സിംഗ് ബാബ്്‌ലി, സഞ്ജയ് കബ് ലാന, ശ്രുതി ചൗധരി എന്നിവർക്കും സീറ്റുകൾ നൽകിയിട്ടുണ്ട്. അമ്മയും രാജ്യസഭാ എംപിയുമായ കിരൺ ചൗധരിക്കൊപ്പം കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാവാണ് ശ്രുതി ചൗധരി. തോഷാമിൽ നിന്നാണ് ശ്രുതി ജനവിധി തേടുക. ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന ജനനായക് ജനതാ പാർട്ടിയുടെ മുൻ എംഎൽഎയാണ് ദേവേന്ദർ സിംഗ് ബാബ് ലി. ജനനായക് ജനതാ പാർട്ടിയുടെ മറ്റ് രണ്ട് മുൻ എംഎൽഎമാർക്കും സീറ്റ് നൽകിയിട്ടുണ്ട്.

എല്ലാ മുതിർന്ന നേതാക്കൾക്കും പരിഗണന നൽകിയിട്ടുണ്ടെന്ന് മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ മനോഹർ ലാൽ ഖട്ടാർ പറഞ്ഞു. ബാക്കിയുളള സീറ്റുകളിലെ സ്ഥാനാർത്ഥികളെ വൈകാതെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒക്ടോബർ അഞ്ചിനാണ് ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. എട്ടിനാണ് വോട്ടെണ്ണൽ. ഹരിയാനയിൽ തെരഞ്ഞെടുപ്പ് ധാരണയ്‌ക്ക് കോൺഗ്രസും ആം ആദ്മി പാർട്ടിയുമായി ചർച്ചകൾ തുടരുന്നതിനിടെയാണ് ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.

Tags: BJPബിജെപിBJP CANDIDATESഹരിയാന നിയമസഭസ്ഥാനാർത്ഥി പട്ടിക
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies