കൊച്ചി ബ്ലൂ ടൈഗേഴ്സിനെ കൂട്ടിലാക്കി; കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന് വമ്പൻ ജയം
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊച്ചി ബ്ലൂ ടൈഗേഴ്സിനെ കൂട്ടിലാക്കി; കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന് വമ്പൻ ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2024, 10:24 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ മൂന്നാം ദിവസത്തെ ആദ്യ മത്സരത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്സിന് 39 റണ്‍സിന് പരാജയപ്പെടുത്തി. ടോസ് നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കാലിക്കറ്റ് ഗ്ലോബ്സ്റ്റേര്‍സിനെ ബാറ്റിംഗിന് വിട്ടു. ആദ്യ ഓവറില്‍തന്നെ കാലിക്കറ്റിന്റെ ക്യാപ്റ്റന്‍ റോഹന്‍ കുന്നുമ്മലിന്റെ വിക്കറ്റ് കൊച്ചിയുടെ ക്യാപ്റ്റന്‍ ബേസില്‍ തമ്പി വീഴ്‌ത്തി. ആദ്യ 3 വിക്കറ്റുകൾ വേഗത്തിൽ വീണെങ്കിലും തുടര്‍ന്ന് ക്രീസിലൊന്നിച്ച സല്‍മാന്‍ നിസാര്‍, എം. അജ്നാസ് കൂട്ടുകെട്ട് കാലിക്കറ്റിന് മികച്ച സ്‌കോര്‍ സമ്മാനിച്ചു.

36 പന്തില്‍ അജിനാസ് അര്‍ദ്ധസെഞ്ച്വറി തികച്ചു. ഷൈന്‍ ജോണ്‍ ജേക്കബിന്റെ പന്തിൽ എല്‍ബിഡബ്ല്യുവില്‍ കുടുങ്ങി പുറത്താകുമ്പോൾ 39 പന്തില്‍ രണ്ട് സിക്‌സും എട്ടു ബൗണ്ടറിയും ഉള്‍പ്പെടെ 57 റണ്‍സായിരുന്നു സമ്പാ​ദ്യം. സല്‍മാന്‍ നിസാര്‍ 36 പന്തില്‍ നിന്ന് ഒരു സിക്‌സറും നാലു ബൗണ്ടറിയും ഉള്‍പ്പെടെയാണ് അര്‍ദ്ധസെഞ്ച്വറി തികച്ചത്. 39 പന്തില്‍ ഒരു സിക്‌സും ആറു ബൗണ്ടറിയും ഉള്‍പ്പെടെ 55 റൺസ് എടുത്ത സൽമാനെ ബേസിൽ തമ്പിയാണ് പുറത്താക്കിയത്. 19 പന്തില്‍ 37 റണ്‍സെടുത്ത അന്‍ഫല്‍ പി.എം. കാലിക്കറ്റിന്റെ സ്കോര്‍ ഉയര്‍ത്തി. നിശ്ചിത ഓവറിൽ കാലിക്കറ്റ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സ് നേടി. കെസിഎലിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. നാല് ഓവറില്‍ 36 റണ്‍സ് വിട്ടുകൊടുത്ത് ബേസില്‍ തമ്പി കൊച്ചിക്കു വേണ്ടി നാലു വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ കൊച്ചിക്ക് ആദ്യ ഓവറില്‍ അനന്ദ് കൃഷ്ണനെ (4) നഷ്ടപ്പെട്ടു. തുടര്‍ന്നെത്തിയ ഷോണ്‍ റോജറും ഓപ്പണര്‍ ജോബിന്‍ ജോബിയും ചേര്‍ന്ന് അഞ്ച് ഓവറില്‍ 39 റണ്‍സ് എന്ന നിലയിലെത്തിച്ചു. ഏഴാം ഓവറില്‍ കൊച്ചിയുടെ സ്‌കോര്‍ 50 പിന്നിട്ടു. 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടു വിക്കറ്റിന് 71 എന്ന നിലയിലായിരുന്നു കൊച്ചി. 34 പന്തില്‍ നാലു സിക്‌സും ഒരു ബൗണ്ടറിയും ഉള്‍പ്പെടെ 45 റണ്‍സ് നേടിയ റോജര്‍ പുറത്തായത് കൊച്ചിക്ക് തിരിച്ചടിയായി. നിശ്ചിഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് എടുക്കാനേ കൊച്ചിക്കു കഴിഞ്ഞുള്ളു. കാലിക്കറ്റിനുവേണ്ടി അഖില്‍ സ്‌കറിയ നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് നേടി. അഭിജിത് പ്രവീണ്‍, എം. നിഖില്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.കാലിക്കറ്റിന്റെ എം. അജിനാസാണ് മാന്‍ ഓഫ് ദ മാച്ച്.

Tags: cricketleaguekerala
Share
Tweet
SendShare

More News from this section

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

Latest News

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies