ഏറ്റവും മികച്ച 20 ആ​ഗോള MBA പ്രോ​ഗ്രാമുകളിൽ ISB-യും IIM അഹമ്മദാബാദും; ലിങ്ക്ഡ്ഇന്നിൻ്റെ റാങ്കിം​ഗിൽ ഇടം നേടി ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏറ്റവും മികച്ച 20 ആ​ഗോള MBA പ്രോ​ഗ്രാമുകളിൽ ISB-യും IIM അഹമ്മദാബാദും; ലിങ്ക്ഡ്ഇന്നിന്റെ റാങ്കിം​ഗിൽ ഇടം നേടി ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 07:02 am IST
FacebookTwitterWhatsAppTelegram

പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇന്നിന്റെ ഏറ്റവും മികച്ച 20 ആ​ഗോള എംബിഎ പ്രോ​ഗ്രാമുകളിൽ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രോ​ഗ്രാമുകളും. ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസ് (ഐഎസ്‌ബി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് (ഐഐഎം) അഹമ്മദാബാദ് എന്നിവയാണ് ഇടംപിടിച്ചത്.

ലിങ്ക്ഡ്ഇൻ ന്യൂസ് ഇന്ത്യ പുറത്തിറക്കിയ പട്ടിക പ്രകാരം ഐഎസ്ബി ആഗോളതലത്തിൽ ആറാം സ്ഥാനത്തും ഐഐഎം അഹമ്മദാബാദ് 19-ാം സ്ഥാനത്തുമാണ്. പൂർവ വിദ്യാർത്ഥികളുടെ കരിയർ ഉൾപ്പടെ അഞ്ച് കാര്യങ്ങൾ വിശകലനം ചെയ്താണ് ലിങ്ക്ഡ്ഇൻ റാങ്കിം​ഗ് നടത്തുന്നത്.

2019- 2023 കാലഘട്ടത്തിൽ പഠനം കഴിഞ്ഞിറങ്ങുന്ന അതേ വർഷം തന്നെ ജോലിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം, നിയമനം ലഭിക്കുന്നവരുടെ എണ്ണം, പൂർവ വിദ്യാർത്ഥികൾ ഡയറക്ടർ അല്ലെങ്കിൽ വിപി ലെവൽ ലീഡർഷിപ്പ് റോളുകളിൽ എത്ര വേ​ഗത്തിലെത്തി, പ്രമോഷൻ നിരക്ക്, ഒരേ വർഷം പഠിച്ചവർ തമ്മിലുള്ള സഹകരണം, സൗഹൃദം, സംരംഭകരായവരുടെ കണക്ക്, പഠനത്തിന് ശേഷമുള്ള സംരംഭകത്വ അനുഭവങ്ങൾ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിം​ഗ് നിർദ്ദേശിക്കുന്നത്.

AACSB അല്ലെങ്കിൽ Equis-ന്റെ അംഗീകാരമുള്ള, ഫുള്‌ ടൈം പ്രോ​ഗ്രാം വാ​ഗ്ദാനം ചെയ്യുന്ന ബി-സ്കൂളുകൾക്ക് ലിങ്ക്ഡ് ഇൻ റാങ്കിം​ഗിൽ പങ്കെടുക്കാം. കുറഞ്ഞത് 1,500 പൂർവ വിദ്യാർത്ഥികൾ ഉണ്ടാവണം. 2019-23 കാലഘട്ടത്തിൽ 400 പേരെങ്കിലും ഉണ്ടാകണം.

കേവലം ബിരുദം എന്നതിനപ്പുറം നേതൃത്വം, പ്രശ്നപരിഹാരം, നൈപുണ്യ വികസനം എന്നിവയ്‌ക്ക് എംബിഎ പഠനം വഴിയൊരുക്കുന്നുവെന്ന് ലിങ്ക്ഡ്ഇൻ ന്യൂസ് ഇന്ത്യയിലെ സീനിയർ മാനേജിംഗ് എഡിറ്ററും കരിയർ എക്‌സ്‌പെർട്ടറുമായ നിരജിത ബാനർജി പറഞ്ഞു. നേതൃപരമായ റോളുകൾ, പുതിയ വ്യവസായങ്ങൾ പര്യവേക്ഷണം ചെയ്യുക, സ്വന്തമായി ബിസിനസ് തുടങ്ങുക എന്നിവയ്‌ക്കും മെച്ചപ്പെട്ട കരിയർ ആഗ്രഹിക്കുന്നവർക്കും എംബിഎ മികച്ച ഓപ്ഷനാണെന്നും അവർ കൂട്ടിച്ചേർത്തു.

ലിങ്ക്ഡ്ഇൻ പട്ടിക പ്രകാരം ഏറ്റവും മികച്ച 20 ആഗോള ബിസിനസ് സ്‌കൂളുകൾ

  1. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി
  2.  ഇൻസീഡ്
  3.  ഹാർവാർഡ് യൂണിവേഴ്സിറ്റി
  4.  യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയ
  5.  മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
  6.  ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ്
  7.  നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി
  8.  ഡാർട്ട്മൗത്ത് കോളേജ്
  9.  കൊളംബിയ യൂണിവേഴ്സിറ്റി
  10.  ചിക്കാഗോ യൂണിവേഴ്സിറ്റി
  11.  ലണ്ടൻ യൂണിവേഴ്സിറ്റി
  12.  യൂണിവേഴ്സിറ്റി ഓഫ് വെർജീനിയ
  13.  ഡ്യൂക്ക് യൂണിവേഴ്സിറ്റി
  14.  WHU
  15.  ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി
  16.  യേൽ യൂണിവേഴ്സിറ്റി
  17.  കോർണൽ യൂണിവേഴ്സിറ്റി
  18.  യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബെർക്ക്ലി
  19.  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് അഹമ്മദാബാദ്
  20.  നവാര സർവകലാശാല
Tags: ISBIIM Ahmedabad
ShareTweetSendShare

More News from this section

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് കുടുംബം; റീപോസ്റ്റ്മോർട്ടം ഇന്ന്; പ്രതിക്കെതിരെ കേരളത്തിലും കേസ്

Latest News

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies