രേവതിയെ പോലെയാകാൻ ആഗ്രഹിച്ചു; സംവിധായക ദമ്പതികൾ വർഷങ്ങളോളം ലൈംഗിക അടിമയാക്കി; ഇരുമ്പ് കമ്പികൊണ്ടു പോലും അയാൾ അതിക്രമം കാട്ടി: നടി സൗമ്യ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രേവതിയെ പോലെയാകാൻ ആഗ്രഹിച്ചു; സംവിധായക ദമ്പതികൾ വർഷങ്ങളോളം ലൈംഗിക അടിമയാക്കി; ഇരുമ്പ് കമ്പികൊണ്ടു പോലും അയാൾ അതിക്രമം കാട്ടി: നടി സൗമ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 11:35 pm IST
Facebook
Twitter
WhatsAppTelegram

നീലക്കുറുക്കൻ, അദ്വൈതം, പൂച്ചയ്‌ക്കാര് മണിക്കെട്ടും തുടങ്ങിയ ഒരുപിടി മലയാളം സിനിമകളിൽ അഭിനയിച്ച് പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് സൗമ്യ എന്ന ഡോ. സുജാത. വിദ്യാർത്ഥിനിയായിരുന്ന കാലത്തായിരുന്നു നടി രേവതിയെ പോലെയാകണമെന്ന് ആഗ്രഹിച്ച് സൗമ്യ അഭിനയരംഗത്ത് കാലെടുത്തു വച്ചത്. എന്നാൽ സിനിമ തനിക്ക് സമ്മാനിച്ചതെല്ലാം ദുരനുഭവങ്ങളായിരുന്നുവെന്ന വെളിപ്പെടുത്തലാണ് സൗമ്യ ഇപ്പോൾ പങ്കുവയ്‌ക്കുന്നത്. സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ തുറന്നുക്കാണിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് സൗമ്യയുടെ വെളിപ്പെടുത്തൽ.

താൻ സ്വന്തം പിതാവിനെ പോലെ കണ്ട വ്യക്തിയിൽ നിന്നും നേരിട്ടത് ക്രൂര പീഡനങ്ങളായിരുന്നുവെന്ന് താരം തുറന്നു പറഞ്ഞു. 18-ാമത്തെ വയസിലാണ് ലൈംഗികാതിക്രമത്തിനിരയാവുന്നത്. മലയാള നടനിൽ നിന്ന് നേരിട്ട മോശം പെരുമാറ്റം കേരളത്തിലെ പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയെന്നും സൗമ്യ പറഞ്ഞു.

” 18-ാമത്തെ വയസിലായിരുന്നു അഭിനയിക്കണമെന്ന മോഹം കടന്നുകൂടിയത്. ഞങ്ങളുടെ കോളനിയിലാണ് നടി രേവതി താമസിച്ചിരുന്നത്. അവരെ പോലെ ആകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ വീട്ടുകാർ സിനിമയിൽ അഭിനയിക്കുന്നതിനോട് എതിർത്തിരുന്നു. ഒരു ദിവസം അമ്മയോട് വഴക്കിട്ടാണ് ഞാൻ തമിഴ് സിനിമയുടെ സ്‌ക്രീൻ ടെസ്റ്റിനായി പോയത്. സിനിമാ മേഖലയിൽ അറിയപ്പെടുന്ന താര ദമ്പതികളുടേതായിരുന്നു സിനിമ. എന്നാൽ സംവിധായകന്റെ അടുത്ത് ഞാൻ ഒട്ടും കംഫർട്ടബിളല്ലായിരുന്നു. തിരികെ വീട്ടിൽ എത്തിയപ്പോൾ മുതൽ കടുത്ത പനിയും അനുഭവപ്പെട്ടു. നടന്ന സംഭവങ്ങളെല്ലാം ക്ലാസ് ടീച്ചറോട് പറഞ്ഞു. ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന തീരുമാനവുമെടുത്തു.

എന്നാൽ സംവിധായിക അച്ഛനെ വിളിക്കുകയും ഞാൻ അഭിനയിക്കാൻ എത്തിയില്ലെങ്കിൽ 7 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് വീണ്ടും ഇഷ്ടമില്ലാത്ത സംവിധായകന്റെ അടുത്തെത്തിയത്. ആദ്യം അയാൾ എന്നോട് മിണ്ടാൻ പോലും വന്നില്ല. ഭാര്യയോടാണ് എന്നെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നത്. ഇത് എന്നെയും അസ്വസ്ഥമാക്കിയിരുന്നു. പതിയെ പതിയെ അയാൾ ദേഷ്യം വിട്ട് അടുക്കാൻ ശ്രമിച്ചു. മകളെ പോലെയാണ് കാണുന്നതെന്ന് പറഞ്ഞു. സ്വന്തം വീട്ടിൽ കിട്ടാത്ത സ്വാതന്ത്ര്യവും സ്‌നേഹവും ലാളനയുമെല്ലാം എനിക്കവർ നൽകിയിരുന്നു. എന്നാൽ എല്ലാം ചൂഷണം ചെയ്യുന്നതിനായിരുന്നുവെന്ന് തിരിച്ചറിയാൻ എനിക്ക് വർഷങ്ങൾ വേണ്ടിവന്നു.

ഭാര്യ ഇല്ലാത്ത സമയങ്ങളിൽ അയാൾ ലൈംഗികമായി ഉപദ്രവിക്കാൻ തുടങ്ങി. ഇരുമ്പ് വടി കൊണ്ടുപോലും അയാൾ അതിക്രമം കാണിച്ചു. പിതാവിനെ പോല കണ്ട മനുഷ്യനിൽ നിന്നും ഇത്തരത്തിൽ ഒരുപാട് ദുരനുഭവങ്ങൾ നേരിട്ടു. ഞാൻ എതിർത്തിരുന്നുവെങ്കിലും അയാൾ ലൈംഗിക അടിമയെ പോലെയായിരുന്നു ഓരോ ദിവസവും എന്നെ ചൂഷണം ചെയ്തത്. പിന്നീട് ഏറെ മാസങ്ങൾ കഴിഞ്ഞാണ് ഇതൊരു റേപ്പാണെന്ന് മനസിലാക്കിയെടുക്കാൻ എനിക്ക് സാധിച്ചത്. ഞാൻ വഴങ്ങാൻ കാരണം എനിക്ക് സമ്മതമായിരുന്നത് കൊണ്ടല്ല മറിച്ച് പിതൃമേധാവിത്വ രീതിയിലുള്ള എന്റെ കണ്ടിഷനിംഗ് കൊണ്ടാണ്. 30 വർഷമെടുത്താണ് ട്രോമയിൽ നിന്നും കരകയറിയത്.”- സൗമ്യ പറഞ്ഞു.

മലയാളത്തിൽ നിന്നും ഇത്തരത്തിൽ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഫൈനൽ ഷോട്ട് ചിത്രീകരിക്കുന്ന സമയത്ത് വില്ലൻ മുറുക്കി മുഖത്ത് തുപ്പിയെന്നും നടി പറയുന്നു. തിരക്കഥയിൽ ഇല്ലാത്ത സീനാണ് അന്ന് ചിത്രീകരിച്ചതെന്നും സൗമ്യ വ്യക്തമാക്കി. വിവാദങ്ങൾ സൃഷ്ടിക്കാനല്ല ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. മനസിൽ അടക്കി പിടിച്ച വേദനകൾ പറയാൻ ധൈര്യം തന്നത് ഹേമ കമ്മിറ്റി റിപ്പോർട്ടാണെന്നും മനഃ ശാസ്ത്ര വിദഗ്ധ കൂടിയായ സൗമ്യ വ്യക്തമാക്കി.

Tags: actorassaultsoumya
Share
Tweet
SendShare

More News from this section

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

Latest News

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies