ഗണേശോത്സവം ദേശീയ ഉത്സവം; ചെത്തല്ലൂർ ​ഗണേശോത്സവത്തിൽ പങ്കെടുത്ത് ലഫ്. കേണൽ ഋഷി രാജലക്ഷ്മി
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗണേശോത്സവം ദേശീയ ഉത്സവം; ചെത്തല്ലൂർ ​ഗണേശോത്സവത്തിൽ പങ്കെടുത്ത് ലഫ്. കേണൽ ഋഷി രാജലക്ഷ്മി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2024, 12:24 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്‌: ഗണേശോത്സവത്തെ ദേശീയ ഉത്സവമെന്ന് വിശേഷിപ്പിച്ച് ലഫ്റ്റനൻ്റ് കേണൽ ഋഷി രാജലക്ഷ്മി. പാലക്കാട്‌ ചെത്തല്ലൂർ ​ഗണേശോത്സവത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇന്ത്യയുടെ അഭിമാനമായ മലയാളി സൈനികനായ ഋഷി.

ഉരുളെടുത്ത വയനാടിന് കരുത്ത് പകർന്നവരിൽ പ്രധാനിയായിരുന്നു അദ്ദേഹം. ഭീകരരുമായുളള ഏറ്റുമുട്ടലിൽ മുഖത്തേറ്റ പരിക്കുകൾ മറയ്‌ക്കാൻ എപ്പോഴും മാസ്ക് ധരിച്ച് മാത്രം പ്രത്യക്ഷപ്പെടുന്ന അദ്ദേഹം അർപ്പണബോധത്തിന്റെയും കരുത്തിന്റെയും പ്രതീകമാണ്. ഇന്ത്യൻ ആർമിയിലെ ആർക്കും പിന്നിൽ നിന്ന് വെടികൊണ്ട് ശീലമില്ല, മുഖത്ത് തന്നെയാണ് കൊണ്ടതെന്നും എന്തായാലും നേരിട്ട് വാങ്ങിയേ ശീലമുളളൂ, തിരി‍ഞ്ഞോടിയ ശീലം ഒരു ഇന്ത്യൻ പട്ടാളക്കാരനും ഇന്നു വരെയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രവർത്തിച്ചേ ശീലമുള്ളൂവെന്നും ആദരവ് വാങ്ങിയും ശീലമില്ലെന്നും ചെയ്യുന്നതെല്ലാം രാജ്യത്തിന് വേണ്ടിയാണെന്നും ലഫ്റ്റനൻ്റ് കേണൽ  ഋഷി വ്യക്തമാക്കി. ആർമിയുടെ ആർജ്ജവത്തിന്റെ ഒരു തുമ്പ് മാത്രമാണ് ഞാൻ. എന്നെക്കാളും കരുത്തും ശേ‌ഷിയുമുള്ള ഒരുപാട് പേരുള്ളതാണ് ഇന്ത്യൻ ആർമി. അതിനാൽ തന്നെ ആദരവ് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർമിയെ പ്രതിനിധീകരിച്ചല്ല ​ഗണേശോത്സവത്തിൽ പങ്കെടുക്കാനെത്തിയതെന്നും വ്യക്തിപരമായാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഉത്സവത്തിന്റെ രണ്ടാം ദിനമായ ഇന്നലെ ഋഷി രാജലക്ഷ്മിക്ക് പുറമേ ഡോ. സന്തോഷ് ​ഗീവറെയും ആദരിച്ചു. മേജർ രവി, സിനിമാ താരം മാളവിക മോനോൻ എന്നിവർ പങ്കെടുത്തു. ആട്ടം കലാസമിതിയും തൃശൂർ തേക്കിൻകാട് ബാൻഡും ചേർന്ന് ഫ്യൂഷൻ ബാൻഡും സംഘടിപ്പിച്ചു. പരിപാടിയുടെ ചിത്രങ്ങൾ ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.


മുൻ കരസേന മേധാവി ബിപിൻ റാവത്ത് ‘ദി മോസ്റ്റ് ഫിയർലെസ് മാൻ (ഏറ്റവും ഭയമില്ലാത്ത മനുഷ്യൻ)’ എന്ന് വിശേഷിപ്പിച്ച സൈനികനാണ് ഋഷി രാജലക്ഷ്മി. 2017 മാർച്ച് നാലിന് കശ്മീരിലെ പുൽവാമയിൽ ഭീകരരെ വകവരുത്താനുള്ള ദൗത്യത്തിനിടെ ജയ്ഷെ മുഹമ്മദിന്റെയും ഹിസ്ബുൾ മുജാഹിദിന്റെയും കേന്ദ്രങ്ങളിൽ നേരിട്ട് ചെന്ന് സംഘത്തലവൻമാരെ അമർച്ചചെയ്ത ധീരജവാനാണ് അദ്ദേഹം.

ആ ഓപ്പറേഷനിൽ തന്നെക്കാൾ വലുത് രാജ്യമാണെന്ന വികാരം അലയടിച്ചു. ഭീക​രാക്രമണത്തിൽ ഋഷിക്ക് ​ഗുരുതരമായി പരിക്കേറ്റു. മുഖം നേരെയാക്കുന്നതിനായി ഇതുവരെ 23 ശസ്ത്രക്രിയകളാണ് ചെയ്തത്. ഇതിന് ശേഷമാണ് മുഴുവൻ സമയവും മുഖാവരണം ധരിക്കുന്നതെന്ന് കേണൽ ഋഷി നേരത്തെ വ്യക്തമാക്കിയിരുന്നു. ഏഴ് വർഷത്തോളമായി പാങ്ങോട് സൈനിക കേന്ദ്രത്തിലെ ഉദ്യേ​ഗസ്ഥനാണ് അദ്ദേഹം.

Tags: PalakkadSANDEEP WARRIERMajor Rishi RajalakshmiRishi Rajalakshmi
Share
Tweet
SendShare

More News from this section

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

Latest News

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies