ഒരു നടനിൽ നിന്നും തനിയ്‌ക്കും മോശം അനുഭവം ഉണ്ടായതായി അവതാരക രഞ്ജിനി ഹരിദാസ്. സ്വകാര്യ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു രഞ്ജിനി.
‘ എനിക്ക് ഷർട്ട് ഇല്ലാത്ത ഫോട്ടോ അയച്ച ഒരു നടൻ ഉണ്ട്. എന്തിനാണ് അങ്ങനെയൊരു ചിത്രം അയച്ചതെന്ന് ചോദിച്ചപ്പോൾ ഇത് പോലത്തെ ഫോട്ടോ തനിക്ക് തിരിച്ചയയ്‌ക്കൂ എന്നായിരുന്നു അയാളുടെ മറുപടി. അപ്പോൾ തന്നെ അതിന് നല്ല മറുപടി ഞാൻ കൊടുത്തു. Wrong window എന്നാണ് അന്ന് അയാൾക്ക് മറുപടി അയച്ചത്. ആ ഫോട്ടോ ഇപ്പോൾ കയ്യിലില്ല, അതുകൊണ്ടാണ് പേര് പറയാത്തതെന്നും ‘ രഞ്ജിനി പറഞ്ഞു.
ജൂനിയർ ആർട്ടിസ്റ്റുമാരെക്കാൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നത് പ്രമുഖ നടിമാരാണ്. ഭാവി നശിക്കാതിരിക്കാൻ അവരാരും പുറത്തുപറയുന്നില്ല എന്ന് മാത്രം. അച്ഛനോ അമ്മയോ വലിയ നടീനടന്മാർ ആണെങ്കിലോ. നിർമ്മാതാക്കളുടെ കുടുംബം ആണെങ്കിലോ ഇത്തരം അനുഭവങ്ങൾ വരില്ല. എന്നാൽ ആരെയും അറിയാതെ സിനിമ മോഹം കൊണ്ട് വരുന്നരാണ് ഇത്തരം കുഴിയിൽ വീഴുന്നത് . കണ്ണൂരിൽ വച്ച് നടന്ന പരസ്യ ഷൂട്ടിംഗിൽ അത്തരം അനുഭവമുണ്ടായെന്നും, ശക്തമായി പ്രതികരിക്കുകയാണ് ചെയ്തതെന്നും രഞ്ജിനി ഹരിദാസ് വ്യക്തമാക്കി.















