സെക്സ് ട്രാഫിക്കിംഗ്; ഒടുവിൽ 'പ്രപഞ്ചത്തിന്റെ ഉടമ'യുടെ കൈയിൽ വിലങ്ങ്; പാസ്റ്ററെ അറസ്റ്റ് ചെയ്യാൻ 2,000 പൊലീസുകാരുടെ ഓപ്പറേഷൻ; വൻ ദൗത്യം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സെക്സ് ട്രാഫിക്കിംഗ്; ഒടുവിൽ ‘പ്രപഞ്ചത്തിന്റെ ഉടമ’യുടെ കൈയിൽ വിലങ്ങ്; പാസ്റ്ററെ അറസ്റ്റ് ചെയ്യാൻ 2,000 പൊലീസുകാരുടെ ഓപ്പറേഷൻ; വൻ ദൗത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2024, 05:36 pm IST
FacebookTwitterWhatsAppTelegram

മനില: ഫിലിപ്പീൻസിലെ പ്രമുഖ പാസ്റ്റർ അപ്പോളോ ക്വിബോളോയ് (Apollo Quiboloy) അറസ്റ്റിൽ. കുട്ടികൾക്കെതിരായ ലൈം​ഗിക കുറ്റകൃത്യം അടക്കമുള്ള കേസുകളിൽ പ്രതി ചേർത്താണ് പാസ്റ്ററെ പിടികൂടിയത്. രണ്ടായിരം പൊലീസുകാരും ഹെലികോപ്റ്ററും തെർമൽ ഇമേജിം​ഗ് സംവിധാനവുമൊക്കെ ഉപയോ​ഗിച്ച് രണ്ടാഴ്ച നീണ്ട ദൗത്യത്തിനൊടുവിൽ അതിസാഹസികമായിട്ടായിരുന്നു അപ്പോളോ ക്വിബോളോയെ പൊലീസ് വിരിച്ച വലയിൽ കുടിക്കിയത്.

ഫിലിപ്പീൻസിലും ലോകത്തിന്റെ പല ഭാ​ഗത്തും വലിയ സ്വാധീനമുള്ള പാസ്റ്ററാണ് അപ്പോളോ. ‘പ്രപഞ്ചത്തിന്റെ ഉടമ’യെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ പാസ്റ്ററിനെതിരെ സെക്സ് ട്രാഫിക്കിം​ഗ് ആരോപണങ്ങൾ ഉയർന്നിരുന്നു. ദവാവോ ന​ഗരത്തിൽ 74 ഏക്കർ കോംപൗണ്ടിൽ സ്ഥിതി ചെയ്യുന്ന ഭീമൻ സമുച്ചയത്തിലെ പള്ളിയും കോളേജുമൊക്കെ ആയിരുന്നു അപ്പോളോയുടെ അധോലോകം. ദ കിം​ഗ്ഡം ഓഫ് ജീസസ് ക്രൈസ്റ്റ് (KOJC) എന്നാണ് ഈ സമുച്ചയത്തെ അപ്പോളോ വിശേഷിപ്പിച്ചിരുന്നത്. തന്റെ അധോലോക സാമ്രാജ്യത്തിൽ ബങ്കറിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്ന പാസ്റ്ററെ വൻ സന്നാഹങ്ങളുമായെത്തിയ പൊലീസ് അതിവദ​ഗ്ധമായി പിടികൂടുകയായിരുന്നു.

അപ്പോളോ ക്വിബോളോയിയുടെ അനുയായികൾ ഒന്നടങ്കം ഒത്തുചേരുകയും KOJC സമുച്ചയത്തിന്റെ ​ഗെയ്റ്റിന് മുന്നിൽ സുരക്ഷാകവചം തീർക്കുകയും ചെയ്തത് അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് വലിയ വെല്ലുവിളി ഉയർത്തി. അറസ്റ്റിന് അനുമതി നൽകുന്ന കോടതി ഉത്തരവുമായി എത്തിയ പൊലീസ് പാസ്റ്ററുടെ സമുച്ചയത്തിന് മുകളിൽ ഹെലികോപ്റ്റർ അടക്കം വിന്യസിച്ചിരുന്നു. കത്തീഡ്രൽ, കോളേജ്,  സ്റ്റേഡിയം തുടങ്ങിയവയെല്ലാം അടങ്ങുന്ന ഭീമൻ സമുച്ചയത്തിനകത്ത് നിന്ന് പാസ്റ്ററെ കണ്ടെത്താൻ പൊലീസ് നന്നേ പാടുപെട്ടു. ഭൂമിക്കടിയിൽ നിന്ന് മനുഷ്യശരീരത്തിന്റെ സാന്നിധ്യം കണ്ടെത്താൻ റഡാർ ടെക്നോളജിയും തെർമൽ ഇമേജിം​ഗ് സാങ്കേതികവിദ്യയും പൊലീസ് ഉപയോ​ഗിച്ചു. തുടർന്നാണ് ലൈംഗിക കുറ്റവാളിയായ പാസ്റ്ററെ വിലങ്ങണിയിച്ചത്.

ഫിലിപ്പീൻസ് മുൻ പ്രസിഡന്റ് റോഡ്രി​ഗോ ദുട്ടേർട്ടെയുടെ ദീർഘകാല സുഹൃത്തായിരുന്നു പാസ്റ്റർ. രാജ്യത്തെ ദശലക്ഷക്കണക്കിനാളുകളായിരുന്നു പാസ്റ്ററുടെ അനുയായികളായി സേവനമനുഷ്ഠിച്ചിരുന്നത്. കുട്ടികളെ ലൈം​ഗികമായി ദുരുപയോ​ഗം ചെയ്തതിനും മനുഷ്യക്കടത്ത് നടത്തിയതിനും പാസ്റ്ററിനെതിരെ ഞെട്ടിക്കുന്ന കണ്ടെത്തലുകളും ആരോപണങ്ങളും ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായി 2021ൽ യുഎസ് ഡിപ്പാർട്ട്മെന്റ് പാസ്റ്ററിനെതിരെ കേസ് രജസിറ്റർ ചെയ്തിട്ടുണ്ട്. 12നും 25നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെയും യുവതികളെയും ലൈം​ഗികമായി ദുരുപയോ​ഗം ചെയ്യാൻ ട്രാഫിക്കിം​ഗ് നടത്തിയെന്നായിരുന്നു പാസ്റ്ററിനെതിരെ അമേരിക്ക നടത്തിയ കണ്ടെത്തൽ. പാസ്റ്ററുടെ പേഴ്സണൽ അസിസ്റ്റന്റായി നിയമിക്കുന്ന പെൺകുട്ടികൾ ഇയാളുടെ ലൈം​ഗികാവശ്യങ്ങൾ നിറവേറ്റേണ്ടവരായിരുന്നു. സെക്സ് ട്രാഫിക്കിം​ഗ് നടത്തിയതിന് എഫ്ബിഐയുടെ കൊടുംകുറ്റവാളികളുടെ പട്ടികയിലും പാസ്റ്റർ ഇടംപിടിച്ചിട്ടുണ്ട്.

Tags: PHILIPPINESsexual abuseThermal ImagingApollo Quiboloy
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies