' ഗെയിം ചേഞ്ചിംഗ് ഡിബേറ്റ്'; ആദ്യഘട്ട സംവാദത്തിനൊരുങ്ങി കമല ഹാരിസും, ഡോണൾഡ് ട്രംപും; ഫിലാഡൽഫിയയിലേക്ക് ഉറ്റുനോക്കി ലോകം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ ഗെയിം ചേഞ്ചിംഗ് ഡിബേറ്റ്’; ആദ്യഘട്ട സംവാദത്തിനൊരുങ്ങി കമല ഹാരിസും, ഡോണൾഡ് ട്രംപും; ഫിലാഡൽഫിയയിലേക്ക് ഉറ്റുനോക്കി ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2024, 06:33 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഡിബേറ്റിൽ പങ്കെടുക്കാനൊരുങ്ങി ഡോണൾഡ് ട്രംപും, കമല ഹാരിസും. കമല ഹാരിസ് സ്ഥാനാർത്ഥിത്വം ഏറ്റെടുത്തതിന് ശേഷം ഇതാദ്യമായാണ് ഇരുവരും പരസ്യ സംവാദത്തിന് തയ്യാറെടുക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ഗതി തന്നെ മാറ്റിയേക്കാവുന്ന സംവാദമെന്നാണ് ഫിലാഡൽഫിയയിൽ നടക്കാനൊരുങ്ങുന്ന ചർച്ച വിലയിരുത്തപ്പെടുന്നത്.

ഡിബേറ്റിൽ പങ്കെടുക്കുന്നതിനായി ട്രംപ് തന്റെ സ്വകാര്യ വിമാനത്തിൽ ഫിലാഡൽഫിയയിൽ എത്തിച്ചേർന്നിട്ടുണ്ട്. കമല ഹാരിസ് കഴിഞ്ഞ ദിവസം മുതൽ തന്നെ നഗരത്തിൽ തുടരുകയാണ്. എബിസി ന്യൂസ് ആണ് ഇരുവരുടേയും സംവാദത്തിന് ആതിഥേയത്വം വഹിക്കുന്നത്. പ്രാദേശികസമയം രാത്രി 9 മണിയോടെ സംവാദം ആരംഭിക്കുമെന്നാണ് വിവരം. തുടർച്ചയായി ഇടവേളകളില്ലാതെ 90 മിനിറ്റോളം സംവാദം നീളുമെന്നാണ് വിവരം.

ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി ആദ്യം നിശ്ചയിക്കപ്പെട്ടിരുന്ന ജോ ബൈഡൻ, ട്രംപുമായി നടത്തിയ സംവാദത്തിന് പിന്നാലെയാണ് മത്സരത്തിൽ നിന്ന് പിന്മാറിയത്. സംവാദത്തിൽ ബൈഡൻ മോശം പ്രകടനമാണ് നടത്തിയതെന്ന് കാണിച്ച് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വ്യാപക വിമർശനം ഉയർന്നിരുന്നു. പിന്നാലെയാണ് കമല ഹാരിസ് മത്സരരംഗത്തേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ കമല ഹാരിസിനെ സംബന്ധിച്ചും ഈ ഡിബേറ്റ് ഏറെ നിർണായകമാണ്. കമല ഹാരിസ് സംവാദത്തിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുമെന്നും തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. കമല ഹാരിസുമായി സംസാരിച്ചുവെന്നും, അവർ പൂർണ ആത്മവിശ്വാസത്തിലാണെന്നും ബൈഡൻ പറഞ്ഞു.

ആരെ പിന്തുണയ്‌ക്കണമെന്ന് ഇനിയും തീരുമാനമെടുക്കാത്ത വോട്ടർമാരെ സ്വാധീനിക്കാനുള്ള അവസരമായിട്ടാണ് ഇരുകൂട്ടരും ഇതിനെ കാണുന്നത്. അതേസമയം സംവാദത്തിന് ഇക്കുറി തത്സമയം പ്രേക്ഷകർ ഉണ്ടാകില്ല. ഓരോ സ്ഥാനാർത്ഥികളുടേയും മൈക്രോഫോൺ അവർക്ക് അനുവദിച്ച സമയത്ത് മാത്രമേ ഓൺ ആവുകയുള്ളു എന്നാണ് തീരുമാനം. മുൻ ചർച്ചകളിൽ എതിർ സ്ഥാനാർത്ഥികളുടെ വാദങ്ങളെ അവർ സംസാരിക്കുന്നതിനിടെ തന്നെ എതിർത്ത് സംസാരിക്കുന്ന രീതി മറികടക്കാനാണ് ഈ നീക്കം.

Tags: donald trumpkamala harrisdebate
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies