ഡബ്ല്യുസിസിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വരെ തരംതിരിവുകൾ; നിയന്ത്രിക്കുന്നത് റിമാ കല്ലിങ്കലും പാർവതിയുമെല്ലാം; പലരും രാജിവച്ചു; തുറന്നടിച്ച് രഞ്ജിനി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഡബ്ല്യുസിസിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വരെ തരംതിരിവുകൾ; നിയന്ത്രിക്കുന്നത് റിമാ കല്ലിങ്കലും പാർവതിയുമെല്ലാം; പലരും രാജിവച്ചു; തുറന്നടിച്ച് രഞ്ജിനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2024, 06:52 pm IST
Facebook
Twitter
WhatsAppTelegram

ഡബ്ല്യൂസിസിക്കെതിരെ തുറന്നടിച്ച് മെമ്പർ കൂടിയായ നടി രഞ്ജിനി. പലകാര്യങ്ങളും മെമ്പർമാർ അറിയുന്നില്ലെന്നും ഏകാധിപത്യ സ്വഭാവത്തിലാണ് സംഘടന മുന്നോട്ടുപോകുന്നതെന്നും നടി പറഞ്ഞു. വാട്സ്ആപ്പ് ഗ്രൂപ്പിൽ പോലും തരംതിരിവുകൾ ആണെന്നും എന്തോ തെറ്റുകൾ ഡബ്ല്യുസിസിയുടെ ഉള്ളിൽ നടക്കുന്നുണ്ടെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രഞ്ജിനി തുറന്നടിച്ചു.

“ഞാൻ ഡബ്ല്യുസിസി മെമ്പറാണ്. പക്ഷേ, കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് പറഞ്ഞുകൊണ്ടുള്ള ഹർജിയെപ്പറ്റി എനിക്ക് അറിയില്ല. ഞാനൊരു വക്കീലാണെന്ന് അവർക്ക് എല്ലാവർക്കും അറിയാം. എന്നോട് ഒന്ന് ചോദിക്കാമായിരുന്നു. ഞാൻ നിർദ്ദേശങ്ങൾ നൽകുമായിരുന്നു. പക്ഷേ എന്നെ ആരും ഇക്കാര്യത്തിൽ സമീപിച്ചില്ല. സ്ത്രീകളുടെ സുരക്ഷയ്‌ക്ക് വേണ്ടിയാണ് പണം മുടക്കി ഞാൻ പരാതി കൊടുത്തത്. അവർ ഹർജി നൽകുന്നുണ്ടായിരുന്നു എങ്കിൽ ഞാൻ അതിന് പോകേണ്ടതില്ലായിരുന്നല്ലോ. മൊഴികൊടുത്ത തങ്ങളെ ആദ്യം റിപ്പോർട്ട് കാണിച്ചശേഷം പ്രസിദ്ധീകരിക്കണമെന്ന് എന്തുകൊണ്ടാണ് അവർ പറയാതിരുന്നത്”.

“ഞങ്ങളുടെ സുരക്ഷയുടെ ഉത്തരവാദിത്വം വനിതാ കമ്മീഷണർക്കാണ്. ഞാൻ ഡബ്ല്യുസിസിയിൽ ഒരു മെമ്പർ മാത്രമല്ലേ. നമ്മളൊക്കെ പറഞ്ഞാൽ അവർ കേൾക്കുമോ. നമ്മൾ അറിയാതെയാണ് അവർ കേസിനു പോലും പോകുന്നത്. ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് മെമ്പർ മാത്രമായി ഞാൻ. എന്തായാലും ഞാൻ രാജിവെക്കില്ല. അതിന്റെ ഉള്ളിൽ നിന്നു തന്നെ പോരാടും. ഫേസ്ബുക്കിൽ എന്തെങ്കിലും ഇട്ടതു കൊണ്ടായില്ല. ഡബ്ല്യുസിസിയിലെ രണ്ടുപേർ പറയുന്നു അവരെ റിപ്പോർട്ട് മുഴുവനും വായിച്ചു കേൾപ്പിച്ചുവെന്ന്. എന്തുകൊണ്ട് എന്നെപ്പോലുള്ളവർക്ക് അതിന് അവസരം ലഭിച്ചില്ല”.

“ഒരു കേസ് കൊടുക്കുമ്പോൾ ഒരു സംഘടനയിലെ എല്ലാവരോടും ചോദിക്കണമായിരുന്നു. അപ്പോഴല്ലേ നമുക്ക് അതിനെക്കുറിച്ച് അറിയുകയുള്ളൂ. ഞാൻ കേസ് കൊടുത്തതിനു ശേഷമാണ് അവർ പലതും പറയുന്നത്. എന്തോ തെറ്റായി ഇവിടെ നടക്കുന്നുണ്ട്. നീതിയില്ലാതെയാണ് ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. പലരും ഡബ്ല്യുസിസിയിൽ നിന്ന് രാജിവച്ചു. 50ലധികം പേർ ഉണ്ടായിരുന്ന ഗ്രൂപ്പിൽ ഇപ്പോൾ 37 പേരോളമേ ഉള്ളൂ. ഇപ്പോൾ ഒഫീഷ്യൽ ഗ്രൂപ്പും അല്ലാത്ത ഗ്രൂപ്പും ഡബ്ല്യുസിസിക്ക് ഉണ്ട്. രണ്ട് ഗ്രൂപ്പിലും വ്യത്യസ്ത ആൾക്കാരാണ്. തരംതിരിവ് ഡബ്ല്യൂസിസിയിൽ ഉണ്ട്. പാർവതി തിരുവോത്തും റിമ കല്ലിങ്കലും അഞ്ജലി മേനോനും ഒക്കെയാണ് ഡബ്ല്യുസിസി നിയന്ത്രിക്കുന്നത്”- രഞ്ജിനി പറഞ്ഞു.

Tags: RIMA KALLINGALWCCParvathy ThiruvothuActress ranjini
Share
Tweet
SendShare

More News from this section

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies