പുതിയ പാമ്പൻ പാലം ഒരുങ്ങി; ഒക്‌ടോബർ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുതിയ പാമ്പൻ പാലം ഒരുങ്ങി; ഒക്‌ടോബർ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2024, 02:53 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: പാമ്പൻ കടൽപ്പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ രണ്ടിന് ഉദ്ഘാടനം ചെയ്യും. പാക്ക് കടലിടുക്കിന് കുറുകെ മണ്ഡപത്തെയും രാമേശ്വരത്തെയും ബന്ധിപ്പിച്ച് പുതിയതായി നിർമിച്ച 2.05 കിലോമീറ്റർ നീളമുള്ള പുതിയ റെയിൽവേ പാലം രാമേശ്വരം ദ്വീപിനെ വൻകരയുമായി ബന്ധിപ്പിക്കുന്നു. രാമേശ്വരം പാമ്പൻ കടലിൽ 545 കോടി രൂപ ചെലവിലാണ് പുതിയ റെയിൽപ്പാലം നിർമിക്കുന്നത്.

ഇതോടെ 22 മാസത്തെ ഇടവേളയ്‌ക്ക് ശേഷം രാമേശ്വരത്തേക്കുള്ള ട്രെയിൻ സർവീസ് പുനരാരംഭിക്കും. തമിഴ്‌നാട് സന്ദർശന വേളയിൽ പ്രധാനമന്ത്രി ചെന്നൈ വിമാനത്താവളത്തിലും മറ്റ് സ്ഥലങ്ങളിലും നിരവധി പദ്ധതികൾ ഉദ്‌ഘാടനം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.

രാമേശ്വരം പാമ്പൻ പ്രദേശത്തെയും രാമനാഥപുരം ജില്ലയിലെ മണ്ഡപത്തെയും ബന്ധിപ്പിക്കുന്ന ഈ റെയിൽവേ പാലം 1914-ൽ ആണ് തുറന്നത്. കപ്പലുകൾ വരുമ്പോൾ തുറക്കാനും അടയ്‌ക്കാനുമാണ് പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 1988-ൽ ഒരു സമാന്തര റോഡ് പാലം നിർമ്മിക്കുന്നത് വരെ മണ്ഡപത്തിനും രാമേശ്വരത്തിനും ഇടയിലുള്ള ഏക കണ്ണിയായി ഇത് തുടർന്നു. രാമേശ്വരം ദ്വീപിലെ ജനങ്ങളുടെ പ്രധാന ഗതാഗത മാർഗ്ഗമായിരുന്നു ഈ റെയിൽവേ ലൈൻ. നീലിമയാർന്ന കടലിന്റെ പശ്ചാത്തലത്തിൽ ഈ പാമ്പൻ പാലത്തിന് മുകളിലൂടെ കടന്നുപോകുന്ന തീവണ്ടിയുടെ സൗന്ദര്യം കാണാൻ വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ധാരാളം ആളുകൾ രാമേശ്വരത്ത് എത്തിയിരുന്നു.

അതിനിടെ നൂറ്റാണ്ട് പഴക്കമുള്ള പാലത്തിൽ ചില അറ്റകുറ്റപ്പണികൾ നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് 5 വർഷം മുമ്പ് പാമ്പൻ പാലത്തിന് നടുവിൽ ഒരു കപ്പൽ കൂട്ടിയിടിച്ചത്. ഇതുമൂലം മാസങ്ങളോളം ട്രെയിൻ ഗതാഗതം നിലച്ചു. ഈ പഴയ പാലത്തിന് പകരം പുതിയ പാലം നിർമിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. ഇതിന് ശേഷം കഴിഞ്ഞ 2019ലാണ് ഈ പ്രവൃത്തികൾ ആരംഭിച്ചത്. അതിനിടയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധയെത്തുടർന്ന് പണികൾ തടസ്സപ്പെട്ടു.

പഴയ റെയിൽവേ പാലത്തിലൂടെയുള്ള ട്രെയിൻ ഗതാഗതം നിലച്ചപ്പോൾ വൻകരയിലെ “മണ്ഡപം” വരെ മാത്രമാണ് ട്രെയിൻ സർവീസ് നടത്തി വന്നത്. ഇതുമൂലം രാമേശ്വരത്തേക്കുള്ള വിനോദസഞ്ചാരികൾ ബുദ്ധിമുട്ടിലായി. ലംബമായി തുറക്കുകയും അടയ്‌ക്കുകയും (വെർട്ടിക്കൽ ലിഫ്റ്റ്) ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ പാലമാണ് പാമ്പൻ പാലം.

പുതിയ പാലത്തിന് സമുദ്രനിരപ്പിൽ നിന്ന് 22 മീറ്റർ എയർ ക്ലിയറൻസ് ഉണ്ട്, പഴയ പാലത്തിൽ 19 മീറ്ററായിരുന്നു ക്ലിയറൻസ്. പുതിയ പാമ്പൻ പാലത്തിൽ ലിഫ്റ്റ് സ്പാൻ സംവിധാനം പൂർത്തിയാക്കിയതിന് ശേഷം ദക്ഷിണ റെയിൽവേ വിജയകരമായി ട്രയൽ റൺ നടത്തിയിരുന്നു.

എല്ലാ സുരക്ഷാ പരിശോധനകളും വരും ദിവസങ്ങളിൽ പൂർത്തിയാകുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.

2019 നവംബർ മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പാലത്തിന് തറക്കല്ലിട്ടത്.

Tags: FEATURED2New Pamban bridge
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies