അമരാവതി: തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുടുംബത്തോടൊപ്പമാണ് സുരേഷ് ഗോപി ക്ഷേത്രത്തിലെത്തിയത്. ഭാര്യ രാധിക, മക്കളായ ഗോകുൽ സുരേഷ്, ഭാവ്നി സുരേഷ്, ഭാഗ്യ സുരേഷ്, മരുമകൻ ശ്രേയസ് എന്നിവരോടൊപ്പമായിരുന്നു ക്ഷേത്ര ദർശനം.
വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായാണ് കേന്ദ്രമന്ത്രിയും കുടുംബവും ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകളിലും അവർ പങ്കെടുത്തു. ക്ഷേത്ര ഭാരവാഹികൾ അദ്ദേഹത്തെ ഷാൾ അണിയിച്ച് ആദരിച്ചു.
കേന്ദ്രമന്ത്രിയുടെ ദർശനത്തോടനുബന്ധിച്ച് ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ക്ഷേത്രപുരോഹിതനിൽ നിന്ന് പ്രസാദം സ്വീകരിച്ച ശേഷമാണ് സുരേഷ് ഗോപിയും കുടുംബവും മടങ്ങിയത്.















