ഞങ്ങളും മലയാളികളാണ്, ഞങ്ങൾക്കും ഓണമുണ്ട്; എംപ്ലോയീസ് സംഘിന്റെ പ്രതിഷേധം ഫലം കണ്ടു; കെഎസ്ആർടിസിയിൽ ശമ്പളം നൽകിത്തുടങ്ങിയെന്ന് മന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഞങ്ങളും മലയാളികളാണ്, ഞങ്ങൾക്കും ഓണമുണ്ട്; എംപ്ലോയീസ് സംഘിന്റെ പ്രതിഷേധം ഫലം കണ്ടു; കെഎസ്ആർടിസിയിൽ ശമ്പളം നൽകിത്തുടങ്ങിയെന്ന് മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2024, 02:03 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരോട് ഓണക്കാലത്തും സർക്കാർ ചിറ്റമ്മ നയം തുടരുന്നതിനെതിരെ കെഎസ്ടി എംപ്ലോയീസ് സംഘ് നടത്തിയ പ്രതിഷേധം ഫലം കണ്ടു. ഓഗസ്റ്റ് മാസത്തിലെ ശമ്പളം ഒറ്റത്തവണയായി നൽകിത്തുടങ്ങിയെന്ന് മന്ത്രി കെബി ഗണേശ് കുമാർ അറിയിച്ചു.

പതിനൊന്നാം തീയതിയും വിതരണം ചെയ്യാത്തതിലും ഓണത്തിന് ബോണസ് ഉൾപ്പെടെയുളള ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിലും ഇന്നലെ കെഎസ്ടി എംപ്ലോയീസ് സംഘ് എല്ലാ ഡിപ്പോകളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വീണ്ടും പ്രതിഷേധം ശക്തമാക്കാനായിരുന്നു സംഘടനയുടെ നീക്കം. ഇതിനിടെയാണ് ഇന്ന് രാവിലെ മുതൽ ജീവനക്കാരുടെ ശമ്പളം ഒറ്റത്തവണയായി നൽകി തുടങ്ങിയെന്ന് മന്ത്രി അറിയിച്ചത്.

കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ ആദ്യമായിയാണ് കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം വിതരണം ചെയ്യുന്നതെന്ന് കെബി ഗണേഷ് കുമാർ പറഞ്ഞു. എന്നാൽ ബോണസ് ഉൾപ്പെടെയുളള ആനുകൂല്യങ്ങളുടെ കാര്യത്തിൽ ഇനിയും വ്യക്തതയായിട്ടില്ലെന്നാണ് വിവരം.

മറ്റ് സർക്കാർ ജീവനക്കാർക്കുള്ളത് പോലെ ഓണം ആനുകൂല്യങ്ങൾ കെഎസ്ആർടിസി ജീവനക്കാർക്ക് നൽകാതിരിക്കുന്ന മാനേജ്മെന്റിന്റെയും, ഇടതുപക്ഷ സർക്കാരിന്റേയും കണ്ണിൽ ചോരയില്ലാത്ത നയങ്ങൾക്കെതിരെ ആയിരുന്നു വിവിധ ഡിപ്പോകളിൽ എംപ്പോയീസ് സംഘിന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടന്നത്. പ്രതിഷേധം സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വലിയ ശ്രദ്ധയും പിന്തുണയും നേടിയിരുന്നു.

Tags: ശമ്പളംഓണ ബോണസ്KSRTCകെഎസ്ആർടിസിKB Ganesh KumarKST Employees SanghBMS KSRTCKerala KSRTC Onam Bonusകെഎസ്ടി എംപ്ലോയീസ് സംഘ്
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies