ജെൻസനെ ശ്രുതി അവസാനമായി കണ്ടു; ഒരു നാടിനെ മുഴുവൻ കണ്ണീരിലാക്കി ഒടുവിൽ, പളളി സെമിത്തേരിയിൽ അന്ത്യവിശ്രമം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജെൻസനെ ശ്രുതി അവസാനമായി കണ്ടു; ഒരു നാടിനെ മുഴുവൻ കണ്ണീരിലാക്കി ഒടുവിൽ, പളളി സെമിത്തേരിയിൽ അന്ത്യവിശ്രമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2024, 06:14 pm IST
FacebookTwitterWhatsAppTelegram

മേപ്പാടി: വയനാടിനെ മാത്രമല്ല മലയാളികളെ മുഴുവൻ കണ്ണീരിലാഴ്‌ത്തിയ ജെൻസണ് വിട നൽകി നാട്ടുകാർ. സംസ്‌കാര ശുശ്രൂഷകളും പൊതുദർശനവും പൂർത്തിയാക്കി വൈകിട്ടോടെ ആണ്ടൂർ നിത്യ സഹായമാതാ പള്ളി സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്തു. കുടുംബാംഗങ്ങളും ഒരു നാട് മുഴുവനും അപ്പോഴും ജെൻസന്റെ വേർപാട് വിശ്വസിക്കാനാകാത്ത അവസ്ഥയിലായിരുന്നു.

ചൂരൽമലയിലെ ഉരുൾപൊട്ടലിൽ വീട്ടുകാരെ മുഴുവൻ നഷ്ടമായ പ്രതിശ്രുത വധു ശ്രുതിക്ക് താങ്ങും തണലുമായി നിന്നാണ് ജെൻസൻ മാദ്ധ്യമങ്ങളിൽ വാർത്തയാകുന്നത്. എല്ലാവരെയും നഷ്ടമായ ശ്രുതി ആ വലിയ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറിയത് ജെൻസൻ നൽകിയ കരുതലിന്റെ കരുത്തിലായിരുന്നു.

ഇതിനിടയിലാണ് വാഹനാപകടത്തിന്റെ രൂപത്തിൽ ജെൻസന്റെ ജീവൻ കവർന്ന ദുരന്തവും എത്തുന്നത്. അപകടത്തിൽ കാലിന് പരിക്കേറ്റ ശ്രുതിയും ചികിത്സയിലാണ്. രാവിലെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ നിന്നും ജെൻസന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. പിന്നീട് ശ്രുതി ചികിത്സയിലുള്ള കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചായിരുന്നു കാണിച്ചത്. ശവപ്പെട്ടിയിലായിരുന്നതിനാൽ ശ്രുതിക്ക് കാര്യങ്ങൾ മനസിലായിരുന്നു. എങ്കിലും പ്രതികരണം അങ്ങേയറ്റം വൈകാരികമായിരുന്നുവെന്ന് എംഎൽഎ ടി സിദ്ദിഖ് പറഞ്ഞു. അതിന് മുൻപ് തന്നെ ശ്രുതിയോട് പറയാനാകുന്ന വിധത്തിലൊക്കെ കാര്യങ്ങൾ പറഞ്ഞിരുന്നതായി ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു.

മെഡിക്കൽ ടീമിന്റെയും ഡിഎംഒയുടെയും അഭിപ്രായം തേടിയ ശേഷമാണ് മൃതദേഹം കാണിച്ചത്. പിന്നീട് അവിടെ നിന്നും ആണ്ടൂരിലെ ഹാളിൽ പൊതു ദർശനത്തിനെത്തിച്ച ജെൻസന്റെ മൃതദേഹത്തിൽ ജില്ലാ കളക്ടർ അടക്കമുള്ളവർ അന്തിമോപചാരം അർപ്പിച്ചു.

വീട്ടിൽ എത്തിച്ച മൃതദേഹം കാണാനും നിരവധി പേരാണ് എത്തിയത്. അങ്ങേയറ്റം വികാരഭരിതമായ ആ രംഗങ്ങൾ കണ്ടവരെല്ലാം പൊട്ടിക്കരഞ്ഞു. പിന്നീടാണ് സംസ്‌കാരം നടന്ന നിത്യസഹായമാതാ പളളിയിലേക്ക് മൃതദേഹം എത്തിച്ചത്.

Tags: ചൂരൽമലമേപ്പാടിആണ്ടൂർ നിത്യ സഹായമാതാ പള്ളിജെൻസണ് വിടഎംഎൽഎ ടി സിദ്ദിഖ്
ShareTweetSendShare

More News from this section

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies