നസ്‌ലിനും കല്യാണി പ്രിയദർശനും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ പൂജ നടന്നു. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് നിർമിക്കുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അരുൺ ഡൊമിനിക്കാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്.
ചിത്രത്തിന്റെ പേര് ഇതുവരെ അണിയറപ്രവർത്തകർ പങ്കുവച്ചിട്ടില്ല. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ദുൽഖർ തന്റെ പുതിയ ചിത്രത്തെ കുറിച്ച് പങ്കുവച്ചത്.
എല്ലാ പുതിയ തുടക്കവും പോലെ ഇതും വളരെ സ്പെഷ്യലാണ്. ചെറിയ ഇടവേളയ്‌ക്ക് ശേഷമാണ് അരുൺ ഡൊമനിക് തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ നിർമാണം ഞങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. വേഫെറർ ഫിലിംസിന്റെ ഏഴാമത്തെ ചിത്രമാണിത്. ഇത് ഞങ്ങളുടെ മറ്റൊരു വിജയത്തിലേക്കുള്ള യാത്രയാണ്. എല്ലാവരുടെയും പിന്തുണയും സ്നേഹവും ഞങ്ങളോടൊപ്പം ഉണ്ടാകണമെന്നും ദുൽഖർ സൽമാൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എഡിറ്റർ – ചമൻ ചാക്കോ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാൻ കലാസംവിധായകൻ -ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ – മെൽവി.ജെ, അർച്ചന റാവു.