പ്രധാനമന്ത്രിയെ ക്യാപ്പ് അണിയിക്കണം; പാരാലിമ്പിക്‌സ് താരത്തിന് മുൻപിൽ ഇരുന്ന് പ്രധാനമന്ത്രി; സന്തോഷം കൊണ്ട് മതിമറന്ന് നവ്ദീപ് സിംഗ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയെ ക്യാപ്പ് അണിയിക്കണം; പാരാലിമ്പിക്‌സ് താരത്തിന് മുൻപിൽ ഇരുന്ന് പ്രധാനമന്ത്രി; സന്തോഷം കൊണ്ട് മതിമറന്ന് നവ്ദീപ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2024, 12:47 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പാരീസിൽ നടന്ന പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ ജാവ്‌ലിൻ താരം നവ്ദീപ് സിംഗ്. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടന്ന കൂടിക്കാഴ്ചയ്‌ക്കിടെ നവ്ദീപിന്റെ ഒരു ആഗ്രഹത്തോട് പ്രധാനമന്ത്രി നടത്തിയ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലായി മാറി.

ജാവ്‌ലിൻ എഫ് 41 വിഭാഗത്തിൽ പാരാലിമ്പിക്‌സിൽ രാജ്യത്തിന് ആദ്യ സ്വർണമെഡൽ നേടിത്തന്ന താരമാണ് നവ്ദീപ്. നാലടി നാലിഞ്ച് ഉയരം. പ്രധാനമന്ത്രിയുമായി സംവദിക്കുന്നതിനിടയിലാണ് കൈയ്യിൽ അദ്ദേഹത്തിന് നൽകാൻ കൊണ്ടുവന്ന തൊപ്പി (ക്യാപ്പ്) അണിയിക്കണമെന്ന ആഗ്രഹം നവ്ദീപ് സിംഗ് വെളിപ്പെടുത്തിയത്. ആഗ്രഹം കേട്ടതോടെ നിന്ന് സംസാരിക്കുകയായിരുന്ന മോദി തറയിൽ ഇരുന്നു. സന്തോഷത്തോടെ നവ്ദീപ് സിംഗ് തൊപ്പി പ്രധാനമന്ത്രിയുടെ തലയിൽ അണിയിക്കുകയും ചെയ്തു.

കൈയ്യടിയോടെയാണ് സഹതാരങ്ങൾ ഈ സന്ദർഭത്തെ സ്വീകരിച്ചത്. ഷർട്ടിന്റെ കൈയ്യിൽ കൈയ്യൊപ്പിട്ടു നൽകണമെന്ന നവ്ദീപ് സിംഗിന്റെ ആഗ്രഹവും മോദി നിർവ്വഹിച്ചു നൽകി.

കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കാനും അവരുടെ നേട്ടങ്ങളെ വിലമതിക്കാനും പ്രധാനമന്ത്രി കാണിക്കുന്ന മനസിനെ പലരും പുകഴ്‌ത്തി. ആരാണ് ബ്രാൻഡ് അംബാസഡർ എന്ന് ചോദിച്ചാൽ മോദിജിയാണ് ഞങ്ങളുടെ ബ്രാൻഡ് അംബാസഡർ എന്നാണ് മറുപടിയെന്ന് ആയിരുന്നു ഒരു താരത്തിന്റെ വാക്കുകൾ.

പാരീസ് പാരാലിമ്പിക്‌സ് വേദിയിൽ ഫൈനലിൽ 47.32 മീറ്ററായിരുന്നു നവ്ദീപിന്റെ ദൂരം. ഒന്നാമത് എറിഞ്ഞ ഇറാൻ താരത്തിന്റെ ദൂരത്തിൽ നിന്ന് (47.64) നേരിയ വ്യത്യാസം മാത്രം. ആക്ഷേപകരമായ പതാക പ്രദർശിപ്പിച്ചതോടെ ഒന്നാമത് ആയിരുന്ന ഇറാൻ താരത്തെ അയോഗ്യനാക്കിയിരുന്നു. തുടർന്നാണ് ആ നേട്ടത്തിന് നവ്ദീപ് സിംഗ് അർഹനായത്.

29 മെഡലുകളാണ് ഇന്ത്യ ഇക്കുറി പാരാലിമ്പിക്‌സിൽ സ്വന്തമാക്കിയത്. 2021 ലെ ടോക്കിയോ ഒളിമ്പിക്‌സിൽ നേടിയ 19 മെഡലുകളെന്ന നേട്ടമാണ് താരങ്ങൾ പഴങ്കഥയാക്കിയത്. ഏഴ് സ്വർണവും ഒൻപത് വെളളിയും 13 വെങ്കല മെഡലുകളുമാണ് ഇന്ത്യൻ ടീം നേടിയത്.

Tags: Paris Paralympic championsബ്രാൻഡ് അംബാസഡർജാവ്‌ലിൻ താരം നവ്ദീപ് സിംഗ്പാരീസ് പാരാലിമ്പിക്‌സ്Navdeep singh
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

Latest News

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies