ബിരുദം ഇല്ലാത്തവർക്കും ഫെഡറൽ ജോലി; വമ്പൻ വാ​ഗ്ദാനവുമായി കമലാ ​ഹാരിസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബിരുദം ഇല്ലാത്തവർക്കും ഫെഡറൽ ജോലി; വമ്പൻ വാ​ഗ്ദാനവുമായി കമലാ ​ഹാരിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2024, 04:43 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് അമേരിക്ക. ഇന്ത്യൻ വംശജയും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ കമലാ ഹാരിസും (Kamala Harris), റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപും (Donald Trump) തമ്മിലാണ് നേർക്കുനേർ പോരാട്ടം. വിജയിച്ചാൽ എന്തെല്ലാം കാര്യങ്ങൾ നടപ്പിലാക്കുമെന്ന വാ​ഗ്ദാനങ്ങൾ ഇരുകൂട്ടരും നൽകുന്നുണ്ട്. ഇപ്പോൾ വളരെ നിർണായകമായ വാ​ഗ്ദാനവുമായി വോട്ടർമാർക്കിടയിലേക്ക് എത്തിയിരിക്കുകയാണ് കമല.

പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ചില ഫെഡറൽ ജോലികൾക്ക് (സർക്കാർ ജോലികൾ) കോളേജ് ബിരുദം വേണമെന്ന നിബന്ധന ഒഴിവാക്കുമെന്ന് നിലവിലെ വൈസ് പ്രസിഡൻ്റ് കൂടിയായ കമലാ ഹാരിസ് പ്രഖ്യാപിച്ചു. ഫെഡറൽ ജോലികൾക്ക് അനാവശ്യമായി ഡിഗ്രി ആവശ്യപ്പെടുന്നത് ഒഴിവാക്കുമെന്നായിരുന്നു കമലയുടെ വാക്കുകൾ. നാല് വർഷത്തെ ബിരുദം കൈവശമില്ലാത്ത യുവതീയുവാക്കൾക്കും ഫെഡറൽ ജോലി പ്രാപ്തമാക്കാൻ ഈ തീരുമാനം സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. പെൻസിൽവാനിയയിലെ വിൽക്സ്-ബാരെയിൽ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു കമലയുടെ പരാമർശം.

2023-ൽ യുഎസ് സെൻസസ് ബ്യൂറോ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 25 വയസോ അതിൽ കൂടുതലോ പ്രായമുള്ള അമേരിക്കക്കാരിൽ 62%-ത്തിലധികം പേരും ബാച്ചിലേഴ്സ് ബിരുദം നേടാത്തവരാണ്. അഞ്ചിൽ മൂന്ന് വോട്ടർമാരും കോളേജ് ബിരുദം ഇല്ലാത്തവരാണെന്ന് 2020ലെ കണക്കുകളും സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് വോട്ടർമാരെ ആകർഷിക്കുന്ന കമലയുടെ വാ​ഗ്ദാനം.

ഒരു ബിരുദം എന്നത് ഒരു വ്യക്തിയുടെ കഴിവുകളെ പൂർണമായും സൂചിപ്പിക്കണമെന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ കമലാ ഹാരിസ്, സ്വകാര്യ മേഖലയിലും ഈ നയം കൊണ്ടുവരാൻ ശ്രമിക്കുമെന്നും പ്രഖ്യാപിച്ചു. നവംബർ അഞ്ചിനാണ് ലോകം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് അമേരിക്കയിൽ നടക്കുന്നത്. ഇതുവരെയുള്ള സൂചനകൾ പ്രകാരം കമലയും ട്രംപും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവയ്‌ക്കുമെന്ന് ഉറപ്പാണ്.

Tags: donald trumpkamala harrisPresidential CandidateDemocratic
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies