പാലക്കാട്: തീറ്റമത്സരത്തിനിടെ മരണം. പാലക്കാട് കഞ്ചിക്കോടാണ് സംഭവം. തീറ്റ മത്സരത്തിനിടെ തൊണ്ടയിൽ ഇഡ്ഡലി കുടുങ്ങി കഞ്ചിക്കോട് ആലാമരം സ്വദേശി സുരേഷ് (50) ആണ് മരിച്ചത്. മത്സരിച്ച് ഇഡ്ഡലി കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഇഡ്ഡലി പുറത്തെടുത്ത ശേഷം സുരേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓണാഘോഷത്തിന്റെ ഭാഗമായി ആലാമരത്തെ യുവാക്കളുടെ കൂട്ടായ്മയാണ് തീറ്റ മത്സരം സംഘടിപ്പിച്ചത്.















