ഭക്തരുടെ മനസ് നിറച്ച് തൃക്കാക്കരയപ്പന്റെ ഓണസദ്യ; പങ്കെടുത്തത് ആയിരങ്ങൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭക്തരുടെ മനസ് നിറച്ച് തൃക്കാക്കരയപ്പന്റെ ഓണസദ്യ; പങ്കെടുത്തത് ആയിരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2024, 12:01 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഭക്തരുടെ മനസും വയറും നിറച്ച് തൃക്കാക്കരയപ്പന്റെ ഓണസദ്യ. രാവിലെ ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ശേഷം രാവിലെ 11 മണിയോടെയാണ് സദ്യ തുടങ്ങിയത്. രാവിലെ മഹാബലിയെ എതിരേൽക്കുന്ന ചടങ്ങുകൾക്ക് ശേഷം ശ്രീബലി നടന്നു. ഇതിന് ശേഷമാണ് സദ്യ വിളമ്പി തുടങ്ങിയത്.

ആദ്യം ഒരു തൂശനിലയിൽ ഭഗവാന് സദ്യവട്ടങ്ങൾ വിളമ്പിയ ശേഷമായിരുന്നു ഭക്തർക്കായി തയ്യാറാക്കിയിരുന്ന ഇലകളിലേക്ക് വിഭവങ്ങൾ വിളമ്പിയത്. കാൽലക്ഷം പേരായിരുന്നു കഴിഞ്ഞ തവണ ഭഗവാന്റെ തിരുവോണ സദ്യ ഉണ്ടത്. ഇക്കുറി ഇതിലും അധികം ആളുകളെ പ്രതീക്ഷിക്കുന്നുണ്ടെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.

ഇന്നലെ നടന്ന ഉത്രാടസദ്യയിലും വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. തമിഴ്‌നാട്ടിൽ നിന്നു വരെ ഭക്തർ ഇക്കുറി തൃക്കാക്കരയിൽ എത്തിയിട്ടുണ്ടെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. തിരുവോണ ദിനം രാവിലെ ആറ് മണിയോടെ തന്നെ ക്ഷേത്രത്തിൽ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. മന്ത്രി പി രാജീവ് ആണ് പൊതുജനങ്ങൾക്കുളള സദ്യ വിളമ്പി ഉദ്ഘാടനം ചെയ്തത്. ബെന്നി ബഹനാൻ എംഎൽഎ, ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ തുടങ്ങിയവരുൾപ്പെടെയുളളവർ രാവിലെ ചടങ്ങുകളിൽ പങ്കെടുക്കാനും സദ്യയിൽ പങ്കുകൊളളാനും ക്ഷേത്രത്തിലെത്തിയിരുന്നു.

1500 ഓളം പേർക്ക് ഒരേസമയം ഇരുന്ന് കഴിക്കാവുന്ന തരത്തിലുളള പന്തലും ഇരിപ്പിടങ്ങളുമാണ് ക്രമീകരിച്ചത്. വൈകിട്ട് 4.30 വരെ സദ്യ വിളമ്പുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ വർഷം ഭക്തരുടെ തിരക്ക് മൂലം വൈകിട്ട് അഞ്ചര വരെ സദ്യ നൽകിയിരുന്നു. ക്ഷേത്രത്തിൽ പത്ത് ദിവസമായി നടക്കുന്ന ഉത്സവത്തിന്റെ സമാപനം കൂടിയാണ് ഇന്ന്.

Tags: thrikkakkaraപി രാജീവ്ഓണസദ്യഉത്രാടസദ്യശ്രീബലിമഹാബലിതൃക്കാക്കരയപ്പൻ
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies